Search
  • Follow NativePlanet
Share
» »2014‌ൽ ബാംഗ്ലൂരിലാണോ? യാത്രകൾ തുടരാം

2014‌ൽ ബാംഗ്ലൂരിലാണോ? യാത്രകൾ തുടരാം

By Maneesh

ഇന്ത്യയുടെ ഐ ടി ഹബ്ബായ ബാംഗ്ലൂർ മലയാളികളുടെ അഭയകേന്ദ്രമാണ്. നിരവധി മലയാളികളാണ് ബാംഗ്ലൂരിൽ താമസമാക്കിയിരിക്കുന്നത്. ബാംഗ്ലൂരിൽ ജീവിക്കുന്ന മലയാളികൾ ഒരു പക്ഷെ ജീവിതത്തിരക്കിനിടെ ബാംഗ്ലൂർ നഗരം പോലും ചുറ്റിക്കറങ്ങിക്കാണില്ല.

എന്നിരുന്നാലും ജോലിഭാരത്തിനിടെ പലരും യാത്രയ്ക്ക് സമയം കണ്ടെത്താറുണ്ട്. പക്ഷെ ലീവ് കിട്ടുന്ന രണ്ടോ മൂന്നോ നാളുകൾക്കുള്ളിൽ തീർക്കാവുന്ന യാത്രകളാണ് പലരും തെരഞ്ഞെടുക്കുന്നത്.

ബാംഗ്ലൂരിൽ താമസിക്കുന്നവർക്ക് 2014ൽ എളുപ്പം പോയിവരാൻ കഴിയുന്ന ചില ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളേക്കുറിച്ചും നമുക്ക് പരിചയപ്പെടാം.

2014ൽ കേരളത്തിൽ ഉല്ലസിച്ച് യാത്ര ചെയ്യാം!

2014ൽ എവിടെ പോകും, ഇപ്പോഴെ തീരുമാനിക്കാം

ബാംഗ്ലൂർ നഗരം

ബാംഗ്ലൂർ നഗരം

ഒരുനാൾ കൊണ്ട് കണ്ടു തീർക്കാനാവത്തവിധം നിരവധി കാഴ്ചകളാണ് ബാംഗ്ലൂരിൽ ഉള്ളത്. ഉദ്യാനങ്ങ‌ൾ, മ്യൂസിയങ്ങൾ, ക്ഷേത്രങ്ങൾ, തടാകങ്ങൾ ലിസ്റ്റ് അങ്ങനെ നീണ്ട് കിടക്കുകയാണ്. പക്ഷെ ബാംഗ്ലൂർ സന്ദർശിക്കാൻ ഒരുനാളെ നിങ്ങൾക്കുള്ളതെങ്കിൽ വിഷമിക്കേണ്ട. ഒറ്റ ദിവസം കൊണ്ട് കണ്ടു തീർക്കാവുന്ന ബാംഗ്ലൂരിലെ ചില കാഴ്ചകളാണ് ഇവിടെ. മജസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്ന് നമുക്ക് യാത്ര തുടങ്ങാം.

മസിനഗുഡിയിലേക്ക്

മസിനഗുഡിയിലേക്ക്

ബാംഗ്ലൂരിൽ ഉള്ളവർക്ക് യാത്ര ചെയ്യാൻ ഏറ്റവും നല്ല വനമേഖല ബന്ദിപ്പൂർ വനമേഖല തന്നെയായിരിക്കും. ബന്ദിപ്പൂർ, മുതുമല വന‌മേഖലയിലൂടെ മസിനഗുഡിയിലേക്ക് ഒരു കാനന സാഫാരി നടത്തിയാലോ? കൂടുതൽ വായിക്കാം

ഗ്രീൻ റൂട്ട്

ഗ്രീൻ റൂട്ട്

ഇന്ത്യയിൽ യാത്ര ചെയ്യാൻ പറ്റിയ സുന്ദരമായ നിരവധി റെയിൽ റൂട്ടുകൾ ഉണ്ട് അതിൽ ഒന്നാണ് ഗ്രീൻ‌ റൂട്ട്. ബാംഗ്ലൂരിൽ നിന്ന് തുടങ്ങി പശ്ചിമ ഘട്ട മലനിരകളിൽ കൂടി മംഗലാപുരത്ത് അവസാനിക്കുന്ന റെയിൽ പാതയ്ക്കിടയിൽ സകലേശ്‌പുർ മുതൽ കുക്കേ സുബ്രഹ്മണ്യവരെയുള്ള പാതയാണ് ഗ്രീൻറൂട്ട് എന്ന് അറിയപ്പെടുന്നത്. കൂടുതൽ വായിക്കാം

ട്രെക്കിംഗ് പാതകൾ

ട്രെക്കിംഗ് പാതകൾ

ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടഭൂമിയാണ് ബാംഗ്ലൂർ. ബാംഗ്ലൂർ നഗരത്തിൽ നിന്ന് അധികം വിദൂരത്തിൽ അല്ലാതെ നിരവധി ട്രെക്കിംഗ് പാതകളുണ്ട്. ട്രെക്കിംഗ് (trekking) , റാപ്‌ലിംഗ്(rappelling), റോക്ക് ക്ലൈമ്പിംഗ്(rock climbing) തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്ക് ഈ സ്ഥലങ്ങളിൽ സൗകര്യമുണ്ട്. കൂടുതൽ വായിക്കാം

വിചിത്രമായ റിസോർട്ടുകൾ

വിചിത്രമായ റിസോർട്ടുകൾ

നഗരജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നമുക്ക് ഗ്രാമീണ അനുഭവം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാതെ ഗ്രാമീണതയുടെ തുടിപ്പുകൾ സഞ്ചാരികൾക്ക് അനുഭവിക്കാൻ ഒരു അവസരം നൽകുകയാണ്, ഔർ നേറ്റീവ് വില്ലേജ് എന്ന എന്ന ഇക്കോ റിസോർട്ട്. ബാംഗ്ലൂരിലെ ഹെസാർഗട്ടയിലാണ് ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

തടാകങ്ങൾ

തടാകങ്ങൾ

96 ലക്ഷത്തിലധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ബാംഗ്ലൂർ എന്ന മഹനഗരം, അതിന്റെ വളർച്ചയ്ക്കിടെ നഷ്ടപ്പെടുത്തിയത് തടാക നഗരം എന്ന പേരാണ്. എന്നിരുന്നാലും പ്രകൃതിസ്നേഹികൾക്ക് കുറച്ചെങ്കിലും ആശ്വസിക്കാൻ ചില തടാകങ്ങളെങ്കിലും നശിക്കാതെ നിൽക്കുന്നുണ്ട്. വിശദമായി വായിക്കാം

ഭീമേശ്വരി

ഭീമേശ്വരി

ബാംഗ്ലൂരിലെ നഗരജീവിതത്തലെ തിരക്കിൽ നിന്നും മടുപ്പിൽ നിന്നും ഒന്ന് ഓടിയൊളിക്കാൻ പറ്റിയ ഇടമാണ് ഭീമേശ്വരി. ബാംഗ്ലൂരിൽ നിന്ന് 100 കിലോമീറ്റർ അകലെയായാണ് പ്രകൃതി സ്നേഹികൾക്കും സാഹസിക പ്രിയർക്കും ഒരു പോലെ പ്രിയങ്കരമായ മനോഹരമായ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

ബാംഗ്ലൂരിന്റെ രുചി

ബാംഗ്ലൂരിന്റെ രുചി

വ്യത്യസ്തമായ രുചികൾ ഒരുക്കുന്ന ബാംഗ്ലൂരിലെ ചിലസ്ഥലങ്ങൾ സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാണ്. അത്തരം സ്ഥലങ്ങളെക്കുറിച്ച് കേട്ടറിവില്ലാത്തവർക്ക് ഇത് കൂടുതൽ ഉപകാരപ്പെടുമെന്നകാര്യത്തിൽ സംശയമില്ല. നമുക്ക് പോകാം കൊതിയൂറും വിഭവങ്ങൾ തേടി ഒരു രുചി യാത്ര. കൂടുതൽ വായിക്കാം

കുടജാദ്രി ട്രെക്കിംഗ്

കുടജാദ്രി ട്രെക്കിംഗ്

കർണാടകയിലെ ഷിമോഗ ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ കുടജാദ്രി ഇന്ത്യയിലെ പേരുകേട്ട ഒരു ട്രെക്കിംഗ് സ്ഥലം കൂടിയാണ്. ധീരതയോടെ, സാഹസികതയോടെ ഓരോ കാലടികളും മുന്നോട്ട് വച്ച് ആവേശത്തിന്റെ ഉയരങ്ങൾ കീഴടക്കാൻ പറ്റിയ സ്ഥലം. കൂടുതൽ വായിക്കാം

കൂർഗിലേക്ക്

കൂർഗിലേക്ക്

വീക്കെൻഡ് ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് മൂന്ന് ദിവസം കൂർഗിൽ ചെലവിടനുള്ള യാത്രാ സഹായിയാണ് ഇവിടെ. ആനന്ദത്തിലേക്കുള്ള വഴിയാണ് ഓരോ യാത്രകളും. അപ്പോൾ നമ്മുക്ക് യാത്ര തുടരാം. കൂടുതൽ വായിക്കാം

കന്യാകുമാരിയിലേക്ക്

കന്യാകുമാരിയിലേക്ക്

ബാംഗ്ലൂർ നഗരത്തിലെ തിരക്കിൽ കഴിയുന്നവർക്കുള്ള ഒരു യാത്ര സഹായിയാണ് ഇത്. കോവളം വഴി കന്യാകുമാരിയിലേക്ക് ഒരു യാത്ര ആയാലോ. പുഷ്പങ്ങളുടെ നഗരത്തിൽ നിന്ന് തീരങ്ങൾ തേടി ഒരു യാത്ര. കൂടുതൽ വായിക്കാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+