Search
  • Follow NativePlanet
Share
» »ട്രെക്കിംഗ് ചെയ്യാന്‍ മഹാരാഷ്ട്രയിലെ രാക്ഷസകോട്ടകള്‍

ട്രെക്കിംഗ് ചെയ്യാന്‍ മഹാരാഷ്ട്രയിലെ രാക്ഷസകോട്ടകള്‍

By Maneesh

മഹാരാഷ്ട്രയിലെ കോട്ടകളെ രണ്ടായി തരം തിരിക്കാം. കടലോരങ്ങളില്‍ സ്ഥിതി ചെയ്യുന്ന കോട്ടകള്‍ ആണ് ഒരു വിഭാഗം. മലമുകളില്‍ സ്ഥിതി ചെയ്യുന്ന കോട്ടകളാണ് മറ്റൊരു വിഭാഗം. പശ്ചിമഘട്ട മലനിരകളുടെ സുന്ദരമായ പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ടകള്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടവയാണ്.

മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഭീകരരൂപികളായ കോട്ടകള്‍ മഹാരാഷ്ട്രയില്‍ എത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ്. മഹാരാഷ്ട്രയിലെ പ്രശസ്തമായ ട്രെക്കിംഗ് ഡെസ്റ്റിനേഷനുകളാണ് ഈ കോട്ടകളെല്ലാം. ട്രെക്കിംഗിന് പറ്റിയ സുന്ദരമായ 10 കോട്ടകള്‍ നമുക്ക് പരിചയപ്പെടാം.

കാലവന്തിൻ‌ ദുർഗ് - 700 മീറ്റർ ഉയരത്തിൽ

കാലവന്തിൻ‌ ദുർഗ് - 700 മീറ്റർ ഉയരത്തിൽ

മുംബൈയ്ക്ക് അടുത്തായി, പശ്ചിമഘട്ടത്തിലെ സഹ്യാദ്രി മലനിരയിലാണ് കാലവന്തിൻ‌ ദുർഗ് സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയിലെ മതേരനു തൊട്ടടുത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ചെങ്കുത്തായ പർവ്വതശിഖരത്തിന്റെ മുകൾ തട്ടിൽ 700 മീറ്റർ ഉയരത്തിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. സ്റ്റെപ്പുകൾ കയറി വേണം ഈ കോട്ടയിൽ എത്താൻ. കൂടുതൽ വിശേഷങ്ങൾ വായിക്കാം

രാജ്ഗഡ് - കോട്ടകളുടെ രാജാവ്

രാജ്ഗഡ് - കോട്ടകളുടെ രാജാവ്

'രാജ്ഗഡ്' ആ പേരിൽ തന്നെയുണ്ട് എല്ലാം. മഹാരാഷ്ട്രയിലെ രാജ്‌ഗഡ് കോട്ട സന്ദർശിച്ചിട്ടുള്ളവർ എല്ലാവരും തന്നെ പറയും രാജ്‌ ഗഡ് കോട്ട തന്നെയാണ് കോട്ടകളുടെ രാജാവെന്ന്. കോട്ടകളുടെ രാജാവിനെ കാണാൻ നമുക്ക് രാജകീയമായ ഒരു യാത്ര തന്നെ നടത്തിയാലോ? യാത്ര പോകാം

സി‌ൻഹഗഡ് - ഒരു കോട്ട കിട്ടിയ കഥ

സി‌ൻഹഗഡ് - ഒരു കോട്ട കിട്ടിയ കഥ

'ഒരു കോട്ട കിട്ടി, മറ്റൊരു കോട്ട പോയി' മറാത്തിയിൽ പറഞ്ഞാൽ' ഏക് ഗാഡ് ആല പാൻ ദൂസര ഗഡ് ഗെലാ'. മറാത്തിയിലെ ധീര യോദ്ധാവായിരുന്ന തനാജി സിൻഹഗഡ് കോട്ട പിടിച്ചടക്കിയതിനെക്കുറിച്ച് പ്രചരിക്കുന്ന ഒരു ചൊല്ലാണ്. മറ്റെല്ലാ കോട്ടകളും നഷ്ടപ്പെടുത്തിയാണ് അദ്ദേഹം ഈ കോട്ട പിടിച്ചടക്കിയത്. കൂടുതൽ ചിത്രങ്ങൾ

രാജ്‌മച്ചി - താമസിക്കാൻ ഒരു കോട്ട

രാജ്‌മച്ചി - താമസിക്കാൻ ഒരു കോട്ട

മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു സുന്ദരമായ കോട്ടയാണ് രാജ്മച്ചി. മഹാരാഷ്ട്രയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ ലോണാവാലയ്ക്ക് സമീപത്തയാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2710 അടി ഉയരത്തിലായാണ് ഈ കോട്ട. അതിനാൽ ഈ കോട്ടയിൽ കയറിച്ചെന്നാൽ സഹ്യാദ്രിമലനിരകളുടെ സുന്ദരമായ കാഴ്ചകൾ കാണാം. കൂടുതൽ ചിത്രങ്ങൾ

പ്രതാപഗഢ് - യുദ്ധകാല സ്മരണ

പ്രതാപഗഢ് - യുദ്ധകാല സ്മരണ

1659 നവംബർ 10ന് ഒരു യുദ്ധം നടന്നു. മറാത്ത രാജാവായിരുന്ന ശിവാജിയും ആദിൽഷാഹി ജെനറലായിരുന്ന അഫ്സൽഖാനുമായാണ് പോരാട്ടം. മറാത്ത എന്ന പ്രാദേശിക രാജ്യം ഒരു സാമ്രാജ്യമായി വളർന്ന് വന്നത് ഈ യുദ്ധത്തോടെയായിരുന്നു. ഈ യുദ്ധത്തിൽ അഫ്സൽഖാനെ ശിവാജി തറപറ്റിച്ചു. മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രതാപ്ഗട്ട് എന്ന കോട്ടയിലാണ് ചരിത്രപ്രസിദ്ധമായ ഈ യുദ്ധം നടന്നത്. മഹത്തായ ആ യുദ്ധത്തിന്റെ സ്മരണകൾ ഇപ്പോഴും സൂക്ഷിക്കുന്ന പ്രതാപ്ഗട്ട് ഇന്ന് മഹാരാഷ്ട്രയിലെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. കൂടുതൽ ചിത്രങ്ങൾ

കൊറിഗാഡ് - ട്രെക്കിംഗിന് പറ്റിയ സ്ഥലം

കൊറിഗാഡ് - ട്രെക്കിംഗിന് പറ്റിയ സ്ഥലം

മഹാരാഷ്ട്രയിലെ പ്രശസ്തമായ ഹിൽസ്റ്റേഷനായ ലോണവാലയ്ക്ക് സമീപമാണ് കൊറിഗഡ് എന്ന സുന്ദരമായ കോട്ട സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3050 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ടയിലെത്താൻ പൂനയിൽ നിന്ന് 80 കിലോമീറ്റർ യാത്ര ചെയ്താൽ മതി. കൂടുതൽ വായിക്കാം

ലോഹ്ഗഡ് - ഉരുക്കുകോട്ട

ലോഹ്ഗഡ് - ഉരുക്കുകോട്ട

അത്ര എളുപ്പത്തിൽ കീഴടാക്കാൻ പറ്റാത്തകാര്യത്തെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് ഉരുക്കുകോട്ട. ഉരുക്കുകോട്ട കീഴടക്കുക എന്നത് നല്ലപോരാളിയുടെ ലക്ഷണമാണ്. എന്തും കീഴടക്കാനുള്ള തന്റേടമുള്ള സഞ്ചാരികൾക്ക് കീഴടക്കാൻ പറ്റിയ ഒരു ഉരുക്കുകോട്ട പരിചയപ്പെടാം.

കർണാല - ഒളിച്ചോടാൻ ഒരു സ്ഥലം

കർണാല - ഒളിച്ചോടാൻ ഒരു സ്ഥലം

സഞ്ചാരികളെ വിസ്മയം കൊള്ളിക്കുന്ന നിരവധികോട്ടകളുണ്ട് മഹാരാഷ്ട്രയിലെ മലമേടുകളിൽ. എന്നാൽ സഞ്ചാരികൾ വീണ്ടും വീണ്ടും പോകാൻ കൊതിക്കുന്ന ഒരു കോട്ടയാണ് കർണാലകോട്ട. കോട്ടതേടിയുള്ള യാത്രയിൽ മഹാരാഷ്ട്രയിലെ കർണാല കോട്ടയിലേക്ക് ഇപ്രാവിശ്യം നമുക്ക് യാത്ര ചെയ്യാം.

ഹരിശ്ചന്ദ്രഗഡ് - പോകാൻ ഇരട്ടവഴികൾ

ഹരിശ്ചന്ദ്രഗഡ് - പോകാൻ ഇരട്ടവഴികൾ

കോട്ടകൾക്ക് പേരുകേട്ടതാണ് മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മലനിരകൾ. ഈ കോട്ടകളിൽ പേരുകേട്ട കോട്ടയാണ് ഹരിശ്ചന്ദ്രഗഡ് കോട്ട. ഈ കോട്ട നിലനിൽക്കുന്ന ഹരിശ്ചന്ദ്രഗഡിനെക്കുറിച്ച് പുരാണങ്ങളിൽ പരാമർശം ഉണ്ട്. ആറാം നൂറ്റാണ്ടിലാണ് ഇവിടെ കോട്ട നിർമ്മിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. ചരിത്രം എന്തായാലും ഹരിശ്ചന്ദ്രഗഡിലേക്ക് നിരവധി സഞ്ചാരികളാണ് ഒഴുകിയെത്തുന്നത്. നിങ്ങൾ ഒരു ട്രെക്കിംഗ് പ്രിയനാണെങ്കിൽ ഹരിശ്ചന്ദ്രഗഡ് നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. കൂടുത‌ൽ ചിത്രങ്ങൾ

രത്തൻഗഡ് - കോണികയറി യാത്ര ചെയ്യാം

രത്തൻഗഡ് - കോണികയറി യാത്ര ചെയ്യാം

മഹാരാഷ്ട്രയിലെ രത്തൻവാഡിയിൽ പശ്ചിമഘട്ട സാനുക്കളിൽ സ്ഥിതി ചെയ്യുന്ന വിസ്മയകരമായ ഒരു കോട്ടയാണ് രത്തൻഗഡ്. ഏകദേശം 2000 വർഷത്തെ പഴക്കം ഈ കോട്ടയ്ക്കുണ്ടെന്നാണ് പറയപ്പെടുന്നത്. ഈ കോട്ടയ്ക്ക് നാല് കവാടങ്ങളുണ്ട്. ഗണേഷ്, ഹനുമാൻ, കൊങ്കൺ, ത്രയമ്പക് എന്നിങ്ങനെയാണ് ഈ കവാടങ്ങളുടെ പേര്. ബോംബയിൽ നിന്ന് ട്രെക്കിംഗിന് പോകാൻ പറ്റിയ സ്ഥലമാണ് രത്തൻഗഡ് കോട്ട. രത്തൻ‌ഗഡ് കോട്ടയിലേക്ക് നമുക്ക് ഒരു യാത്ര പോകാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+