Search
  • Follow NativePlanet
Share
» »ഭാഗ്യം കൊണ്ടുവരുന്ന 12 മുന്തിരികൾ, കഴിച്ചുതീർത്താൽ മുന്നിലുള്ളത് കിടിലൻ വർഷം! വിചിത്രമായ പുതുവർഷാചാരം

ഭാഗ്യം കൊണ്ടുവരുന്ന 12 മുന്തിരികൾ, കഴിച്ചുതീർത്താൽ മുന്നിലുള്ളത് കിടിലൻ വർഷം! വിചിത്രമായ പുതുവർഷാചാരം

സ്പെയിനിൽ ഈ കേട്ടതുപോലെയൊന്നുമല്ല ന്യൂ ഇയർ ആഘോഷം. അന്നും ഇന്നും എന്നും മുന്തിരിയാണ് പുതുവർഷ ചടങ്ങുകളിലെ താരം...

പുതിയ ഒരു വർഷത്തെ സ്വാഗതം ചെയ്യുന്ന പുതുവർഷാഘോഷങ്ങൾ പാട്ടും ഡാൻസും പാർട്ടിയും കൂടിച്ചേരലുകളുമായാണ് നമ്മൾ പൊതുവേ ആഘോഷിക്കുന്നത്. എന്നാൽ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിൽ സംഭവം ഇങ്ങനെയൊന്നുമല്ല. കാകാലകാലങ്ങളായി പിന്തുടർന്നു വരുന്ന, വിചിത്രമായ പല ആചാരങ്ങളും ഇന്നും പിന്തുടരുന്നവർ ഉണ്ട്. ക്ലോക്കിൽ 12 അടിക്കുമ്പോള്‍ പെട്ടിയുമെടുത്ത് വീട്ടിൽ നിന്നം ഇറങ്ങിയോടുന്നതു മുതൽ പാത്രങ്ങൾ എറിഞ്ഞുപൊട്ടിക്കുകയും പരമാവധി ഭക്ഷണം കഴിച്ചുമെല്ലാം ലോകം പുതുവർഷത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ സ്പെയിനിൽ ഈ കേട്ടതുപോലെയൊന്നുമല്ല ന്യൂ ഇയർ ആഘോഷം. അന്നും ഇന്നും എന്നും മുന്തിരിയാണ് പുതുവർഷ ചടങ്ങുകളിലെ താരം...

12 മുന്തിരിങ്ങകൾ

12 മുന്തിരിങ്ങകൾ

ഡിസംബർ 31ന് രാത്രി ക്ലോക്കിൽ 12ന് മണിയടിക്കുമ്പോൾ സ്പെയിൻകാർ ആദ്യം ചെയ്യുന്നത് ഒന്നിനു പുറകെ ഒന്നായി 12 മുന്തിരിങ്ങകൾ വയറ്റിലാക്കുകയാണ്. ഭാഗ്യം കൊണ്ടുവരുവാൻ പുതുവർഷത്തെ മുന്തിരി കഴിച്ച് സ്വാഗതം ചെയ്യുന്ന ഈ ശീലം സ്പെയിനിൽ മാത്രമല്ല, സ്പാനിഷ് ഭാഷ സംസാരിക്കുന്ന മിക്ക ഇടങ്ങളിലും കണ്ടുവരുന്നുണ്ട്. പുതുവർഷ രാത്രിയിൽ കഴിക്കുന്ന 12 മുന്തിരിങ്ങകൾ ആ വർഷത്തെ 12 മാസങ്ങളെയും ഭാഗ്യമുള്ളതാക്കുമെന്നാണ് വിശ്വാസം.

PC:Laia Solanellas

എങ്ങനെ വന്നു ഈ പാരമ്പര്യം

എങ്ങനെ വന്നു ഈ പാരമ്പര്യം

പന്ത്രണ്ട് മുന്തിരിങ്ങകൾ കഴിക്കുന്ന ഈ പാരമ്പര്യത്തിന് എന്തായാലും ഒരു നൂറ്റാണ്ടിനു മേൽ പഴക്കം മാത്രമേയുള്ളൂ എന്നാണ് ചരിത്രം പറയുന്നത്. അതും വളരെ രസകരമാണ്. 1895 മുതൽ ഇങ്ങനെ ഒരാചാരം തുടങ്ങിയിരുന്നുവെങ്കിവും വ്യാപകമാകുന്നതും എല്ലാവരും ഏറ്റെടുക്കുന്നതും അതിനു ശേഷമാണ്.
1909 ഡിസംബറിൽ,അലികാന്റീസ് മുന്തിരി കർഷകർക്ക് പ്രതീക്ഷിക്കാത്ത വിധത്തിൽ മികച്ച വിളവെടുപ്പ് ലഭിച്ചു. ഈ മുന്തിരി പാഴാക്കാതെ വിറ്റുപോകുന്നതിനായി അവർ പ്രയോഗിച്ച തന്ത്രങ്ങളിലൊന്നാണെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത് (കടപ്പാട്- വിക്കിപീഡിയ). എല്ലാവരെയും പുതുവർഷത്തെ സ്വാഗതം ചെയ്യുന്നതിനായി മുന്തിരിങ്ങ കഴിക്കുവാൻ പ്രേരിപ്പിച്ചതു വഴി അവരുടെ വിളവ് നഷ്ടമാകാതെ മാറി.

പരിഹസിക്കുവാൻ

പരിഹസിക്കുവാൻ

12 മുന്തിരിങ്ങ കഴിക്കുന്ന പാരമ്പര്യം വന്നത് ഇവിടുത്തെ ചില പണക്കാരെയും ഉയർന്ന ആളുകളെയും കളിയാക്കുവാനായിട്ടാണത്രെ. ചില ഗവേഷണങ്ങൾ പറയുന്നത്, 1880- കളിൽ തന്നെ ഇത് നിലനിന്നിരുന്നു എന്നാണ്. അക്കാലത്ത് പുതുവർഷ രാവിൽ ഷാംപെയ്ൻ കുടിക്കുന്ന ഫ്രഞ്ചുപാരമ്പര്യത്തെ അനുകരിക്കുന്ന ഉയർന്ന വിഭാഗങ്ങളെ പരിഹസിക്കുക എന്ന ലക്ഷ്യത്തിലാണത്രെ. മറ്റൊരു വിശ്വാസമനുസരിച്ച് 12 മുന്തിരിങ്ങ അർധരാത്രിയിൽ കഴിക്കുന്ന പാരമ്പര്യം ചീത്ത ശക്തികളെ ജീവിതത്തിൽ നിന്നും ഓടിച്ചുവിടുമെന്നാണ്. സ്പെയിനിന്റെ ചില ഭാഗങ്ങളിൽ തന്നെയാണ് ഈ വിശ്വാസവും നിലനില്‍ക്കുന്നത്.

എങ്ങനെ കഴിക്കണം?

എങ്ങനെ കഴിക്കണം?

ക്ലോക്കിൽ 12 മണിയും അടിച്ചു തീരുന്നതിനു മുൻപായി മുന്തിരിപ്പഴങ്ങൾ കഴിച്ചു തീർക്കുന്നവർക്കാണ് ഭാഗ്യം ലഭിക്കുന്നതെന്നാണ് വിശ്വാസം. ഈ വേഗത്തിൽ മുന്തിരി കഴിക്കുന്നത് ബുദ്ധിമുട്ടാണ് . മാത്രമല്ല, വിത്ത് അഥവാ കുരു ഉള്ള മുന്തിരിയാണ് സ്പെയിനിൽ അധികമുള്ളത്. എങ്കിലും ആ പാരമ്പര്യത്തിൽ നിന്നും ആരും മാറിനിൽക്കാറില്ല. അർദ്ധരാത്രിയുടെ അവസാനത്തെ മണിക്കു മുമ്പ് ആളുകൾക്ക് എല്ലാ മുന്തിരികളും കഴിക്കാൻ കഴിയണമെങ്കിൽ അതിലെ വിത്തുകളും വിഴുങ്ങുകയും ഓരോ മുന്തിരിയും ഒരു കടി മാത്രം കഴിക്കുകയും വേണം.

PC:Zarateman

ആർക്കൊപ്പം കഴിക്കാം

ആർക്കൊപ്പം കഴിക്കാം

രണ്ടു തരത്തിലാണ് സ്പെയിനിൽ ഇത് ആഘോഷിക്കുന്നത്. ഒന്നാമത്തേത്, പരമ്പരാഗതമായ നൊചെവിജ അത്താഴത്തിന് ശേഷം കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിൽ വെച്ചോ അല്ലെങ്കില് രാജ്യത്തെ പ്രധാന സ്ക്വയറുകളിൽ, മാഡ്രിഡിലെ പ്യൂർട്ട ഡെൽ സോൾ ൽ വെച്ചും ആളുകൾ ഇത് ആചരിക്കുന്നു. ഈ പാരമ്പര്യം ആരംഭിച്ചത് പ്യൂർട്ട ഡെൽ സോളിൽ ആണെന്നാണ് വിശ്വാസം. 1962 മുതൽ ടെലിവിഷൻ എസ്പാനോല ഉൾപ്പെടെ സ്പെയിനിലെ എല്ലാ പ്രധാന ടിവി നെറ്റ്‌വർക്കുകളിലും ഇവിടുത്തെ ചടങ്ങുകൾ തത്സമയം കാണിക്കുന്നു.

PC:Alvaro Araoz/ Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+