Search
  • Follow NativePlanet
Share
» »ട്രെയിൻ യാത്രയിൽ ശ്രദ്ധിച്ചോളൂ.. ഈ മാസം 10 ട്രെയിനുകൾ വൈകിയോടുന്നു... താമസം നാലു മണിക്കൂർ വരെ,

ട്രെയിൻ യാത്രയിൽ ശ്രദ്ധിച്ചോളൂ.. ഈ മാസം 10 ട്രെയിനുകൾ വൈകിയോടുന്നു... താമസം നാലു മണിക്കൂർ വരെ,

ട്രെയിൻ യാത്രക്കാരേ... ജൂൺ മാസത്തിൽ ട്രെയിൻ യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിലോ, നിങ്ങൾ ഒരു സ്ഥിരം ട്രെയിൻ യാത്രക്കാരനാണങ്കിലോ ശ്രദ്ധിച്ചോളൂ. ഒന്നും രണ്ടുമല്ല, പത്തു ട്രെയിനുകളാണ് ജൂൺ മാസം മുഴുവൻ വൈകിയോടുക. പാലക്കാട് ട്രാക്ക് അറ്റുകുറ്റ പണികൾ നടക്കുന്നതിനാൽ പാലക്കാട് വഴിയുള്ള ട്രെയിനുകൾ ആണ് വൈകിയോടുക.

പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള നേത്രാവതി കാബിൻ സ്റ്റേഷനും മംഗളൂരു ജംഗ്ഷൻ സ്റ്റേഷനും ഇടയിലാണ് പാത അറ്റകുറ്റപ്പണി നടക്കുന്നത്. അതിനാൽ പാലക്കാട് - ഷൊർണൂർ - മംഗളൂരു റൂട്ടിലുള്ള ദീർഘദൂര ട്രെയിനുകളുടെ സമയത്തെയാണ് ഈ നിയന്ത്രണം ബാധിക്കുക.
ജൂൺ ഒന്നിനോ അതിനു ശേഷമുള്ള ദിവസങ്ങളിലോ പുറപ്പെടുന്ന ട്രെയിനുകൾ നിലവിലെ സമയക്രമത്തിൽ നിന്ന് അര മണിക്കൂർ മുതൽ 3.50 മണിക്കൂർ വരെയാണ് വൈകിയോടുകയെന്നാണ് വിവരം.

These 10 Trains Will Be Delayed Upto 4 Hours From June 1 Complete List And Details

അതേസമയം, ബെംഗളൂരു, ചെന്നൈ, ന്യൂഡൽഹി തുടങ്ങി സ്ഥലങ്ങളിൽ നിന്ന് പാലക്കാട് വഴി തെക്കൻ കേരളത്തിലേക്കുള്ള ട്രെയിനുകളെ നിയന്ത്രണം ബാധിക്കില്ല. യശ്വന്ത്‌പുര-കണ്ണൂർ എക്സ്പ്രസ് ഉൾപ്പെടെ കോയമ്പത്തൂർ-പാലക്കാട് വഴി കേരളത്തിൽ തന്നെ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകളയും നിയന്ത്രണം ബാധിക്കില്ല. നിയന്ത്രണം എത്രനാൾ നീണ്ടുനിൽക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടില്ല.

കൊച്ചുവേളി - ശ്രീ ഗംഗാനഗർ, കൊച്ചുവേളി-ലോകമാന്യതിലക്, തിരുവനന്തപുരം - മംഗളൂരു മാവേലി എക്സ്‌പ്രസ്, പോർബന്തർ - കൊച്ചുവേളി എക്സ്‌പ്രസ്, എറണാകുളം - ഹസ്രത്ത് നിസാമുദ്ദീൻ ദുരന്തോ എക്സ്‌പ്രസ്, ചെന്നൈ - മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസ്, നാഗർകോവിൽ-ഗാന്ധിധാം എക്സ്‌പ്രസ് തുടങ്ങിയ ദീർഘദൂര റൂട്ടുകളിലെ പ്രതിദിന, പ്രതിവാര ട്രെയിനുകൾ ഉൾപ്പെടെയള്ള ട്രെയിനുകളാണ് ജൂൺ 1 മുതൽ വൈകിയോടുക.

വൈകിയോടുന്ന ട്രെയിനുകൾ

1. കൊച്ചുവേളി- ശ്രീ ഗംഗാനഗർ(നമ്പർ 16312): 3.50 മണിക്കൂർ
2. കൊച്ചുവേളി-ലോകമാന്യതിലക്(01464): 3.40 മണിക്കൂർ
3. ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസ്(22637): 2.10 മണിക്കൂർ(ജൂൺ 4നും 7നും 1.10 മണിക്കൂർ)
4. ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ്(12685): 50 മിനിറ്റ്
5. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്‌പ്രസ്(16604): 30 മിനിറ്റ്

6. നാഗർകോവിൽ-ഗാന്ധിധാം എക്സ്‌പ്രസ്(16336)​: 2.40 മണിക്കൂർ
7. തിരുവനന്തപുരം-നിസാമുദ്ദീൻ(12431): 1.10 മണിക്കൂർ(ജൂൺ 4നും 7നും)
8. എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ ദുരന്തോ എക്സ്‌പ്രസ്(12283): 1.10 മണിക്കൂ‌ർ
9. പോർബന്തർ-കൊച്ചുവേളി എക്സ്‌പ്രസ്(20910)​: 2.40 മണിക്കൂർ
10. ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്‌പ്രസ്(16345): 1.30 മണിക്കൂർ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+