ഇന്ത്യ വിട്ട് മറ്റൊരു രാജ്യത്ത് പഠിക്കുവാൻ പോകുന്നതും സെറ്റിൽ ആകുന്നതും ഇപ്പോൾ പുതിയൊരു കാര്യമല്ല. മികച്ച ജീവിതസാഹചര്യങ്ങൾ മാത്രമല്ല, ഏതൊരു ജോലികൾക്കും ലഭിക്കുന്ന മാന്യതയും അംഗീകാരവും ആളുകളെ വിദേശത്ത് പോകുവാൻ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൻതോതിലാണ് പഠനത്തിനും ജോലിക്കുമായി കേരളത്തിൽ നിന്നുൾപ്പെടെ ആളുകൾ വിദേശത്തേയ്ക്ക് പോകുന്നത്
ഒരു കാലത്ത് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കായിരുന്നു ജോലി ആവശ്യങ്ങൾക്കായുള്ള കുടിയേറ്റമെങ്കിൽ ഇന്നത് പഠനത്തിനും തുടർന്ന് സെറ്റിൽചെയ്യുവാനുമായി കാനഡ, യുഎസ്എ, യുകെ, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളാണ് ആളുകൾ തിരഞ്ഞെടുക്കുന്നത്. ഇതാ, ഇന്ത്യയിൽ നിന്നും മറ്റൊരു രാജ്യത്തേയ്ക്കു പോകുവാൻ തയ്യാറെടുക്കുകയാണെങ്കിൽ പരിഗണിക്കാൻ പറ്റിയ രാജ്യങ്ങൾ നോക്കാം.

നോര്‍വെ
ഇന്ത്യയിൽ നിന്നുമാറി സെറ്റിൽ ആകുവാനും മികച്ചൊരു ജീവിതം കെട്ടിപ്പടുക്കുവാനും തിരഞ്ഞെടുക്കുവാൻ പറ്റിയ രാജ്യമാണ് നോർവെ. സ്ത്രീ-പുരുഷ സമത്വം, ഉയർന്ന ശമ്പളം, കുറഞ്ഞ കുറ്റകൃത്യ നിരക്ക് തുടങ്ങിയ കാരണങ്ങൾ പരിഗണിച്ചാൽ എന്തുകൊണ്ടും വരുവാന്‍ പറ്റിയ രാജ്യമാണിത്. നോർവെയിലെ ഉയർന്ന ജീവിതനിലവാരം, ചികിത്സാ സൗകര്യങ്ങൾ, വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവയും എടുത്തുപറയേണ്ടതാണ്. മാത്രമല്ല, രാജ്യത്തിന്‍റെ ഉദാരമായ കുടിയേറ്റ നയങ്ങളും ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നു.
കാനഡ
കേരളത്തിൽ നിന്നടക്കം ഏറ്റവുമധികം ആളുകൾ പഠിക്കുവാനും സെറ്റില് ആകുവാനും തിരഞ്ഞെടുക്കുന്ന രാജ്യമാണ് കാനഡ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ഇവിടേക്ക് കുടിയേറുന്നു. ഇന്ത്യൻ പ്രവാസികളുടെ മെക്ക എന്നാണിവിടം അറിയപ്പെടുന്നത്. മാത്രമല്ല , കുടിയേറ്റ നിയമങ്ങളില്‍ വളരെ തറന്ന സമീപനമാണ് രാജ്യത്തിനുള്ളത്. മികച്ച ജീവിതനിലവാരമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

ഫിൻലൻഡ്
അധികം ജനസംഖ്യയില്ലാത്ത രാജ്യമായ ഫിൻലൻഡ് , ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും സത്യസന്ധരുടെ നാടായ ഇവിടം അവരുടെ വിദ്യാഭ്യാസ രീതികൾക്കും ആളുകളോടുള്ള ഇടപെടലിനും പ്രസിദ്ധമാണ്. സൗജന്യ വിദ്യാഭ്യാസവും കുറഞ്ഞ ട്യൂഷൻ നിരക്കും കൂടുതൽ വിദ്യാർത്ഥികളെ ഇവിടേക്ക് ആകർഷിക്കുന്നു. നോർത്തേൺ യൂറോപ്പിന്‍റെ ഭാഗമായ ഇവിടം അതിന്റെ പ്രകൃതിഭംഗിക്കും പ്രകൃതി സൗഹാർദ്ദത്തിനും പ്രസിദ്ധമാണ്.
സിംഗപ്പൂർ
സ്കാൻഡിനേവിയൻ രാജ്യങ്ങളും യൂറോപ്പും നിങ്ങൾക്കു യോജിച്ചതാണ് എന്നു തോന്നുന്നില്ലെങ്കിൽ സിംഗപ്പൂർ നോക്കാം. പല പഠനങ്ങളിലും സർവേകളിലും പ്രവാസത്തിനു പറ്റിയ രാജ്യമായി സിംഗപ്പൂർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരക്കേറിയ നഗരജീവിതമാണ് സിംഗപ്പൂരിന്റെ പ്രത്യേകത. ഇന്ത്യയിൽ നിന്നും അധികം ദൂരെയല്ല എന്ന കാരണവും പലരെയും സിംഗപ്പൂരിന് കുടിയേറുവാൻ പ്രേരിപ്പിക്കുന്നു.

ജർമനി
ജോലിക്കും പഠനത്തിനുമായി ഇന്ത്യയിൽ നിന്നുള്ളവർ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന മറ്റൊരു രാജ്യമാണ് ജർമനി. പ്ലസ് ടു കഴിഞ്ഞ് കേരളത്തിൽ നിന്നും നഴ്സിങ് ഉൾപ്പെടെയുള്ള ബിരുദ കോഴ്സുകൾക്കായി കുട്ടികൾ ജർമനിയിലേക്ക് പോകുന്നു. പ്രൊഫഷണൽ സ്കിൽസ് ഉള്ള ആളുകളെ സ്വീകരിക്കുന്ന ജർമനി മികച്ച ശമ്പളവും ജീവിതവും വാഗ്ദാനം ചെയ്യുന്നു. ജീവിതവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുവാൻ ജര്‍മനി മികച്ച അവസരം നല്കുന്നു. ഇവിടുത്തെ ജീവിതനിലവാരവും ഏറെ മികച്ചതാണ്.
ന്യൂസീലാൻഡ്
ജർമനിയുടേതുപോലെയോ കാനഡയുടേത് പോലെയൊ അല്ലാത്ത, തിരക്കും ബഹളവും ഇല്ലാത്ത ഒരു ജീവിതം ആഗ്രഹിക്കുന്നവർക്ക് ന്യൂ സീലാൻഡ് തിരഞ്ഞെടുത്താം. പ്രകൃതിഭംഗിയും ഗ്രാമീണഭംഗിയും നിറഞ്ഞു നിൽക്കുന്ന ഇവിടം അതിന്‍റെ കാഴ്ചകൾക്കാണ് പ്രസിദ്ധമായിരിക്കുന്നത്. പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് രാഷ്ട്രമാണിത്. എന്നാൽ പൊതുവേ ജീവിതച്ചിലവ് കൂടിയ നാടായും ഇവിടം അറിയപ്പെടുന്നു.

ഡെന്മാർക്ക്
ലോകത്തിലെ സന്തോഷമുള്ള രാജ്യങ്ങളിൽ മറ്റൊന്നാണ് ഡെന്മാർക്ക്. സൗജ്യന ആരോഗ്യ സംരക്ഷണവും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് ഇവിടേക്ക് വരാം. ഇതു കൂടാതെ, വരുമാനം, ജീവിതനിലവാരം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഡെന്മാർക്ക് യൂറോപ്പിലെ തന്നെ മികച്ച രാജ്യമാണ്. മികച്ച വിദ്യാഭ്യാസമുള്ളവരാണ് ഇവിടെയുള്ളവർ. ഇവിടുത്തെ പ്രകൃതിഭംഗിയും ഏറെ പ്രസിദ്ധമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












