തനിച്ചുള്ള യാത്രകള്‍ പ്രത്യേക രസം തന്നെയാണ്. പരിധികളോ നിയന്ത്രണങ്ങളോ ഇല്ലാതെ ഇഷ്ടമുള്ളപോലെ പോകാമെന്നും മനസ്സുപറയുന്നതനുസരിച്ച് യാത്ര ചെയ്യാമെന്നതും തന്നെയാണ് സോളോ ട്രിപ്പുകളുടെ ഭംഗി. പിന്നെ ഒറ്റയ്ക്കു യാത്ര ചെയ്യുന്നതിന്റെ അഭിമാനവും പുത്തൻ അനുഭവങ്ങളും പുതി സംസ്കാരങ്ങളും ശീലങ്ങളും എളുപ്പത്തിൽ പരിചയപ്പെടാൻ പറ്റുന്നതുമെല്ലാം ഈ യാത്രകളുടെ ഗുണത്തിൽ കൂട്ടാം. എന്തൊക്കെ പറഞ്ഞാലും സോളോ യാത്രയിലെ സുരക്ഷിതത്വം ഒരു ചോദ്യം തന്നെയാണ്.
യാത്ര ചെയ്യുന്നയാൾ ഓക്കെ ആയിരിക്കുമെങ്കിലും കുടുംബക്കാർക്കും അടുത്ത ആളുകൾക്കുമെല്ലാം ചെറിയൊരു ഭയം ഇല്ലാതിരിക്കില്ല. ചില സ്ഥലങ്ങളിലേക്കുള്ള തനിച്ചുള്ള യാത്രകളിൽ ചില മുൻകരുതലുകളും വേണ്ടിവരാം. ഈ സമയങ്ങളിലാണ് സഹായങ്ങൾ സ്വീകരിക്കേണ്ടതായി വരുന്നത്. തനിച്ചുള്ള യാത്രകൾ കൂടുതല്‍ എളുപ്പവും രസകരവുമാക്കുവാൻ പരീക്ഷിക്കാവുന്ന ചില ട്രാവൽ അസിസ്റ്റൻസുകൾ പരിചയപ്പെടാം.

1. ലോക്കൽ ഗൈഡ്
തീർത്തും അപരിചിതമായ നാടുകളിലേക്ക് യാത്ര പോകുമ്പോൾ ഏറ്റവും സഹായം നല്കുന്നവരാണ് യാത്രാ ഗൈഡുകൾ. നിങ്ങൾ പോകുന്ന പ്രദേശത്തിന്‍റെ ചരിത്രം മുതൽ നിങ്ങൾക്കറിയേണ്ടതെല്ലാം ഇവരിൽ നിന്ന് ലഭിക്കും, ആ പ്രദേശത്തിന്റെ സംസ്കാരം, രീതികൾ, പുസ്തകങ്ങളിലോ ഇന്‍റർനെറ്റിലോ തിരഞ്ഞാൽ പോലും ലഭിക്കാത്ത വിവരങ്ങൾ, അവിടെ കാണേണ്ട മറ്റിടങ്ങൾ തുടങ്ങിയവയെല്ലാം ഗൈഡിൽ നിന്നു ലഭിക്കും.
അപരിചിതമായ പ്രദേശത്ത് നിങ്ങൾ സുരക്ഷിതരല്ല എന്നു തോന്നുന്നുണ്ടെങ്കിൽ ഇവരുടെ സഹായം തേടാം. വിശ്വസിച്ച് താമസിക്കുവാൻ സാധിക്കുന്ന സ്ഥലങ്ങൾ, യാത്രകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഭാഷ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയ്ക്ക് ഇവരിൽ നിന്ന് സഹായം തേടാം. ചില സ്ഥലങ്ങളില്‍ ഭാഷയ്ക്ക് വളരെ പ്രധാന്യമുള്ളതിനാൽ തെറ്റായ പ്രയോഗങ്ങൾ പ്രദേശവാസികളെ അസ്വസ്ഥരാക്കും.

2. മെഡിക്കൽ അസിസ്റ്റൻസ്
യാത്രകളിൽ ഒട്ടും ഉറപ്പു പറയുവാൻ സാധിക്കാത്ത ഒന്നാണ് ആരോഗ്യത്തിന്റെ കാര്യം. ഭക്ഷണം മുതൽ കാലാവസ്ഥ വരെ ആരോഗ്യത്തിന് പണി തരും. പലപ്പോഴും ഇങ്ങനെയുള്ള അവസരങ്ങളിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിവുണ്ടാകില്ല. ഒന്നെങ്കിൽ യാത്ര നിർത്തി മടങ്ങാനോ അല്ലെങ്കിൽ കയ്യിലുള്ള ഏതെങ്കിലുമൊക്കെ മരുന്ന് കഴിച്ച് പരീക്ഷണം നടത്താനുമാകും ആളുകൾ ശ്രമിക്കുക. ഈ സമയത്ത് ആണ് മെഡിക്കൽ അസിസ്റ്റൻസ് പ്രയോജനപ്പെടുത്താവുന്നത്.
അടിയന്തര ഘട്ടങ്ങളിൽ വൈദ്യസഹായം നല്കുന്ന ഇടങ്ങളും സർവീസുകളും എല്ലാ പ്രദേശങ്ങളിലുമുണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും ആശുപത്രികളും നിങ്ങൾ പോകുന്ന സ്ഥലത്തുണ്ടോയെന്നും ആവശ്യം വന്നേക്കാവുന്ന ഫോൺ നമ്പറുകളും കയ്യിൽസൂക്ഷിക്കാം. ആവശ്യം വന്നാൽ ആശുപത്രിയിലേക്ക് പോകുവാനും സേവനങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യാം. യാത്ര ചെയ്യുമ്പോഴും ആരോഗ്യം സംരക്ഷിക്കാൻ വഴികളുണ്ടെന്നത് നല്കുന്ന ആശ്വാസം വലുതാണ്.
3. ഭാഷയുടെ കാര്യത്തിൽ
വ്യത്യസ്തമായ ഭാഷ സംസാരിക്കുന്ന പ്രദേശത്ത് ഏറ്റവും സഹായം നല്കുന്നത് ലാംഗ്വേജ് അസിസ്റ്റൻസുകളാണ്. പ്രത്യേകിച്ച് തനിച്ചു യാത്ര ചെയ്യേണ്ട വരുന്ന അവസരത്തിൽ ഗൂഗിൾ ട്രാന്‍സ്ലേറ്റർ ഉള്‍പ്പെടെയുള്ളവ പ്രയോജനപ്പെടുത്താം. ഭാഷയിൽ ആരും നിങ്ങളെ സഹായിക്കാനില്ലെന്ന ബുദ്ധിമുട്ട് ഈ ആപ്പുകൾ പരിഹരിക്കും. ഏത് തരത്തിലുള്ള പരിഭാഷയും- ഭക്ഷണം ഓർഡർ ചെയ്യുന്നത് മുതൽ ദിശ ചോദിക്കുന്നത്, സഹായം ആവശ്യപ്പെടുന്നത്, വില പേശുന്നത്, ബസുകളുടെ സമയം ചോദിക്കുന്നത് എന്നിങ്ങനെയുള്ള എന്തിനും ട്രാന്‍സ്ലേറ്റര്‍ ഉപയോഗിക്കാം,
4. പോകുന്ന ഇടത്തെക്കുറിച്ചറിയാൻ
ട്രാവൽ അസിസ്റ്റൻസിൽ പ്രധാനപ്പെട്ട മറ്റൊന്നാണ് നിങ്ങൾ പോകുന്ന ഇടത്തെക്കുറിച്ചുള്ള വിവരങ്ങൾ. സ്ഥലത്തിന്റ പൊതുവായ വിവരങ്ങൾക്കൊപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അവിടെ പിന്തുടരുന്ന രീതികൾ, ചെയ്യരുതാത്ത കാര്യങ്ങൾ, എന്നിങ്ങനെയുള്ള കാര്യങ്ങൾ മുൻകൂട്ടി അറിയുന്നത് സുരക്ഷിതമായ യാത്ര പ്ലാൻ ചെയ്യാൻ നിങ്ങളെ സഹായിക്കും.ഇതിനായി ഡെസ്റ്റിനേഷൻ അസിസ്റ്റൻസുകൾ പ്രയോജനപ്പെടുത്താം.

യാത്രയിൽ സുരക്ഷിതത്വത്തിന് മുൻഗണന നല്കുവാൻ ശ്രദ്ധിക്കുക. യാത്രയുടെ സൗകര്യത്തേക്കാൾ ചില സ്ഥലങ്ങളിൽ പാലിക്കേണ്ടി വരിക അവർ പിന്തുടരന്ന കാര്യങ്ങളാകും. അത്തരം സാധ്യതകൾ മുൻകൂട്ടി മനസ്സിലാക്കി എളുപ്പമായ രീതിയിൽ യാത്ര പ്ലാൻ ചെയ്യുവാൻ ട്രാവൽ അസിസ്റ്റൻസുകൾ സഹായിക്കും. ട്രാവൽ ഏജൻസികൾ വഴിയാണ് യാത്രയെങ്കിൽ മിക്കവരും ഇക്കാര്യങ്ങളിൽ പ്രത്യേകം സർവീസുകൾ തന്നെ ലഭ്യമാക്കുന്നു എന്നതാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












