ജീവിതത്തെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ഓരോരുത്തരെയും കൊറോണക്കാലം ഏറെ പഠിപ്പിച്ചു. ലോക സാമ്പത്തിക വ്യവസ്ഥയെ തന്നെ മാറ്റിമറിച്ച ഈ കാലം പലര്‍ക്കും തൊഴിലുകള്‍ ഇല്ലാതാക്കുകയും ചെയ്തു. പലരുടെയും ജീവിതം തന്നെ തീര്‍ത്തും മറ്റൊരു ദിശയിലേക്കു മാറി. കൊറോണ ജീവിതം മാറ്റിമറിച്ച മറ്റൊരു കൂട്ടര്‍ സഞ്ചാരികളാണ്. ഓരോ യാത്രയേയും ആവേശത്തൊടെ കണ്ട്, ഓരോ പുതിയ ഇടവും പുത്തന്‍ അനുഭവങ്ങള്‍ പകരുന്ന, സന്തോഷം നിറയ്ക്കുന്ന പുതിയ ആളുകളെ പരിചയപ്പെടുത്തുന്ന യാത്രകളെല്ലാം മാറ്റിവെച്ചിട്ട് ഇത് ആറു മാസമാകുന്നു. യാത്രകളോടൊപ്പം തന്നെ സഞ്ചാരികള്‍ മിസ് ചെയ്യുന്ന മറ്റൊന്നാണ് യാത്രകള്‍ക്കിടയിലെ സാഹസങ്ങളും പിന്നീട് രസകരമായിരുന്നുവെന്ന് തോന്നുന്ന അനുഭവങ്ങളും. അവസാന നിമിഷം ടിക്കറ്റിനു വേണ്ടി ഓടുന്നതും ട്രെയിന്‍ യാത്രയില്‍ ഒരു സീറ്റിനു വേണ്ടി ടിടിയോട് കെഞ്ചുന്നതും സീറ്റു കിട്ടാതെ നിന്നുള്ള ദീര്‍ഘ യാത്രകളുമെല്ലാം ഇത്തരത്തിലുള്ള കുറേ മിസിങ്ങുകളാണ്.
അവസാന നിമിഷത്തെ ടിക്കറ്റ്
നടുവിലെ സീറ്റിലെ ഇരിപ്പ്!
അപരിചിതരുമായുള്ള സംസാരം
ട്രെയിന്‍ യാത്രയിലെ ചിലരെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നതും മറ്റു ചിലരെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിപ്പിക്കുന്നതുമായ കാര്യം അപരിചിതര്‍ തന്നെയാണ്. ചിലര്‍ സംസാരം തുടങ്ങുവാന്‍ താല്പര്യമില്ലാതെ യാത്ര തുടങ്ങുമ്പോള്‍ തന്നെ പുസ്തകങ്ങളിലും പാട്ടുകളിലും അഭയം കണ്ടെത്തും. മറ്റു ചിലരാവട്ടെ സഹ സഞ്ചാരികളുടെ നാവിന് ഇരയാവുകയും ചെയ്യും.എന്തിനു യാത്ര ചെയ്യുന്നു എന്ന ചോദ്യത്തില്‍ തുടങ്ങി തനിയെ എന്തിനു യാത്ര ചെയ്യുന്നു, എവിടെ പോകുന്നു, എപ്പോള്‍ വരും എന്നു തുടങ്ങി സംസാരങ്ങള്‍ അങ്ങുവരെ നീളും.
ഒരു ടിക്കറ്റിനായി
അവസാന നിമിഷം കണ്‍ഫോം ആകാത്ത ട്രെയിന്‍ ടിക്കറ്റുമായി കയറി ടിടിയോട് ഒരു സീറ്റിനായി കെഞ്ചാത്ത സഞ്ചാരികള്‍ കുറവായിരിക്കും. ഇങ്ങനെ ടിക്കറ്റുമായി കയറുമ്പോള്‍ തന്നെ നമുക്ക് ടിടിയോട് പറഞ്ഞ് എല്ലാം ശരിയാക്കാം എന്നുപറഞ്ഞ് കയറുന്ന വിരുതന്മാകും ഉണ്ട്. എന്തുതന്നെയായാലും ഇപ്പോള്‍ സഞ്ചാരികള്‍ ട്രെയിന്‍ യാത്രയില്‍ ഏറ്റവുമധികം മിസ് ചെയ്യുന്ന കാര്യം കൂടിയാവും ഇത്.
വണ്ടിക്കാരുമായുള്ള തര്‍ക്കം
ഹോട്ടിലിനെക്കുറിച്ചുള്ള പരാതികള്‍



Click it and Unblock the Notifications












