01. ഡോൾഫിൻ ക്രൂയിസ്, 1800 രൂപ
പലൊലെം ബീച്ചിൽ നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും രസകരമായ കാര്യം ഡോൾഫിൻ ക്രൂയിസാണ്. ഡോൾഫിനുകളെ കാണാനുള്ള ഒരു ബോട്ട് യാത്രയാണ് ഇത്. 400 രൂപ മുതൽ 1800 രൂപ വരെ ഇതിന് ചെലവ് വരും.
Photo Courtesy: Nicolas Vollmer
02. കയാക്കിംഗ്, 200 രൂപ
കടലിലെ കയാക്കിംഗ് ആണ് പാലോലെം ബീച്ചിലെ മറ്റൊരു ആകർഷണം 200 രൂപയാണ് ഒരുമണിക്കൂർ നേരം കയക്കിംഗ് നടത്താൻ വേണ്ട ചെലവ്.
Photo Courtesy: nevil zaveri
03. ബട്ടർഫ്ലൈ ദ്വീപ്, ഫ്രീ
പാലോലെം ബീച്ചിൽ നിന്ന് തൊട്ടുതൊട്ടായി കിടക്കുന്ന മൂന്ന് സ്ഥലങ്ങളാണ് ബട്ടർഫ്ലൈ ദ്വീപ്, ഹണിമൂൺ ബീച്ച്, മങ്കി ദ്വീപ് എന്നിവയാണ് അവ. ഈ സ്ഥലങ്ങളിലേക്കുള്ള സന്ദർശനമാണ് പാലോലെം ബീച്ചിൽ എത്തിച്ചേരുന്ന സഞ്ചാരികൾക്ക് ചെയ്യാവുന്ന മറ്റൊരു രസികൻ സംഗതി.
Photo Courtesy: Gili Chupak
04. മങ്കി ബീച്ച്, ഫ്രീ
ഹൈക്കിംഗിൽ താൽപര്യമുള്ളവർക്ക് സന്ദർശിക്കാവുന്ന സ്ഥലമാണ് മങ്കി ബീച്ച്. കടലിൽ മുങ്ങി കുളിക്കാനും ഇവിടെ സൗകര്യമുണ്ട്.
Photo Courtesy: Gili Chupak
05. ബോട്ടിൽ പക്ഷികളെ തേടി, 300 രൂപ
പാലോലെം ബീച്ചിന് സമീപത്തുള്ള കായലിലൂടെ ഒരു ബോട്ട് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വെറും 300 രൂപയ്ക്ക് അത് സാധിച്ച് കിട്ടും.
Photo Courtesy: Gili Chupak
06. സ്പാ, പോക്കറ്റ് നോക്കി
സ്പാകളും മസാജ് പാർലറുകളുമാണ് പലോലെം ബീച്ചിലെ മറ്റൊരു ആകർഷണം. നിങ്ങളുടെ പോക്കറ്റിന്റെ കനമനുസരിച്ച് തെരഞ്ഞെടുക്കാൻ നിരവധി സ്പാകൾ ഇവിടെയുണ്ട്.
Photo Courtesy: Cleavers
07. കടലിലൂടെ നടക്കാം, ഫ്രീ
കടലിന്റെ ആഴം കുറഞ്ഞ കല്ലുകളിൽ ചവിട്ടി കടലിലൂടെയുള്ള നടത്തം പാലോലെം ബീച്ചിൽ നിങ്ങൾക്ക് അഞ്ച് പൈസ മുടക്കാതെ ചെയ്യാവുന്ന സാഹസിക കാര്യമാണ്.
Photo Courtesy: spiraltri3e
08. നമുക്ക് ഭക്ഷിച്ച് തൃപ്തരകാം, കാശ് പോകും
ഭക്ഷണത്തിന്റെ കാര്യത്തിലും പാലോലെം ബീച്ച് ഒട്ടും പിന്നിലല്ലെന്ന് പറയാൻ പറഞ്ഞത് അവിടുത്തെ റെസ്റ്റേറെന്റുകളിലെ കൊതിയൂറും വിഭവങ്ങളാണ്.
Photo Courtesy: Aleksandr Zykov
09. സ്കൂട്ടർ യാത്ര, 400 രൂപ
പാലോലെം ബീച്ച് മുഴുവൻ സ്കൂട്ടറിൽ ഒന്ന് കറങ്ങൻ രൂപ 400 ചെലവാക്കിയാൽ മതി. അപ്പോൾ വെറുതെ ഇവിടെ നിക്കണോ അങ്ങോട്ട് പോണോ
Photo Courtesy: Ankur P
ട്രാവല്‍ ടിപ്സ്
ഡിസംബര്‍ മുതല്‍ ജനുവരി വരെയാണ് ഇവിടുത്തെ പീക്ക് സീസണ്‍ ഈ സമയങ്ങളിലൊഴികെ മറ്റ് സമയം യാത്ര ചെയ്യുന്നവര്‍ ഇവിടെ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. യാത്ര പോകുമ്പോള്‍ കയ്യില്‍ ഒരു ടോര്‍ച്ച് കരുതാന്‍ മറക്കേണ്ട.
Photo Courtesy: Gili Chupak
കോട്ടിഗാവോ
ഈ ബീച്ചിന് അധികം അകലയല്ലാതെ സ്ഥിതി ചെയ്യുന്ന ഒരു വന്യ ജീവി സങ്കേതമാണ് കോട്ടിഗാവൊ. ഒരു ഡേ ട്രിപ്പിന് സമയമുണ്ടെങ്കില്‍ അവിടേയ്‌ക്ക് ഒരു യാത്രയും ആകാം
Photo Courtesy: Gili Chupak
ബട്ടര്‍ഫ്ലൈ ബീച്ചിലേക്ക്
വേലിയിറക്ക സമയത്ത് ഇവിടെ നിന്ന് ബട്ടര്‍ഫ്ലൈ ബീച്ചിലേക്ക് നടന്ന് പോകാന്‍ കഴിയും. വേലിയേറ്റ സമയത്ത് ഒരു ദ്വീപായി ബട്ടര്‍ഫ്ലൈ ബീച്ച് മാറും.
Photo Courtesy: Gili Chupak
ബീച്ചിനേക്കുറിച്ച്
വീക്കെന്‍ഡ് യാത്രികര്‍ക്കും ദീര്‍ഘനാള്‍ യാത്രികര്‍ക്കുമൊക്കെ പോകാന്‍ പറ്റിയ സ്ഥലമാണ് ഈ ബീച്ച്. ഇവിടെ കടലിന് അത്ര ആഴമില്ല അതിനാല്‍ കുട്ടികളെക്കൂട്ടി കടലില്‍ ഇറങ്ങാനും മറ്റും നിരവധി ആളുകള്‍ ഇവിടെ എത്താറുണ്ട്.
Photo Courtesy: Gili Chupak
മഴക്കാലത്തെക്കുറിച്ച്
കേരളത്തില്‍ ലഭിക്കാറുള്ള തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ഇവിടെയും ലഭിക്കാറുണ്ട്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ ഇവിടെ കനത്ത മഴയായിരിക്കും. ഈ കാലയളവില്‍ ബീച്ചിന് സമീപത്തുള്ള കടകളും ഹട്ടുകളും മറ്റും അടച്ചിടാറാണ് പതിവ്.
Photo Courtesy: Gili Chupak
കാലവസ്ഥയേക്കുറിച്ച്
പൊതുവെ ചൂടുള്ള കാലവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. 20 മുതല്‍ 33 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇവിടുത്തെ സാധാരണ താപനില. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയം രാത്രികാലങ്ങളില്‍ നല്ല തണുപ്പ് അനുഭപ്പെടാറുണ്ട്.
Photo Courtesy: Gili Chupak
എത്തിച്ചേരാന്‍
മഡ്ഗാവ് ആണ് പാലോലെം ബീച്ചില്‍ എത്തിപ്പെടാന്‍ പറ്റിയ റെയില്‍വെ സ്റ്റേഷന്‍. പാലോലെം ബീച്ചില്‍ നിന്ന് ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍ കാനകോന (Canacona) ആണ്. ഇവിടെ നിന്ന് പത്ത് മിനിറ്റ് ടാക്സിയില്‍ യാത്ര ചെയ്താല്‍ ഈ ബീച്ചില്‍ എത്താം.
Photo Courtesy: Gili Chupak
സുന്ദരം മനോഹരം
സുന്ദരമായ തെങ്ങിന്‍ത്തോപ്പുകളോട് ചേര്‍ന്ന് കിടക്കുന്ന ഈ ബീച്ച് മൈലുകളോളം അര്‍ധവൃത്താകൃതിയില്‍ പടര്‍ന്ന് കിടക്കുകയാണ്. ഈ ബീച്ചിന്റെ മനോഹാരിതയാണ് വര്‍ഷവര്‍ഷം ഇവിടെ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാക്കുന്നത്.
Photo Courtesy: Gili Chupak
സുന്ദരം മനോഹരം
സുന്ദരമായ തെങ്ങിന്‍ത്തോപ്പുകളോട് ചേര്‍ന്ന് കിടക്കുന്ന ഈ ബീച്ച് മൈലുകളോളം അര്‍ധവൃത്താകൃതിയില്‍ പടര്‍ന്ന് കിടക്കുകയാണ്. ഈ ബീച്ചിന്റെ മനോഹാരിതയാണ് വര്‍ഷവര്‍ഷം ഇവിടെ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാക്കുന്നത്.
Photo Courtesy: Gili Chupak
സുന്ദരം മനോഹരം
സുന്ദരമായ തെങ്ങിന്‍ത്തോപ്പുകളോട് ചേര്‍ന്ന് കിടക്കുന്ന ഈ ബീച്ച് മൈലുകളോളം അര്‍ധവൃത്താകൃതിയില്‍ പടര്‍ന്ന് കിടക്കുകയാണ്. ഈ ബീച്ചിന്റെ മനോഹാരിതയാണ് വര്‍ഷവര്‍ഷം ഇവിടെ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാക്കുന്നത്.
Photo Courtesy: Gili Chupak
സുന്ദരം മനോഹരം
സുന്ദരമായ തെങ്ങിന്‍ത്തോപ്പുകളോട് ചേര്‍ന്ന് കിടക്കുന്ന ഈ ബീച്ച് മൈലുകളോളം അര്‍ധവൃത്താകൃതിയില്‍ പടര്‍ന്ന് കിടക്കുകയാണ്. ഈ ബീച്ചിന്റെ മനോഹാരിതയാണ് വര്‍ഷവര്‍ഷം ഇവിടെ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാക്കുന്നത്.
Photo Courtesy: Gili Chupak