Search
  • Follow NativePlanet
Share
» »ഷിംലയില്‍ പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഷിംലയില്‍ പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

By Maneesh

മനോഹരമായ പര്‍വ്വതനിരകളും പ്രകൃതിഭംഗിയുമാണ് ഷിംല സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ലക്കാര്‍ ബസാര്‍, സ്‌കാന്‍ഡല്‍ പോയിന്റ് എന്നീ മലകളെ ബന്ധിപ്പിക്കുന്ന മനോഹരമായ ഒരു സ്ഥവും ഇവിടെയുണ്ട്. ഹനുമാന്‍ സ്വാമിക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട ജാക്കു ക്ഷേത്രം സമുദ്രനിരപ്പില്‍ നിന്നും 8048 അടി ഉയരത്തിലാണ്. കേണല്‍ ജെ ടി ബോയിലിയു നിര്‍മിച്ച മനോഹരമായ ഒരു കൃസ്ത്യന്‍ പള്ളിയും ഷിംലയിലുണ്ട്.

ഷിംലയില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പരിച‌യപ്പെടാം

ഷിംലയിലേക്ക് ഒരു ട്രെയിന്‍ യാത്ര

ഷിംലയിലേക്ക് ഒരു ട്രെയിന്‍ യാത്ര

കാല്‍ക്കയില്‍ നിന്ന് ഷിംലയിലേക്കുള്ള ദൂരം 96 കിലോമീറ്റര്‍ ആണ്. പക്ഷെ നാരോഗേജ് പാതയിലൂടെ ഈ ടോയ് ട്രെയിന്‍ ഷിംല എന്ന മലമുകളില്‍ കുന്നുകയറി എത്തിച്ചേരാന്‍ അഞ്ച് മണിക്കൂര്‍ എടുക്കും. വിശദമായി വായിക്കാം

Photo Courtesy: Belur Ashok

അണ്ണന്‍ദാലെ

അണ്ണന്‍ദാലെ

കനത്ത കാട്ടിനുനടുവിലെ മനോഹരമായ ഒരു ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ് അണ്ണന്‍ദാലെ. അണ്ണന്‍ദാലെ എന്നറിയപ്പെടുന്ന ഈ തുറസ്സായ സ്ഥലത്താണ് കോളനിഭരണകാലത്ത് ബ്രിട്ടീഷുകാര്‍ ക്രിക്കറ്റും പോളോയും മറ്റും കളിച്ചിരുന്നത്. വിശദമായി വായിക്കാം

Photo Courtesy: Rohit Chhiber

ബെസ്റ്റ് ഹണിമൂണ്‍ ഹോട്ടല്‍

ബെസ്റ്റ് ഹണിമൂണ്‍ ഹോട്ടല്‍

ഷിംലയിലെ മഷോബ്രയിലെ വൈല്‍ഡ് ഫ്ലവര്‍ ഹോട്ടല്‍ ആണ് ഇ‌ന്ത്യയിലെ തന്നെ മികച്ച ഹണിമൂണ്‍ ഹോട്ടലുകളില്‍ ഒന്ന്. ഇവിടുത്തെ നിരക്ക് പരിശോധിക്കാം

Photo Courtesy: oberoihotels.com
സ്കീയിംഗ്

സ്കീയിംഗ്

സ്കീയിംഗിന് പേരുകേട്ട സ്ഥലമാണ് ഷിംല.
Photo Courtesy: Travels Tips

ഷിംല - മണാലി

ഷിംല - മണാലി

ഹി‌മാചല്‍ പ്രദേശിലെ മറ്റൊരു പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ മണാലിയിലേക്ക് ഷിംല വഴി യാത്ര ചെയ്യാവുന്നതാണ്. ഡല്‍ഹിയില്‍ നിന്ന് ഷിംല കുളു മണാലി യാത്ര പ്രശസ്തമാണ്.
Photo Courtesy: Darshan Simha

റിഡ്ജ്

റിഡ്ജ്

മനോഹരമായ പ്രകൃതിക്കാഴ്ചകളൊരുക്കുന്ന തുറസ്സായ ഒരു മൈതാനമാണ് റിഡ്ജ്. ഷിംല നഗരത്തിന്റെ ഹൃദയഭാഗത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറ് വശത്ത് സ്‌കാന്‍ഡല്‍ പോയന്റും കിഴക്ക് വശത്ത് ലക്കാര്‍ ബസാറുമാണ് റിഡ്ജിന്റെ അതിര്‍ത്തികള്‍. വിശദമായി വായിക്കാം

Photo Courtesy: Betelgeuse
കാളി ബാരി ക്ഷേത്രം

കാളി ബാരി ക്ഷേത്രം

1845 ലാണ് കാളി ബാരി ക്ഷേത്രം പണികഴിപ്പിച്ചത്. ഷിംലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. ശ്യാമളാദേവിയാണ് കാളി ബാരി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. വിശദമായി വായിക്കാം

Photo Courtesy: Betelgeuse
വുഡ് വില്ലെ പാലസ്

വുഡ് വില്ലെ പാലസ്

ഷിംല നഗരത്തിന് കിഴക്കുഭാഗത്തായാണ് വുഡ് വില്ലെ പാലസ് സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷ് സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയിരുന്ന സര്‍ വില്യം റോസ് മാന്‍സ്ഫീല്‍ഡായിരുന്നു വുഡ് വില്ലെ പാലസിന്റെ ആദ്യകാലത്തെ ഉടമ എന്നാണ് കരുതപ്പെടുന്നത്. വിശദമായി വായിക്കാം

Photo Courtesy: elgreg
ടൗണ്‍ ഹാള്‍

ടൗണ്‍ ഹാള്‍

1910 ലാണ് ഷിംലയിലെ പ്രശസ്തമായ ടൗണ്‍ഹാള്‍ പണികഴിപ്പിച്ചത്. ഷിംലയിലെ പ്രമുഖമായ ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് ഈ ടൗണ്‍ഹാള്‍. ഇവിടെയാണ് ഷിംല സമ്മര്‍ ഫെസ്റ്റിവ‌ല്‍ നാളില്‍ പരിപാടികള്‍ നടക്കാറുള്ളത്. വിശദമായി വായിക്കാം

ക്രൈസ്റ്റ് ചര്‍ച്ച്

ക്രൈസ്റ്റ് ചര്‍ച്ച്

വടക്കേ ഇന്ത്യയിലെ രണ്ടാമത്തെ പഴക്കം ചെന്ന പള്ളി എന്നാണ് ക്രൈസ്റ്റ് ചര്‍ച്ചിന്റെ ഖ്യാതി. 1846 - 57 കാലത്താണ് ഈ പള്ളി പണികഴിപ്പിച്ചത്. കേണല്‍ ജെ ടി ബോയിലിയു ആയിരുന്നു ക്രൈസ്റ്റ് ചര്‍ച്ചിന്റെ ശില്‍പി. വിശദമായി വായിക്കാം

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ജബ്ബാര്‍ഹട്ടി എയര്‍പോര്‍ട്ട് ആണ് ഷിംലയിലെ വിമാനത്താവളം, ചാണ്ഢിഗഡ്, ഡ‌ല്‍ഹി എന്നീ നഗരങ്ങളില്‍ നിന്ന് ഇവിടേയ്ക്ക് എളുപ്പത്തില്‍ എത്തിച്ചേരാം ന്യൂഡല്‍ഹിയില്‍ നിന്ന് 350 കിലോമീറ്ററും ചാണ്ഡിഗഡില്‍ നിന്ന് 118 കിലോമീറ്ററും ആണ് ഇവിടേയ്ക്കുള്ള ദൂരം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: himachal pradesh shimla
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+