Search
  • Follow NativePlanet
Share
» »തിരുവൈരാണിക്കുളം ക്ഷേത്രം, നടതുറപ്പ് മഹോത്സവം, ദർശനം ലഭിക്കുന്ന 12 ദിനങ്ങൾ! തിയതി, സമയം

തിരുവൈരാണിക്കുളം ക്ഷേത്രം, നടതുറപ്പ് മഹോത്സവം, ദർശനം ലഭിക്കുന്ന 12 ദിനങ്ങൾ! തിയതി, സമയം

തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പ് മഹോത്സവം വിശ്വാസികൾ ഏറ്റവും കാത്തിരിക്കുന്ന ദിവസങ്ങളാണ്. പാർവ്വതി ദേവിയുടെ അനുഗ്രഹം നേടാൻ നടതുറന്നുള്ള ദർശനം സാധ്യമാകുന്ന 12 ദിവസങ്ങൾ.. ഏതൊരു വിശ്വാസിയും എത്തിച്ചേരാൻ കൊതിക്കുന്ന ആ ദിസങ്ങളിലേക്ക് ഇനി വലിയ അകലമില്ല. സ്ത്രീകളുടെ ശബരിമല എന്നും തിരുവൈരാണിക്കുളം ക്ഷേത്രം അറിയപ്പെടുന്നു.

ഒരേ ശ്രീകോവിലിൽ വ്യത്യസ്ത ദിശകളിലേക്കായി ദർശനം നല്കുന്ന ശിവനും ശ്രീപാർവ്വതിയുമാണ് ഇവിടെയുള്ളത്. ഇതിൽ പാർവ്വതി ദേവിയുടെ നട തുറക്കുന്നത് വർഷത്തിൽ വെറും 12 ദിവസങ്ങൾ മാത്രമാണ്. ധനുമാസത്തിൽ തിരുവാതിരനാൾ മുതൽ തുറക്കുന്ന ദേവിയുടെ ദർശനം വിശ്വാസികൾക്ക് വളരെ പ്രധാനപ്പെട്ടതാണ്.

Thiruvairanikulam Mahadeva

തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പ് 2023

തിരുവാതിര നാളായ 2023 ഡിസംബർ 26 ചൊവ്വാഴ്ച മുതൽ 2024 ജനുവരി 6 ശനിയാഴ്ച വരെയാണ് നടതുറപ്പ് മഹോത്സവം നടക്കുന്നത്. ലക്ഷക്കണക്കിന് വിശ്വാസികളാണ് ഈ ദിവസങ്ങളിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നത്. എറണാകുളം ആലുവയിൽ വെള്ളാരപ്പള്ളി ഗ്രാമത്തിൽ പെരിയാറിന്റെ വടക്കേക്കരയിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

തിരുവൈരാണിക്കുളം നടതുറപ്പ് ദർശന സമയം

26ന് രാത്രി 8.00 മണി മുതൽ ജനുവരി 6 രാത്രി 8.00 വരെ യാണ് തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം നടക്കുന്നത്. തിരുവാതിര നക്ഷത്രം സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് ദേവിയുടെ നടതുറക്കുന്നത്.ക്ഷേത്ര ദർശനത്തിനായി സാധാരണ കൂ കൂടാതെ വെർച്ച്വൽ ക്യൂ ബുക്കിങ്ങ് സംവിധാനവും ഉണ്ടായിരിക്കുന്നതാണ്. വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്തവർക്കും സാധാരണ ക്യൂ വഴി ക്ഷേത്ര ദർശനം നടത്താവുന്നതാണ്.വെർച്ച്വൽ ക്യൂ സേവനം തികച്ചും സൗജന്യമാണ്.

thiruvairanikulam temple nadathurappu 2023 date

തിരുവൈരാണിക്കുളം ദർശനം നടത്തിയാൽ

നടതുറക്കുന്ന 12 ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസമെങ്കിലും ദേവിയെ ദർശനം നടത്തിയാൽ ജീവിതത്തിൽ സൗഭാഗ്യങ്ങളുണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. മംഗല്യലബ്ധിയും ദീർഘമാംഗല്യവും കൂടാതെ കുടുംബത്തിൽ ഐശ്വര്യവും ലഭിക്കുമെന്നാണ് കരുതുന്നത്. ആഗ്രഹിക്കുന്ന ഏതു കാര്യവും ഈ സമയത്ത് വന്നു പ്രാർത്ഥിച്ചാൽ നടത്തുമെന്നും വിശ്വാസികൾ കരുതുന്നു.

വിർച്വൽ ബുക്കിങ് നടത്താം

നട തുറപ്പ് മഹോത്സവത്തിന്റെ ഭാഗമായി വിശ്വാസികൾക്ക് ക്ഷേത്രത്തിൽ വിർച്വൽ ക്യൂ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ വരുവാൻ ഉദ്ദേശിക്കുന്നവർക്ക് സൗകര്യ പ്രദമായ തീയതിയിലും സമയത്തും ദർശനത്തിന് അവസരം ലഭിക്കുവാൻ വിർച്വൽ ക്യൂ സൗകര്യം പ്രയോജനപ്പെടുത്താം. https://thiruvairanikkulamtemple.org/VirtualQBooking/ എന്ന അഡ്രസ് വഴി വിർച്വൽ ദർഷന ക്യൂ ബുക്ക് ചെയ്യാം.

ഒരു ലോഗിൻ ഐഡിയിൽ നിന്നു ആറു പേർക്ക് വരെ മാത്രമേ ബുക്ക് ചെയ്യുവാൻ സാധിക്കു. വെർച്ച്വൽ ക്യൂ ബുക്കിങ്ങിലൂടെ സൗകര്യപ്രദമായ സമയത്തും തീയ്യതിയിലും ഭക്തജനങ്ങൾക്ക് ക്ഷേത്ര ദർശനം നടത്താവുന്നതാണ്. ബുക്ക് ചെയ്തിട്ടുള്ള ടൈം സ്ലോട്ടിനു അര മണിക്കൂർ മുൻപ് മാത്രമേ ഭക്തർക്ക് വെരിഫിക്കേഷൻ കൗണ്ടറിൽ നിന്നും ദർശന പാസ് ലഭിക്കുകയുള്ളു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+