Search
  • Follow NativePlanet
Share
» » തിരുവനന്തപുരം- മംഗലാപുരം വന്ദേ ഭാരത് 20 കോച്ചിലേക്ക്; അധികമായി 824 സീറ്റ്, ടിക്കറ്റില്ലെന്ന പരാതി വേണ്ട

തിരുവനന്തപുരം- മംഗലാപുരം വന്ദേ ഭാരത് 20 കോച്ചിലേക്ക്; അധികമായി 824 സീറ്റ്, ടിക്കറ്റില്ലെന്ന പരാതി വേണ്ട

വന്ദേ ഭാരത് ട്രെയിനുകൾ ഏറ്റവും ലാഭകരമായി ഓടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ല്ലാ സീറ്റുകളും നിറഞ്ഞ് ഓടാത്ത ഒരു ദിവസം പോലും ഇതിനില്ല. മറ്റു ട്രെയിനുകളെ അപേക്ഷിച്ച് കൂടിയ ടിക്കറ്റ് നിരക്ക് ആയതിനാൽ ആളുകൾ കയറില്ലെന്നാണ് പലരും ആദ്യം കരുതിയിരുന്നതെങ്കിലും സർവീസ് തുടങ്ങിയതു മുതൽ കാര്യങ്ങൾ മാറി. ആദ്യ യാത്ര മുതൽ നിറയെ യാത്രക്കാരുമായാണ് ഇന്നും കേരളത്തിലെ രണ്ട് വന്ദേ ഭാരതും ഓടുന്നത്.

സീറ്റ് ഒക്യുപന്‍സിയിലും യാത്രക്കാരുടെ എണ്ണത്തിലും ദേശീയതലത്തിൽ തന്നെ ഏറ്റവും മികച്ചതാണ് കേരളത്തിലെ വന്ദേ ഭാരത്. വിവിധ സ്റ്റോപ്പുകളിൽ നിന്നായി കയറിയും ഇറങ്ങിയും ഓരോ നൂറു സീറ്റും 200 ഓളം യാത്രക്കാർ ഉപയോഗിക്കുന്നു.ഒക്യുപ്പെൻസി 200 ശതമാനത്തിനടുത്ത് എത്തിയ ഇന്ത്യയിലെ ഏക വന്ദേ ഭാരത് കൂടിയാണ് കേരളത്തിലേത്.

Thiruvananthapuram-Mangalore Vande Bharat to Get 20 Coaches

യാത്രക്കാർ ഏറെയുള്ള കേരളത്തിലേക്ക് ആദ്യ 20 കോച്ച് വന്ദേ ഭാരത് എത്തിയത് ഈ ജനുവരിയിലായിരുന്നു. 16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിന് (20634/20633) പകരം 20 കോച്ച് വന്നത് റെയിൽവേയ്ക്ക് ഒട്ടും നഷ്ടമായിട്ടില്ല. സർവീസ് തുടങ്ങിയ ദിവസം മുതൽ തന്നെ ലാഭകരമായാണ് ഇത് ഓടുന്നത്.

ഇപ്പോഴിതാ, കേരളത്തിലെ രണ്ടാം വന്ദേ ഭാരത് റൂട്ടിലും 20 കോച്ച് ട്രെയിൻ കൊണ്ടുവരാൻ ഒരുങ്ങുകയാണ് റെയിൽവേ എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. തിരുവനന്തപുരത്തിനും കർണ്ണാടകയിലെ മംഗലാപുരത്തിനും ഇടയിലായി സർവീസ് നടത്തുന്ന എട്ട് കോച്ച് വന്ദേ ഭാരത് ആണ് ഉടൻ 20 കോച്ചുകളുള്ള ട്രെയിനായി അപ്ഗ്രേഡ് ചെയ്യുന്നത്.

ട്രെയിൻ നമ്പര് 20631/20632 ആലപ്പുഴ വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം- മംഗലാപുരം വന്ദേ ഭാരത് 20 കോച്ച് ആയി മാറുന്നതോടെ സീറ്റുകളുടെ എണ്ണവും കൂടും. 512 ൽ നിന്ന് 1336 ആയി വർദ്ധിക്കുമ്പോൾ അധികമായി വരുന്നത് 824 സീറ്റുകളാണ്.
ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് 20 കോച്ചുകളുള്ള പുതിയ വന്ദേ ഭാരത് ട്രെയിൻ ഇതിനകം തന്നെ പുറത്തിറക്കി ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ചിട്ടുണ്ട്.

നിലവിൽ സീറ്റുകളെല്ലാം വേഗത്തില്‍ ബുക്കിങ് പൂര്‍ത്തിയാകുന്ന സാഹചര്യമാണ് തിരുവനന്തപുരം- മംഗലാപുരം വന്ദേ ഭാരതിന് ഉള്ളത്. വാരാന്ത്യങ്ങളിലെ യാത്രകൾക്ക് ദിവസങ്ങൾക്ക് മുന്നേ സീറ്റുകൾ റിസർവേഷൻ കഴിയും. ആളുകളുടെ എണ്ണവും സീറ്റ് ഒക്യുപൻസിയും ഇതിലും ഉയർന്ന നിലയിലാണ് ഉള്ളത്.

മംഗലാപുരം-തിരുവനന്തപുരം വന്ദേ ഭാരത് (20631)

ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും മംഗലാപുരത്തു നിന്നും രാവിലെ 6:25 ന് പുറപ്പെടുന്ന മംഗലാപുരം-തിരുവനന്തപുരം വന്ദേ ഭാരത് (20631) ഉച്ചകഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 40 മിനിറ്റാണ് യാത്ര സമയം. എസി ചെയർ കാർ, എക്സിക്യൂട്ടീവ് ചെയർ കാർ എന്നിവയാണ് ലഭ്യമായിട്ടുള്ളത്. എസി ചെയർ കാറിന് 1615 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2945 രൂപയുമാണ് നിരക്ക്.

മംഗലാപുരം - -6:25 AM
കാസർകോഡ് - 6:57 AM
കണ്ണൂര്‍ -7:55 AM
കോഴിക്കോട് - 8:57 AM
തിരൂര്‍ -9:22 PM
ഷൊർണൂർ ജംങ്ഷൻ - 9:58 AM
തൃശൂർ -10:38 AM
എറണാകുളം ജംങ്ഷൻ -11:45 AM
ആലപ്പുഴ - 12:38 PM
കൊല്ലം ജംങ്ഷൻ - 1:40 PM
തിരുവനന്തപുരം സെൻട്രൽ - 3:05 PM.

തിരുവനന്തപുരം- മംഗലാപുരം വന്ദേ ഭാരത് (20632)

ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്തു നിന്നും വൈകിട്ട് 4:05 ന് പുറപ്പെടുന്ന തിരുവനന്തപുരം- മംഗലാപുരം വന്ദേ ഭാരത് രാത്രി 12:40 ന് മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനില്‍ എത്തും. 8 മണിക്കൂർ 35 മിനിറ്റാണ് യാത്രാ സമയം.

എസി ചെയർ കാറിന് 1575 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2910 രൂപയുമാണ് നിരക്ക്. തിരുവനന്തപുരം മുതൽ മംഗലാപുരം വരെ ആകെ 619 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുന്നത്.

തിരുവനന്തപുരം സെൻട്രൽ - 4:05 PM
കൊല്ലം ജംങ്ഷൻ - 4:53
ആലപ്പുഴ- 5:35 PM
എറണാകുളം ജംങ്ഷൻ - 6:35 PM
തൃശൂർ - 7:40 PM
ഷൊർണൂർ ജംങ്ഷൻ - 08:15 PM
തിരൂര്‍ - 08:52 PM
കോഴിക്കോട് - 9:23 PM
കണ്ണൂര്‍ - 10:24PM
കാസർകോഡ് -11:45 PM
മംഗളുരു സെൻട്രൽ - 12:40 AM.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+