Search
  • Follow NativePlanet
Share
» »3445 കിമി യാത്രയിൽ എട്ടു സോണുകളും 8 സംസ്ഥാനങ്ങളും.. ഇന്ത്യ കാണാൻ എറണാകുളം- ബരൗനി രപ്തിസാഗർ എക്സ്പ്രസ്

3445 കിമി യാത്രയിൽ എട്ടു സോണുകളും 8 സംസ്ഥാനങ്ങളും.. ഇന്ത്യ കാണാൻ എറണാകുളം- ബരൗനി രപ്തിസാഗർ എക്സ്പ്രസ്

നാട് കാണാൻ പോകാൻ എല്ലാവർക്കും ഇഷ്ടമാണ്. പലപ്പോഴും ചെലവാണ് ആളുകളെ യാത്രയിൽ നിന്ന് പുറകോട്ട് വലിക്കുന്നത്. എന്നാല്‍ ഏറ്റവും കുറഞ്ഞ ചെലവിൽ, ഒറ്റ യാത്രയിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങൾ കാണാൻ പറ്റിയ വഴി ട്രെയിൻ യാത്രകളാണ്. ഓരോ സ്റ്റേഷൻ കഴിയുമ്പോഴും മാറി വരുന്ന കാഴ്ചകളും രൂപങ്ങളും മാത്രമല്ല, ഭൂപ്രകൃതിയും ഭക്ഷണ വൈവിധ്യങ്ങളും ഒക്കെ അറിയാൻ തീവണ്ടിയാണ് ശരണം! അത്തരത്തിൽ അങ്ങ് ബീഹാർ വരെ പോകാൻ പറ്റിയ ഒരു യാത്ര പരിചയപ്പെട്ടാലോ.

നമ്മുടെ എറണാകുളത്തിനും ബീഹാറിലെ ബരൗനിും ഇടയിലായി സർവീസ് നടത്തുന്ന എറണാകുളം- ബരൗനി രപ്തിസാഗർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12521/12522) ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലൂടെയും അത്രയും തന്നെ റെയിൽവേ സോണുകളിലൂടെയുമാണ് കടന്നു പോകുന്നത്. കുറഞ്ഞ ചെലവിൽ വ്യത്യസ്തമായ യാത്ര നടത്തുവാൻ പ്ലാന്‍ ചെയ്യുന്നവർക്ക് പോകാൻ പറ്റിയ യാത്ര കൂടിയാണിത്.

Ernakulam-Barauni Raptisagar Express

എട്ട് റെയിൽവേ സോണുകൾ

സതേൺ റെയിൽവേ
സൗത്ത് സെൻട്രൽ റെയിൽവേ
സെൻട്രൽ റെയിൽവേ
വെസ്റ്റ് സെൻട്രൽ റെയിൽവേ
നോർത്ത് സെൻട്രൽ റെയിൽവേ
നോർത്ത് ഈസ്റ്റേൺ റെയിൽവേ
ഈസ്റ്റ് സെൻട്രൽ റെയിൽവേ എന്നിവയാണ് എറണാകുളം- ബരൗനി രപ്തിസാഗർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് കടന്നു പോകുന്ന റെയില്‍വേ സോണുകൾ.

എറണാകുളം- ബരൗനി രപ്തിസാഗർ

ട്രെയിൻ നമ്പർ 12522 എറണാകുളം- ബരൗനി രപ്തിസാഗർ എക്സ്പ്രസ് എല്ലാ വെള്ളിയാഴ്ചയും രാവിലെ 10:50 ന് എറണാകുളം ജംങ്ഷനിൽ നിന്ന് പുറപ്പെട്ട് 61 മണിക്കൂര്‍ 15 മിനിറ്റ് യാത്ര ചെയ്ത്, നാലാം ദിവസമായ തിങ്കളാഴ്ച രാത്രി 12.05 ന്
ബരൗനിയിൽ എത്തും. സ്ലീപ്പറിന് 1050 രൂപ, എസി ത്രി എക്കോണമിക്ക് 2600 രൂപ, എസി ത്രീ ടയറിന് 2680 രൂപ,
എസി ടൂ ടയറിന് 3940 രൂപ, ഫസ്റ്റ് എസിക്ക് 6760 രൂപ എന്നിങ്ങനെയാണ് നിരക്ക്.

എറണാകുളം ജങ്‌ഷൻ - 10:50
ആലുവ - 11:10
അങ്കമാലി - 11:22
ചാലക്കുടി - 11:38
ഇരിങ്ങാലക്കുട - 11:47
തൃശ്ശൂർ - 12:15
വടക്കാഞ്ചേരി - 12:38
ഒറ്റപ്പാലം - 13:19
പാലക്കാട് ജങ്‌ഷൻ - 13:45
കോയമ്പത്തൂർ ജങ്‌ഷൻ - 15:22

തിരുപ്പൂർ - 16:08
ഈറോഡ് ജങ്‌ഷൻ - 16:55
സേലം ജങ്‌ഷൻ - 17:57
ജോളാർപേട്ട ജങ്‌ഷൻ - 19:43
കാട്ടുപാടി ജങ്‌ഷൻ - 20:50
എം ജി ആർ ചെന്നൈ സെൻട്രൽ - 23:05
ഗുദൂർ ജങ്‌ഷൻ - 01:13
നെല്ലൂർ - 01:44
ഓംഗോൾ - 03:18
ചിരാല - 04:04

വിജയവാട ജങ്‌ഷൻ - 05:35
ഖമ്മം - 07:18
വാറംഗൽ - 08:48
രാമഗുണ്ടം - 10:00
മൻചിറ്യാൽ - 10:12
ബെല്ലാംപള്ളി - 10:26
സിർപൂർ കാഗസ്നഗർ - 11:05
ബൽഹാർഷാ - 12:40
ചന്ദ്രാപുർ - 13:00
സേവാഗ്രാം - 14:58
നാഗ്പൂർ - 16:30

അംല ജങ്‌ഷൻ - 18:58
ബേതുൽ - 19:18
ഘോറഡോംഗ്രി - 19:55 / 19:56
ഇറ്റാർസി ജങ്‌ഷൻ - 22:00
ഭോപ്പാൽ ജങ്‌ഷൻ - 23:40
ലാലിത്പുർ ജങ്‌ഷൻ - 02:24
വീരംഗനാ ലക്ഷ്മിബായി ജംഷൻ - 03:35
ഓറൈ - 04:58
പോക്രയാൻ - 05:37
കാൺപൂർ സെൻട്രൽ - 08:00
ഉന്നാവോ ജങ്‌ഷൻ - 08:31

ഐഷ്ബാഗ് - 09:40
ബദ്‌ഷാഹ്നഗർ - 10:10
ബറബങ്കി ജങ്‌ഷൻ - 10:58
ഗോണ്ടാ ജങ്‌ഷൻ - 12:25
മങ്കാപുർ ജങ്‌ഷൻ - 12:52
ബസ്തി - 13:40 / 13:43
ഖലീലാബാദ് - 14:06 / 14:08
ഗോരഖ്പുർ ജങ്‌ഷൻ - 15:40
ദേവരിയ സദർ - 16:50 / 16:55
ഭട്ട്‌നി ജങ്‌ഷൻ - 17:15

സിവാൻ ജങ്‌ഷൻ - 18:00
ഛപ്ര - 19:15 / 19:25
സോൻപുർ ജങ്‌ഷൻ - 20:26
ഹാജിപുർ ജങ്‌ഷൻ - 20:40
മുഷാഫർപുർ ജങ്‌ഷൻ - 21:28
സമസ്തിപുർ ജങ്‌ഷൻ - 22:40
ബറൗനി ജങ്‌ഷൻ - 00:05

ബറൗനി- എറണാകുളം രപ്തിസാഗർ

ട്രെയിൻ നമ്പർ 12521 ബറൗനി- എറണാകുളം രപ്തിസാഗർ എല്ലാ തിങ്കളാഴ്ചകളിലും രാത്രി 10.50 ന് ബരൗനിയിൽ നിന്ന് പുറപ്പെട്ട് നാലാം ദിവസമായ വ്യാഴാഴ്ച രാവിലെ 11.30 ന് എറണാകുളം ജംങ്ഷനിൽ എത്തും. 60 മണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം.

ബരൗണി - 22:50
സമസ്തിപുര്‍ - 23:35
മുസാഫർപുർ - 00:30
ഹാജിപുർ - 01:20
സോൻപുർ - 01:33
ഛപ്ര - 03:05
സിവാൻ - 04:00
ഭട്‌നീ - 04:42
ദെഒരിയ സദർ - 05:05
ഗോരഖ്പുർ - 06:25
ഖലിലാബാദ് - 07:13

ബസ്തി - 07:38
മൻകാപുർ - 08:22
കാൻപുർ സെൻട്രൽ - 13:12
പോക്രയാൻ - 14:15
ഒറൈ - 14:51
വീരാംഗന ലക്ഷ്മീബായി - 16:45
ലാലിത്പുർ - 17:48
ഭോപ്പാൽ - 20:55
ഇതാർസി - 22:40
ഘോറാഡോങ്രി - 23:50
ബേറ്റുൾ - 00:30

ആമ്ലാ - 00:52
നാഗ്പുർ - 03:55
സേവഗ്രാം - 04:58
ചന്ദ്രപൂർ - 06:33
ബല്ഹർഷാ - 07:35
സിർപുര്‍ കാഗസ്നഗർ - 08:34
ബെല്ലംപള്ളി - 08:59
മഞ്ചിരിയാൽ - 09:15
രാമഗുണ്ടം - 09:25
വാറംഗൽ - 11:18
ഖമ്മം - 12:44

വിജയവാഡ - 15:20
ചീരാള - 16:43
ഒംഗോൾ - 17:28
നെല്ലൂർ - 18:58
ഗുദൂർ - 19:48
എം ജി ആർ ചെന്നൈ സെൻട്രൽ - 22:40
കാട്ട്പാടി - 01:05
ജോളാർപേട്ടൈ - 02:18
സേലം - 03:47
ഈറോഡ് - 04:50
തിരുപ്പൂർ - 05:43

കോയമ്പത്തൂർ - 06:42
പാലക്കാട് - 07:55
ഒറ്റപ്പാലം - 08:24
വടക്കാഞ്ചേരി - 08:59
തൃശൂർ - 09:17
ഇരിഞ്ഞാലക്കുട - 09:42
ചാലക്കുടി - 09:50
അങ്കമാലി - 10:07
ആലുവ - 10:20ത
എറണാകുളം ടൗൺ - 10:42
എറണാകുളം ജംങ്ഷൻ - 11:30

എട്ട് സംസ്ഥാനങ്ങള്‌

ബീഹാർ, ഉത്തർ പ്രദേശ്, മധ്യ പ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രാ പ്രദേശ്, തമിഴ്നാട്, കേരള എന്നിങ്ങനെയാണ് രപ്തിസാഗർ എക്സ്പ്രസ് (12521/12522) കടന്നുപോകുന്ന സംസ്ഥാനങ്ങൾ.

FAQs
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ ഏതാണ്?

വന്ദേ ഭാരത് എക്‌സ്‌പ്രസ് ആണ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ. 

NativePlanet Travel

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train indian railway bihar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+