Search
  • Follow NativePlanet
Share
» »എറണാകുളം- മുംബൈ തുരന്തോ എക്സ്പ്രസ്- യാത്രയിൽ വെറും ആറ് സ്റ്റോപ്പ്! ടിക്കറ്റ് തുടങ്ങുന്നത് 1255 രൂപയില്‍!

എറണാകുളം- മുംബൈ തുരന്തോ എക്സ്പ്രസ്- യാത്രയിൽ വെറും ആറ് സ്റ്റോപ്പ്! ടിക്കറ്റ് തുടങ്ങുന്നത് 1255 രൂപയില്‍!

ലക്ഷക്കണക്കിനാളുകൾ ഒരു ദിവസം ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കുന്നു. എത്ര ചെറിയ യാത്രയാണെങ്കിൽ പോലും ട്രെയിൻ യാത്രകളിൽ ആളുകൾ ഏറ്റവും പരിഗണനെ കൊടുക്കുന്നത് വേഗത്തിൽ എത്തുന്നതിനാണ്. ദീർഘദൂര യാത്രയാണെങ്കിലും ഏറ്റവും വേഗതയില്‍ പോകുന്ന, കുറഞ്ഞ സ്റ്റോപ്പുള്ള ട്രെയിനിൽ ടിക്കറ്റ് ലഭിച്ചാൽ അതാവും കൂടുതൽ സന്തോഷം. അങ്ങനെയ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ ട്രെയിൻ തുരന്തോ എക്സ്പ്രസ് ആണ്.

അത്തരത്തിലൊന്നാണ് എറണാകുളം- മുംബൈ റൂട്ടിൽ സർവീസ് നടത്തുന്ന . കുറഞ്ഞ സ്റ്റോപ്പും കൂടുതൽ വേഗതയുള്ള ഈ ട്രെയിൻ എറണാകുളം-മുംബൈ തുരന്തോ എക്സ്പ്രസ് (Ers-Ltt Duronto 12224/12223) മുംബൈ- എറണാകുളം റൂട്ടിലെ ജനപ്രിയ ട്രെയിനുകളിലൊന്നാണ്. ഇആര്‍എസ്- എൽടിടി തുരന്തോ എക്സ്പ്രസിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകൾ, ടിക്കറ്റ് നിരക്ക്, സ്റ്റോപ്പ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം.

 Ernakulam-Mumbai Duronto Express

PC:Abhijitsathe

തുരന്തോ എക്സ്പ്രസ്

രാജ്യത്തെ പ്രധാന നഗരങ്ങളെയും സംസ്ഥാന തലസ്ഥാനങ്ങളംയും മെട്രോ നഗരങ്ങളെയും ഒക്കെ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസാണ് തുരന്തോ തുരന്തോ എക്സ്പ്രസ്. 2009 ൽ ആരംഭിച്ച ഈ സര്‍വീസ് അക്കാലത്തെ ഏറ്റവും വേഗമേറിയ ട്രെയിൻ സർവീസ് കൂടിയായിരുന്നു. ആദ്യ സമയത്ത് യാത്ര തുടങ്ങുന്ന സ്റ്റേഷനിലും അവസാനിക്കുന്ന സ്റ്റേഷനുകളിലും മാത്രമേ ആളുകള്ക്ക് കയറുവാൻ സാധിക്കുമായിരുന്നു. പിന്നീട് 2016 മുതലാണ് മറ്റു സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ആരംഭിച്ചത്.

എറണാകുളം- മുംബൈ തുരന്തോ എക്സ്പ്രസ്

എറണാകുളം ജംങ്ഷനിൽ നിന്നും മുംബൈ ലോകമാന്യ തിലക് ടെർമിനസിലേക്കും തിരിച്ചും സർവീസ് നടത്തുന്ന ട്രെയിനാണ് എറണാകുളം- മുംബൈ തുരന്തോ എക്സ്പ്രസ്. കൊച്ചിയെയും മുംബൈയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവം വേഗമേറിയ രണ്ടാമത്തെ ട്രെയിൻ കൂടിയാണ് ഈ തുരന്തോ എക്സ്പ്രസ്. മണിക്കൂറിൽ പരമാവധി 120 കിലോമീറ്ററിൽ സഞ്ചരിക്കുന്ന ഈ ട്രെയിനിന്റെ ശരാശരി വേഗത മണിക്കൂറിൽ 77.0602 കിലോമീറ്റർ ആണ്. കൊങ്കൺ റൂട്ട് വഴിയാണ് ഈ ട്രെയിന്‍ സഞ്ചരിക്കുന്നത്.

mumbai ltt-ernakulam duronto express stops
PC: Parichay Sen

തുടക്കം 2011 ൽ

2011 ജനുവരി 14 നാണ് എറണാകുളം- മുംബൈ തുരന്തോ എക്സ്പ്രസ്
സർവീസ് ആരംഭിച്ചത്. തുടക്കകാലത്ത് സാധാരണ തുരന്തോ സർവീസ് പോലെ തന്നെ യാത്ര ആരംഭിക്കുന്ന സ്റ്റേഷനിനും അവസാനിക്കുന്ന സ്റ്റേഷനിലും മാത്രമേ സ്റ്റോപ്പ് ഉണ്ടായിരുന്നുവുള്ളൂ. എന്നാൽ ഈ രീതിയിൽ യാത്രക്കാരുടെ എണ്ണം വളരെ കുറവായതോടെ ഇതിന്റെ ടെക്നിക്കൽ സ്റ്റോപ്പുകളെ സാധാരണ സ്റ്റോപ്പുകളായി പരിഗണിച്ച് ടിക്കറ്റ് ബുക്കിങ്ങിന് അനുവദിക്കുകയായിരുന്നു.

ട്രെയിൻ നമ്പർ 12224- സ്റ്റോപ്പുകൾ

വെറും ആറ് സ്റ്റോപ്പുകൾ മാത്രമാണ് എറണാകുളം- മുംബൈ തുരന്തോ എക്സ്പ്രസിനുള്ളത് (12223). ആഴ്ചയിൽ രണ്ടു ദിവസം വീതമാണ് സർവീസ്. ബുധന്‍, ഞായർ ദിവസങ്ങളിൽ രാത്രി 9.30ന് എറണാകുളം ജംങ്ഷനിൽ നിന്നും ആരംഭിക്കുന്ന ട്രെയിൻ 24 മണിക്കൂർ 15 മിനിറ്റ് യാത്രയ്ക്ക് ശേഷം വ്യാഴം/ തിങ്കളാഴ്ച രാത്രി 9.45ന് മുംബൈ ലോകമാന്യ തിലക് ടെർമിനസിലെത്തും.
9.30 pm - എറണാകുളം ജംങ്ഷൻ
12.45 am -കോഴിക്കോട്
4.00 am- മംഗളുരു ജംങ്ഷൻ
10.00 am-മഡ്ഗാവോൺ
3.25 pm- രത്നഗിരി
9.45 pm- മുംബൈ എൽടിടി എന്നിങ്ങനെയാണ് സമയം.

Know Duronto Express 12224- Timings, Stops And Fare

PC:Franco Gancis

ട്രെയിൻ നമ്പർ 12223- സ്റ്റോപ്പുകൾ

മുംബൈ എൽടിടിയിൽ നിന്ന് ചൊവ്വ, ശനി ദിവസങ്ങളിലാണ് ട്രെയിൻ പുറപ്പെടുന്നത്. രാത്രി 8.50ന് പുറപ്പെട്ട് 22 മണിക്കൂർ 50 മിനിറ്റ് യാത്രയ്ക്കു ശേഷം ബുധൻ/ ഞായറാഴ്ച വൈകിട്ട് 7.40ന് ട്രെയിന്‍ എറണാകുളം ജംങ്ഷനിലെത്തും.
8.50 pm- മുംബൈ എൽടിടി
2.25 am- രത്നഗിരി
6.20 am- മഡ്ഗാവോൺ
12.15 am -മംഗളുരു ജംങ്ഷൻ
3.17 pm- കോഴിക്കോട്
7.40 ജm - എറണാകുളം ജംങ്ഷൻ എന്നിങ്ങനെയാണ് സമയം.

സ്ലീപ്പർ കോച്ചിൽ 1255 രൂപ, എസി ത്രീടയറിൽ 2795 രൂപ, എസി ടൂ ടയറിൽ 4015 രൂപ, എസി ഫസ്റ്റ് ക്ലാസിൽ 5710 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

Cover Image Courtesy:Nithinnandakumaar

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+