വന്ദേ ഭാരത് ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വിനോദസഞ്ചാരികളും യാത്രക്കാരും ആശ്രയിക്കുന്ന പ്രധാന വന്ദേ ഭാരത് ട്രെയിൻ സർവീസിന്‍റെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തി ഇന്ത്യൻ റെയിൽവേ. ഉത്തരാഖണ്ഡിനും ഉത്തർ പ്രദേശിനും ഇടയിൽ ഏറ്റവും കുറഞ്ഞ സമയത്തിൽ യാത്ര ഉറപ്പു വരുത്തുന്ന ട്രെയിനിന്‍റെ സമയക്രമത്തിലാണ് ചെറിയ മാറ്റങ്ങൾ. പുതിയ ഒരു സ്റ്റോപ്പ് അനുവദിച്ചതിനെത്തുടർന്നാണ് മാറ്റം.
22545/22546 ലക്നൗ -ഡെറാഡൂൺ വന്ദേ ഭാരത് ഇരു നഗരങ്ങൾക്കുമിടയിലുള്ള 545 കിലോമീറ്റർ വെറും എട്ടു മണിക്കൂർ 10 മിനിറ്റാണ് ഓടിയെത്തുന്നത്. നേരത്തെ ഈ റൂട്ടിലെ ഏറ്റവും വേഗമേറിയ ട്രെയിൻ ആയിരുന്ന കുംഭ എക്സ്പ്രസിന് ഈ ദൂരം താണ്ടാൻ വേണ്ടത് പത്ത് മണിക്കൂറും 40 മിനിറ്റുമാണ്. ഏകദേശ രണ്ടര മണിക്കൂറോളം നേരം ലാഭിക്കാൻ ലക്നൗ -ഡെറാഡൂൺ വന്ദേ ഭാരത് സഹായിക്കും ഹരിദ്വാര്‍, ഡെറാഡൂൺ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്കും തീർത്ഥാടകര്‍ക്കും പ്രയോജനപ്രദമായ സർവീസാണിത്.
തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ലക്നൗ -ഡെറാഡൂൺ വന്ദേ ഭാരത് സർവീസ് നടത്തുന്നത്. നിലവിൽ ലക്നൗവിനും ഡെറാഡൂണിനും ഇടയിൽ മൂന്ന് സ്റ്റേഷനുകളിൽ മാത്രമാണ് നിർത്തുന്നത്. ഹരിദ്വാർ ,മൊറാദാബാദ്, ബറേലി
എന്നിവയാണവ. ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് റെയിൽവേ നജിബാബാദ് സ്റ്റേഷനിലും ഇതിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. യുപി-ഉത്തരാഖണ്ഡ് അതിര്‍ത്തിയിലായാണ് നജിബാബാദ് സ്ഥിതി ചെയ്യുന്നത്.
നിലവിൽ രാവിലെ 5.15 ന് ലക്നൗവിൽ നിന്ന് പുറപ്പെടുന്ന ലക്നൗ -ഡെറാഡൂൺ വന്ദേ ഭാരത് 22545 , ഉച്ചയ്ക്ക് 13:35 ന് ഡെറാഡൂണിൽ എത്തും. തിരിതെ ഡെറാഡൂണിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.25 ന് പുറപ്പെട്ട് ലക്നൗവിൽ രാത്രി 10.40 ന് എത്തുന്ന വിധത്തിലാണ് ക്രമീകരണം. നജിബാബാദിൽ സ്റ്റോപ്പ് വരുന്നതോടെ ലക്നൗ -ഡെറാഡൂൺ- ലക്നൗ വന്ദേ ഭാരതിന്‍റെ സമയത്തിലും മാറ്റം വരും. ഡിസംബർ 10 മുതലാണ് പുതിയ സമയക്രമത്തിൽ വന്ദേ ഭാരത് സർവീസ് നടത്തുക.
ലക്നൗ -ഡെറാഡൂൺ -ലക്നൗ പുതുക്കിയ സമയക്രമം
22545 ലക്‌നൗ-ഡെറാഡൂൺ വന്ദേ ഭാരത് എക്‌സ്‌പ്രസ് ലക്‌നൗവിൽ നിന്ന് പുലർച്ചെ 05:15 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 13:40 ന് ഡെറാഡൂണിലെത്തും. നജീബാബാദിൽ രാവിലെ 11.08 ആണ് എത്തിച്ചേരുന്ന സമയം. മടക്കയാത്രയിൽ, ട്രെയിൻ നമ്പർ 22546, ഡെറാഡൂണിൽ നിന്ന് 14:25 ന് എടുത്ത് ലഖ്‌നൗവിൽ രാത്രി 22:40 ന് എത്തും. വൈകിട്ട് 4.17 നാണ് നജീബാബാദിൽ എത്തുന്ന്. രണ്ട് മിനിറ്റ് വീതം അങ്ങോട്ടേയ്ക്കും ഇങ്ങോട്ടേയ്ക്കുമുള്ള യാത്രയിൽ നജീബാബാദിൽവന്ദേ ഭാരത് നിർത്തും.
അധിക കോച്ചുകൾ
മഹാ കുംഭമേള സീസണിലെ തിരക്ക് കണക്കിലെടുക്ക് ലക്നൗ -ഡെറാഡൂൺ വന്ദേ ഭാരതിന് റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചിട്ടുണ്ട്. ചെയർ കാറിലും എക്സിക്യൂട്ടിവ് ചെയറിലും കൂടുതൽ ആളുകൾക്ക് യാത്ര ചെയ്യുവാൻ കഴിയുന്ന പോലെ എട്ടു കോച്ചിൽ നിന്ന് പത്ത് കോച്ചായി ഉയർത്തും. ഡിസംബർ അവസാനമോ ജനുവരിയോടെയോ അധിക കോച്ചുകൾ വന്നേക്കാം. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാകുഭമേള തിയതി.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














