Search
  • Follow NativePlanet
Share
» »കണ്ണൂരും കോഴിക്കോടും പോകാതെ, കെഎസ്ആർടിസി തൃശൂർ- കാസർകോഡ് സൂപ്പർ ഫാസ്റ്റ് ബസ് സർവീസ്

കണ്ണൂരും കോഴിക്കോടും പോകാതെ, കെഎസ്ആർടിസി തൃശൂർ- കാസർകോഡ് സൂപ്പർ ഫാസ്റ്റ് ബസ് സർവീസ്

ജനോപകാരപ്രദമായ നിരവധി സർവീസുകളാണ് കെഎസ്ആർടിസി പൊതുജനങ്ങൾക്കായി ഒരുക്കുന്നത്. നഗരത്തിലെ പ്രധാന പാതകൾക്കു പുറമേയുള്ള റൂട്ടുകളിലൂടെയും നടത്തുന്ന സർവീസുകൾ സാധാരണക്കാരായ യാത്രക്കാർക്ക് കൂടുതൽ യാത്രാ സൗകര്യം നല്കുന്നു. ഇത്തരം റൂട്ടുകളിലൂടെയുള്ള ദീർഘദൂര സർവീസുകൾ ബസുകൾ മാഫിക്കയറാതെ, സമയം ലാഭിച്ച് എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തുവാനും യാത്രക്കാരെ സഹായിക്കുന്നു.

ഇപ്പോഴിതാ, തൃശൂർ- കാസർകോഡ് റൂട്ടിൽ പുതിയൊരു സൂപ്പർ ഫാസ്റ്റ് സർവീസ് ആംരഭിച്ചിരിക്കുകയാണ് കെഎസ്ആർടിസി. കണ്ണൂർ, കോഴിക്കോട് തുടങ്ങിയ നഗരപ്രദേശങ്ങളെ ഒഴിവാക്കിയുള്ള റോഡുകളിലൂടെ നടത്തുവാനുദ്ദേശിക്കുന്ന സർവീസ് ആളുകളേറ്റെടുക്കുമെന്നാണ് കരുതുന്നത്. പ്രധാന പാതകൾ ഒഴിവാക്കി, ആളുകൾ സാധാരണ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന തിരക്കൊഴിഞ്ഞ പാതകളിലൂടെയായിരിക്കും ബസ് സഞ്ചരിക്കുക. തൃശൂരില് നിന്ന് കാസർകോഡിനും കാസർകോഡ് നിന്ന് തിരിച്ചും ദിവസവും ബസ് സര്‍വീസ് നടത്തും.

Thrissur-Kasaragod KSRTC Daily Super Fast Bus Service

തൃശൂരിൽ നിന്ന് രാവിലെ പുറപ്പെടുന്ന ബസ് ഷൊർണൂർ, പട്ടാമ്പി, പെരിന്തൽമണ്ണ, മഞ്ചേരി, അരീക്കോട്, മുക്കം, താമരശ്ശേരി, ബാലുശ്ശേരി, ഉള്ളിയേരി, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, പാനൂർ, കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി, പയ്യാവൂർ, ആലക്കോട്, ചെറുപുഴ, വെള്ളരിക്കുണ്ട്, പരപ്പ, മുള്ളേരിയ, ബോവിക്കാനം വഴിയാണ് കാസർകോട് എത്തുന്നത്.
കാസർകോഡ് നിന്ന് രാവിലെ പുറപ്പെടുന്ന ബസ് മുള്ളേരിയ, പരപ്പ, ചെറുപുഴ, ഇരിട്ടി, കൂത്തുപറമ്പ്, കുറ്റ്യാടി, താമരശ്ശേരി, പെരിന്തൽമണ്ണ വഴി തൃശൂരിലെത്തും.

തൃശൂർ-കാസർകോഡ് സൂപ്പർ ഫാസ്റ്റ് ബസ് സമയം

തൃശൂർ- 6.30 am
പെരിന്തൽമണ്ണ- 8.15 am
മഞ്ചേരി- 8.40 am
താമരശ്ശേരി-10.25 am
കുറ്റ്യാടി-10.45 am
പാനൂർ- 12.35 pm
കൂത്തുപറമ്പ്- 12.50 pm
മട്ടന്നൂർ 1.15 pm
ഇരിട്ടി 2.10 pm
ചെറുപുഴ 3.55 pm
കാസർകോഡ് 5.50 pm.

കാസർകോഡ്- തൃശൂർ സൂപ്പർ ഫാസ്റ്റ് ബസ് സമയം

കാസർകോഡ് 6.00am
മുള്ളേരിയ 6.35 am
ചെറുപുഴ 7.45 am
ഇരിട്ടി 9.45 am
മട്ടന്നൂർ 10.10 am
കൂത്തുപറമ്പ് 10.35
പാനൂർ 10.50 am
കുറ്റ്യാടി 11.40 am
താമരശ്ശേരി 1.30 pm
മഞ്ചേരി 2.45 pm
പെരിന്തൽമണ്ണ 3.25 pm
തൃശൂർ 5.20 pm.

ഈ സർവീസിനെക്കുറിച്ചുള്ള റൂട്ട്, സമയം, സ്റ്റോപ്പ് തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് കെ എസ് ആർ ടി സി തൃശൂർ ഡിപ്പോയിൽ ബന്ധപ്പെടാം. ഫോണ്‍: 04872421842.

കാസർകോഡ്- തൃശൂർ കെഎസ്ആർടിസി സർവീസുകൾ

വൈകിട്ട് 5.00 ന് കാസർകോഡ് നിന്ന് പുറപ്പെട്ട് രാക്രി 1.10ന് എത്തുന്ന സൂപ്പർ ഫാസ്റ്റ്, ടിക്കറ്റ് നിരക്ക് 376 രൂപ
വൈകിട്ട് 5.45ന് പുറപ്പെട്ട് രാത്രി 12.30ന് എത്തുന്ന എസി നൾട്ടി ആക്സിൽ ബസ്, ടിക്കറ്റ് നിരക്ക് 671 രൂപ.
വൈകിട്ട് 7.30ന് പുറപ്പെട്ട് രാത്രി 2.35ന് തൃശൂരിൽ എത്തുന്ന സൂപ്പർ എക്സ്പ്രസ് എയർ ബസ്, ടിക്കറ്റ് നിരക്ക് 431 രൂപ.
വൈകിട്ട് 7.40 ന് പുറപ്പെട്ട് പുലർച്ചെ 4.30 ന് തൃശൂരിൽ എത്തുന്ന സൂപ്പർ എക്സ്പ്രസ് എയർ ബസ്, ടിക്കറ്റ് നിരക്ക് 406 രൂപ.
വൈകിട്ട് 7.40 ന് പുറപ്പെട്ട് രാത്രി 2.05 ന് തൃശൂരിൽ എത്തുന്ന മിന്നൽ സൂപ്പർ ഡീലക്സ് എയർ ബസ്, ടിക്കറ്റ് നിരക്ക് 431 രൂപ.
രാത്രി 9.00ന് പുറപ്പെട്ട് പുലര്‍ച്ചെ 3.00ന് തൃശൂരിൽ എത്തുന്ന മിന്നൽ സൂപ്പർ ഡീലക്സ് എയർ ബസ്, ടിക്കറ്റ് നിരക്ക് 431 രൂപ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+