Search
  • Follow NativePlanet
Share
» »മഴ വരുന്നതിനു മുന്‍പേ പോകാം, ഏറ്റവും മികച്ച ടൈഗർ സഫാരികൾ..കടുവയെ കാണും, അതുറപ്പ്

മഴ വരുന്നതിനു മുന്‍പേ പോകാം, ഏറ്റവും മികച്ച ടൈഗർ സഫാരികൾ..കടുവയെ കാണും, അതുറപ്പ്

വടക്കേ ഇന്ത്യയിൽ മഴ എത്തുന്നതിമു മുൻപേ സഞ്ചാരികൾക്ക് പോകാൻ പറ്റിയ കാര്യങ്ങളിലൊന്ന് ടൈഗർ സഫാരികളാണ്. ദേശീയോദ്യാനങ്ങളും കടുവാ സങ്കേതങ്ങളും മഴക്കാലത്ത് അടയ്ക്കുന്നതിനു മുന്നേതന്നെ ഈ യാത്രകൾ പ്ലാൻ ചെയ്യണം. വൈവിധ്യമാർന്ന ആവാസവ്യവസ്ഥയും കടുവകളുടെ സാന്നിധ്യവുമുള്ള ഈ ഇടങ്ങൾ നിങ്ങൾക്ക് വ്യത്യസ്തമായ ഒരു യാത്രാനുഭവം നല്കും.

മൺസൂൺ സീസൺ തുടങ്ങുന്നതിനു മുന്‍പ് പ്ലാൻ ചെയ്യാൻ പറ്റിയ കടുസാ സഫാരികളെക്കുറിച്ചാണ് ഞങ്ങൾ ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ സീസണില്‌ പൊതുവേ സഞ്ചാരികൾ അധികമായി എത്തുന്നതിനാൽ മുൻകൂട്ടി ബുക്ക് ചെയ്ത് നിങ്ങളുടെ സീറ്റ് ഉറപ്പിച്ചുവേണം പോകാൻ. ഇതാ വിശദമായി വായിക്കാം.

Tiger Safari In India Vist These 5 Places Before Monsoon Hits

PC: Frida Lannerström/Unspash

ബാന്ധവ്ഗഡ് ദേശീയോദ്യാനം മധ്യപ്രദേശ്

കടുവാ സഫാരിക്ക് പേരുകേട്ട ബാനധവ്ഗഡ് ദേശീയോദ്യാനം സാഹസിക സഞ്ചാരികളുടെയും വന്യജീവി പ്രേമികളുടെയും പ്രിയപ്പെട്ട ഇടമാണ്. ബെംഗാൾ കടുവകളാണ് ഇവിടെയുള്ളത്. എണ്ണത്തിൽ ധാരാളമുള്ളതിനാൽ സഫാരിക്കിറങ്ങുമ്പോൾ ഇവയെ കാണാനുള്ള സാധ്യതകൾ കൂടുതലാണ്. അത് മാത്രമല്ല, ഇതിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ബാന്ധവ്ഗഡ് ദേശീയോദ്യാനത്തെ വ്യത്യസ്തമാക്കുന്നു. ഇവിടെ കൂടുതലം പുൽമേടുകളും വനങ്ങളും ആണുള്ളത്. അതിനാൽ വളരെ എളുപ്പത്തിൽ കടുവകളെ സ്പോട്ട് ചെയ്യാം.

ജൂലൈ 1 മുതൽ സെപ്തംബർ 30 വരെ ബാന്ധവ്ഗഡ് ദേശീയോദ്യാനം മൺസൂണിനോടനുബന്ധിച്ച് അടച്ചിടുന്നതിനാൽ സഫാരിക്ക് പോകുന്നവജൂലൈയ്ക്ക് മുമ്പായി അവരുടെ സന്ദർശനങ്ങൾ ആസൂത്രണം ചെയ്യണം.

ജിം കോർബെറ്റ് ദേശീയോദ്യാനം ഉത്തരാഖണ്ഡ്

പ്രകൃതിമനോഹരമായ ജിം കോർബെറ്റ് ദേശീയോദ്യാനം മഴക്കാലത്തിനു മുൻപ് കടവു ഉൾപ്പെടെയുള്ള മൃഗങ്ങളെ കാണാൻ പറ്റിയ സ്ഥലമാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ദേശീയോദ്യാനം കൂടിയാണിത്. മഴക്കാലത്ത് ജൂൺ 16 മുതൽ നവംബർ 15 ജിം കോർബെറ്റ് ദേശീയോദ്യാനം അടഞ്ഞുകിടക്കും. നിങ്ങൾ ഇപ്പോള്‍ ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതിന് ജൂണ് 15ന് മുൻപാക്കാന് ശ്രദ്ധിക്കുക. താമസിച്ചാലും പാർക്കിലെ ജിർണ, ധേല, സീതാബനി സോണുകൾ വർഷം മുഴുവനും സന്ദർശകർക്കായി തുറന്നിരിക്കും.

പെഞ്ച് നാഷണൽ പാർക്ക്, മധ്യപ്രദേശ്

വടക്കേ ഇന്ത്യയില്‍ മഴ പെയ്തു തുടങ്ങുന്നതിനു മുൻപേ ടൈഗർ സ്പോട്ടിങ്ങിനായി പോകേണ്ട ഒരു ദേശീയോദ്യാനമാണ് മധ്യപ്രദേശിലും മഹാരാഷ്ട്രയിലും വ്യാപിച്ചുകിടക്കുന്ന പെഞ്ച് ദേശീയോദ്യാനം. ഇവിടുത്തെ വനവും പുൽമേടുകളും നിറഞ്ഞ ആവാസവ്യവസ്ഥയിൽ ധാരാളം കടുവകളെ കാണാൻ സാധിക്കും. ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ പാർക്ക് അടച്ചിടും.

കന്ഹ നാഷണൽ പാർക്ക്, മധ്യപ്രദേശ്

കന്‍ഹ ദേശീയോദ്യാനം അറിയില്ലെങ്കിൽ പോലും ജംഗിൾ ബുക്ക് കഥ നമുക്കറിയാം. റുഡ്യാർഡ് കിപ്ലിംഗിന്‍റെ ദി ജംഗിൾ ബുക്കിന് പ്രചോദനമായ ഇടമാണ് കൻഹ നാഷണൽ പാർക്ക്. കടുവകളെ കൂടാതെ ഇതിന്റെ ജൈവവൈവിധ്യവും പ്രസിദ്ധമാണ്. സമൃദ്ധമായ പുൽമേടുകളും ഇടതൂർന്ന വനങ്ങളും അവിസ്മരണീയമായ ഒരു സഫാരി അനുഭവം നൽകുന്നു. ജൂലൈ 1 മുതൽ മഴക്കാലം കണക്കിലെടുത്ത് പാർക്കിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

പന്ന നാഷണൽ പാർക്ക്, മധ്യപ്രദേശ്

ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച വൈൽഡ് ലൈഫ് സഫാരി നല്കുന്ന ഇടമാണ് മധ്യപ്രദേശിലെ പന്ന നാഷണൽ പാർക്ക്. മറ്റുസ്ഥലങ്ങളെയപേക്ഷിച്ച് ഒരുപാട് കടുവകൾ ഇവിടെയുള്ളതിനാൽ സ്പോട്ടിങ് ബുദ്ധിമുട്ടായിരിക്കില്ല. ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ പാർക്ക് അടച്ചിടും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: national park wildlife
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+