തിരുവണ്ണാമലെ കാർത്തിക ദീപം ആഘോഷങ്ങൾക്ക് നാട് ഒരുങ്ങിക്കഴിഞ്ഞു. തമിഴ്നാട്ടിൽ നടക്കുന്ന ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ കാർത്തിക ദീപത്തിന് ലക്ഷക്കണക്കിന് വിശ്വാസികളാണ് നാടിന്‍റെ നാനാഭാഗത്തു നിന്നും എത്തുന്നത്. ഭൂമിയിലെ വിശുദ്ധ സ്ഥലങ്ങളിലൊന്ന് എന്നാ ഹൈന്ദവ വിശ്വാസികൾ കരുതുന്ന തിരുവണ്ണാമലെ അതിന്‍റെ വിശ്വാസങ്ങൾക്കും ഐതിഹ്യങ്ങൾക്കും പ്രസിദ്ധമാണ്.
വർഷം മുഴുവനും നിരവധി ആഘോഷങ്ങളും ചടങ്ങുകളും ഇവിടെയുണ്ടെങ്കിലും ഏറ്റവും പ്രസിദ്ധം മഹാ വിളക്ക് എന്നറിയപ്പെടുന്ന കാർത്തിക ദീപം തന്നെയാണ്. തിരുവണ്ണാമലെ അരുണാചലേശ്വർ ക്ഷേത്രത്തിൽ നടക്കുന്ന ഈ ആഘോഷിന് ഒരുപാട് കഥകൾ ഉണ്ട്. പഞ്ചഭൂത ക്ഷേത്രങ്ങളിൽ അഗ്നിയെ ആരാധിക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും അരുണാചലേശ്വർ ക്ഷേത്രത്തിനുണ്ട്.

Cover Image: SandyWikia
ഭൂമിയില്‍ പ്രകാശം എത്തിയതിനു പിന്നിലെ കാരണം അരുണാചലേശ്വർ ക്ഷേത്രമാണെന്ന് ഇവിടുള്ളവർ കരുതുന്നു. ശിവനും പാർവ്വതിയും മാത്രം കൈലാസത്തിൽ ഉള്ളപ്പോൾ പാർവ്വതി ദേവി സ്നേഹത്തോടെ ശിവന്റെ കണ്ണിൽ ഒരു പൂ കൊണ്ടുപോയി വെച്ചു. പെട്ടന്ന് ശിവൻ കണ്ണടച്ചപ്പോൾ ഭൂമി മുഴുവൻ അന്ധകാരത്തിലായി. പിന്നീട് ഈ പ്രശ്നം പരിഹരിക്കാൻ അണ്ണാമലെ കുന്നുകളിൽ അഗ്നിയുടെ രൂപത്തിൽ പ്രത്യക്ഷനായി. അതിന്റെ ഓർമ്മയിലാണ് ഇവിടെ കാർത്തിക മഹാദീപം ആചരിക്കുന്നത്. ശിവലിംഗത്തിന്റെ പ്രതീകമായാണ് അണ്ണാമലൈ കുന്നുകൾ അറിയപ്പെടുന്നത്.
തിരുവണ്ണാമലൈ കാർത്തിക ദീപം 2023
പത്ത് ദിവസം നീണ്ടു നിൽക്കുന്നതാണ് തിരുവണ്ണാമലൈ കാർത്തിക ദീപം ബ്രഹ്മോത്സവം. ഈ വര്‍ഷത്തെ കാർത്തിക ദീപം ഫെസ്റ്റിവല്‍ നവംബർ 17 മുതൽ 26 വരെയാണ് നീണ്ടുനിൽക്കുക. കാർത്തിക മാസത്തിൽ കാർത്തിക നക്ഷത്രവും പൗർണ്ണമിയും ഒരുപോലെ വരുന്ന ദിവസമാണ് കാര്‍ത്തിക വിളക്ക് ആചരിക്കുന്നത്.
പത്താം ദിവസമായ നവംബർ 26 ഞായറാഴ്ചയാണ് കീർത്തിക ദീപാഘോഷം നടക്കുക. പുലർച്ചെ നാലു മണിയോടെ അന്നത്തെ ചടങ്ങുകൾ ആരംഭിക്കും. ഭരണി ദീപം തെളിയിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.

PC:Vyacheslav Argenberg
ഉച്ചകഴിഞ്ഞ് ശ്രീ സുബ്രഹ്മണ്യൻ ബ്രഹ്മ തീർത്ഥക്കുളം, തീർത്ഥവാരി ഉത്സവം എന്നിവയ്ക്കു ശേഷം വൈകുന്നേരം ആറ് മണിക്ക് മലമുകളിൽ മഹാദീപം തെളിക്കുന്നു. മൂന്ന് ടണ്ണോണം നെയ് ഉപയോഗിച്ച് വലിയൊരു പാത്രത്തിലാണ് ഇവിടെ മഹാദീപം തെളിയിക്കുന്നത്. പഞ്ചമൂർത്തികൾ ദർശനം, ഭഗവാൻ അർത്ഥനാരീശ്വരർ അലങ്കാര ദർശനം, മഹാദീപം (മഹാ ജോതി ദർശനം) എന്നിവ തിരുവണ്ണാമലൈയിലെ കാർത്തിക ദീപം ഉത്സവത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളാണ്.
ഇതിനു ശേഷം അരുണാചലേശ്വരർ ക്ഷേത്രത്തിലെ കൊടിമരത്തിലെ ഉത്സവക്കൊടി താഴ്ത്തിയ ശേഷം, തങ്കത്തിൽ തീർത്ത ഋഷഭ വാഹനത്തിൽ പെരിയ നായഗർ ഘോഷയാത്ര പുറപ്പെടും. രാത്രി ചടങ്ങുകൾ ഇതോടു കൂടിയാണ് ആരംഭിക്കുന്നത്
തെപ്പൽ മഹോത്സവം
സ്വാമി ഒരു വഞ്ചിയില്‍ കയറി പോകുന്ന ചടങ്ങിനെ അനുസ്മരിപ്പിക്കുന്നതാണ് തെപ്പൽ മഹോത്സവം. അരുണാചലേശ്വർ ക്ഷേത്രത്തിലെ ക്ഷേത്രക്കുളത്തിലാണ് ഇത് നടക്കുന്നത്.
27ന് ചന്ദ്രശേഖരർ തെപ്പല്‍
28ന് പരാശക്തി തെപ്പൽ
29ന് സുബ്രഹ്മണ്യർ തെപ്പൽ
30ന് ഭഗവാൻ ചന്ദ്രശേഖരർ വെള്ളി ഋഷഭ വാഹനത്തിൽ അരുണാചലേശ്വരർ കുന്നിന് ചുറ്റും ഘോഷയാത്ര നടത്തുന്നു. ഗിരിവലം അല്ലെങ്കിൽ പ്രതിക്ഷാഹനം എന്നാണ് ഈ വാഹനം അറിയപ്പെടുന്നത്. ഇതോടെയാണ് കാർത്തിക ദീപം ആഘോഷം പൂർണ്ണമാകുന്നത്.
തിരുവണ്ണാമലെ കാർത്തികോത്സവം പ്രത്യേക ബസ് സർവീസ്
കാർത്തികോത്സവം പ്രമാണിച്ച് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബെംഗളൂരു, പുതുച്ചേരി എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളിൽ നിന്നും
തിരുവണ്ണാമലൈയിലേക്ക് ടിഎൻഎസ്ടിസിയുടെ നേതൃത്വത്തിൽ 6,947 ട്രിപ്പുകൾ നടത്തുന്നതിന് ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. 2700 ബസുകളാണ് ഇതിനായി ഉപയോഗിക്കുക. ഇത് കൂടാതെ ദക്ഷിണ റെയിൽവേ തിരക്ക് പരിഗണിച്ച് മെമു ഉൾപ്പെടെ 20 പ്രത്യേക സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












