Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിലെ ടെക്കികള്‍ മനസുമടുക്കുമ്പോള്‍ പോകാറുള്ള ആ 10 സ്ഥലങ്ങള്‍

ബാംഗ്ലൂരിലെ ടെക്കികള്‍ മനസുമടുക്കുമ്പോള്‍ പോകാറുള്ള ആ 10 സ്ഥലങ്ങള്‍

By Maneesh

തെന്നിന്ത്യയിലെ ഹില്‍‌സ്റ്റേഷനുകളിലെ താരമായ കൂര്‍ഗ് തല ഉയ‌ര്‍ത്തി നില്‍ക്കുമ്പോള്‍, കര്‍ണാടകയിലെ ഹില്‍സ്റ്റേഷനുകളേക്കുറിച്ച് അന്വേഷിക്കുന്നവര്‍ക്ക് കൂര്‍ഗ് എന്ന ഒറ്റ ഉത്തരം മാ‌ത്രമെ ഉണ്ടാകുകയുള്ളു. കൂര്‍ഗ് എന്ന സ്വ‌പ്നഭൂമി അതിമനോഹരം തന്നെയാണ്. അതിന്റെ മനോഹാരിതയില്‍ കര്‍ണാ‌ടകയി‌ലെ മറ്റു ഹില്‍സ്റ്റേഷനുകള്‍ മങ്ങിപ്പോയി എന്നതാണ് വാസ്തവം.

കൂര്‍ഗിന്റെ അത്രതന്നെ സുന്ദരമായ നിരവധി ഹില്‍സ്റ്റേഷനുകള്‍ കര്‍ണടാകയില്‍ ഉണ്ട്. ഇവ‌യില്‍ പല സ്ഥ‌ല‌ങ്ങളേക്കുറിച്ചും നമ്മള്‍ കേട്ടിട്ടുപോലും ഉണ്ടാകില്ല. ബാംഗ്ലൂര്‍ പോലുള്ള തിരക്ക് പിടിച്ച് നഗരത്തില്‍ നിന്ന് മനസമാധാനം ‌തിരഞ്ഞ് യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കര്‍ണാടകയിലെ സുന്ദരമായ ചില ഹില്‍സ്റ്റേഷനുകള്‍ പരി‌ചയപ്പെടാം.

01. നന്ദി ഹില്‍സ്

01. നന്ദി ഹില്‍സ്

ബാംഗ്ലൂരില്‍ നിന്ന് വളരെ എളുപ്പത്തി‌ല്‍ എത്തിച്ചേരാവുന്ന ഹില്‍സ്റ്റേഷനാണ് നന്ദി ഹില്‍സ്. അതിനാല്‍ തന്നെ ബാംഗ്ലൂര്‍ നഗരവാസികള്‍ക്കിടയില്‍ സുപരിചിതമാണ് നന്ദി‌ഹില്‍സ്. ബാംഗ്ലൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയായാണ് നന്ദി ഹില്‍സ് സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം


Photo Courtesy: Koshy Koshy

നന്ദി ഹില്‍സിലെ കാഴ്ചകള്‍

നന്ദി ഹില്‍സിലെ കാഴ്ചകള്‍

അതിരാവിലെ തന്നെ ന‌‌‌‌ന്ദിഹില്‍സിലേക്ക് യാ‌ത്ര തിരി‌ച്ചാല്‍ നന്ദി‌ഹില്‍സില്‍ നിന്ന് കാണാവുന്ന സൂര്യോദയ കാഴ്ച അതിമനോഹരമാണ്. ട്രെക്കിംഗിനും ഹൈക്കിംഗിനും പേരുകേട്ട നന്ദി ഹില്‍സില്‍ സുന്ദരമായ ഒരു തടാകം, പഴയ ഒരു കോട്ട, രഹസ്യ വഴി തുടങ്ങിയ കാഴ്‌ചകള്‍ കാണാം. വിശദമായി വായിക്കാം

Photo Courtesy: Marc Dalmulder

02. കൂര്‍ഗ്

02. കൂര്‍ഗ്

സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമായ കര്‍ണാടകയിലെ ഹില്‍സ്റ്റേഷനാണ് കൂര്‍ഗ്. സുന്ദരമായ മലനിരകള്‍, റിസോര്‍ട്ടുകള്‍, വെള്ള‌ച്ചാട്ടങ്ങള്‍, തേ‌യില, കാപ്പി‌ത്തോട്ടങ്ങള്‍, സാ‌ഹസിക വിനോദങ്ങള്‍, ട്രെക്കിംഗ് എന്നിവയ്ക്ക് പ്രശസ്തമാണ് കൂര്‍ഗ്. വിശദമായി വായിക്കാം

Photo Courtesy: Philip Larson
കൂര്‍ഗിലെ കാഴ്ചകള്‍

കൂര്‍ഗിലെ കാഴ്ചകള്‍

ആബിവെള്ളച്ചാട്ടം, ഇരുപ്പ് വെള്ള‌ച്ചാട്ടം, ടിബറ്റന്‍ കോളനി, റിവര്‍റാഫ്റ്റിംഗ്, ‌തുടങ്ങിയവയാണ് കൂര്‍ഗിലെ പ്രധാന വിനോദങ്ങള്‍. വിശദമായി വായിക്കാം

Photo Courtesy: Philip Larson
03. ചിക്കമഗളൂര്‍

03. ചിക്കമഗളൂര്‍

കര്‍ണാടകജില്ലയിലെ ചിക്കമഗളൂര്‍ ജില്ലയിലാണ് പ്രകൃതിരമണീയമായ ചിക്കമഗളൂര്‍ എന്ന സ്ഥലം. മലനാടിനോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശം നിരവധി വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രം കൂടിയാണ്. വിശദമായി വായിക്കാം

Photo Courtesy: Raghavan Prabhu

ചിക്കമഗളൂരിലെ കാഴ്ചകള്‍

ചിക്കമഗളൂരിലെ കാഴ്ചകള്‍

സമുദ്രനിരപ്പില്‍ നിന്നും 1930 മീറ്റര്‍ ഉയര്‍ന്നുനില്‍ക്കുന്ന മുല്ലയനഗിരി ട്രക്കിംഗിന് പേരുകേട്ട സ്ഥലം കൂടിയാണ്. കാളതഗിരി അഥവാകാളഹസ്തി, ഹെബ്ബെ ഫാള്‍സ് എന്നീ വെള്ളച്ചാട്ടങ്ങളും ഇവിടെയാണ്. മാണിക്യധാരാ ഫാള്‍സ്, ശാന്തി ഫാള്‍സ്, കാദംബി ഫാള്‍സ് എന്നീ വെള്ളച്ചാട്ടങ്ങളും ചിക്കമഗളൂര്‍ യാത്രയില്‍ സന്ദര്‍ശിക്കാവുന്ന ഇടങ്ങളാണ്. വിശദമായി വായിക്കാം

Photo Courtesy: prashantby

04. അഗുംബെ

04. അഗുംബെ

കര്‍ണാടകത്തിലെ മലനാട് ഭാഗത്തെ ഷിമോഗയിലെ തീര്‍ത്ഥഹള്ളി താലൂക്കിലെ ചെറിയൊരു ഗ്രാമമാണ് അഗുംബെ. ദക്ഷിണേന്ത്യയിലെ രാജവെമ്പാലകളുടെ തലസ്ഥാനമെന്നും ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയെന്നുമൊക്കെ അഗുംബെയ്ക്ക് അപരനാമങ്ങളുണ്ട്. വിശദമാ‌യി വായിക്കാം

Photo Courtesy: Kalyan Varma
വെള്ള‌ച്ചാ‌ട്ടങ്ങള്‍

വെള്ള‌ച്ചാ‌ട്ടങ്ങള്‍

ബര്‍കാന ഫാള്‍സ്, കുഞ്ജിക്കല്‍ ഫാള്‍സ്, ഒനകേ അബ്ബി, ജോഗിഗുണ്ടി, കൂഡ്‌ലു തീര്‍ത്ഥ ഫാള്‍സ് എന്നിവയാണ് ഇവിടത്തെ പ്രധാന വെള്ളച്ചാട്ടങ്ങള്‍. വിശദമായി വായിക്കാം

Photo Courtesy: Mylittlefinger
05. ബി ആര്‍ ഹില്‍സ്

05. ബി ആര്‍ ഹില്‍സ്

പശ്ചിമഘട്ട നിരകളുടെ കിഴക്കന്‍ അതിര്‍ത്തിയിലായാണ് സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് ബി ആര്‍ ഹില്‍സ് അഥവാ ബിലിഗിരി രംഗണ ഹില്‍സ് സ്ഥിതിചെയ്യുന്നത്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക ജില്ലയായ ചാമരാജ്‌പേട്ടിലാണ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ബി ആര്‍ ഹില്‍സ്. വിശദമായി വായിക്കാം

Photo Courtesy: reachout
കൂടുതല്‍

കൂടുതല്‍

സാഹസിക യാത്രക്കാര്‍ക്ക് ആസ്വദിക്കാനുള്ള നിരവധി കാര്യങ്ങളുണ്ട് ബി ആര്‍ ഹില്‍സില്‍. ട്രക്കിംഗിനും റാഫ്റ്റിംഗിനും ഇവിടെ സൗകര്യമുണ്ട്. ചൂണ്ടയിടാനും ചങ്ങാടയാത്രയ്ക്കും, മീന്‍പിടിത്തക്കാര്‍ക്കും പേരുകേട്ടതാണ് കാവേരി, കപില നദികളൊഴുകുന്ന ബി ആര്‍ ഹില്‍സ്. വിശദമായി വായിക്കാം

Photo Courtesy: shrikant rao

06. കെമ്മനഗുണ്ടി

06. കെമ്മനഗുണ്ടി

കര്‍ണാടകത്തിലെ ചികമംഗളൂര്‍ ജില്ലയിലാണ് കെമ്മനഗുണ്ടി എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. മലനിരകളും, വെള്ളച്ചാട്ടങ്ങളും കാടും മേടുമുള്ള ഒന്നാന്തരമൊരു ഹില്‍ സ്‌റ്റേഷനാണിത്. വിശദമായി വായിക്കാം

Photo Courtesy: Man On Mission
കെമ്മനഗുണ്ടിയിലെ കാഴ്ചകള്‍

കെമ്മനഗുണ്ടിയിലെ കാഴ്ചകള്‍

സെഡ് പോയിന്റ്, ശാന്തിഫാള്‍സ്, കാലഹസ്തി ഫാള്‍സ്, കലതഗിരി ഫാള്‍സ്, മുല്ലയനഗിരി, ബാന്ദ്ര ടൈഗര്‍ റിസേര്‍വ്, ‌തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ‌‌കാഴ്ചകള്‍. വി‌ശദമായി വായിക്കാം

Photo Courtesy: Srinivasa83

07. സകലേശ്‌പൂര്‍

07. സകലേശ്‌പൂര്‍

കര്‍‌ണാടകയിലെ ഹാസ്സന്‍ ജില്ലയുടെ ഭാഗമായ സകലേശ്പൂര്‍ ഇന്ത്യയിലെ കാപ്പി, ഏലം ഉദ്പ്പാദനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സ്ഥലമാണ്. ബാംഗ്ലൂര്‍ - മൈസൂര്‍ ഹെവേയ്ക്ക് സമീപത്തായത്തായതിനാല്‍ ഇവിടേക്ക് എത്തിച്ചേരാനും എളുപ്പമാണ്. വിശദമായി വായിക്കാം

Photo Courtesy: Arvind Krishnan

ട്രെക്കിംഗ്

ട്രെക്കിംഗ്

ട്രക്കിംഗിനായെത്തുന്നവരുടെ സ്വപ്നകേന്ദ്രമാണ് ജൈവവൈവിദ്ധ്യത്തിന് പേരുകേട്ട സകലേശ്പൂര്‍. ബൈസല്‍ റിസര്‍വ്വ് ഫോറസ്റ്റും കുമാരപര്‍വ്വരതവുമാണ് ഇവിടെ യാത്രികര്‍ക്ക് പ്രിയപ്പെട്ട ട്രക്കിംഗ് കേന്ദ്രങ്ങള്‍. വി‌ശദമായി വായിക്കാം

Photo Courtesy: Arvind Krishnan

08. കുദ്രേമുഖ്

08. കുദ്രേമുഖ്

പശ്ചിമഘട്ടത്തിലെ സംരക്ഷിത മേഖലകളില്‍ വലുപ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് കുദ്രെമുഖ് നാഷണല്‍ പാര്‍ക്ക്. 600 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുകയാണ് ഈ ദേശീയോദ്യാനം. പുല്‍മേടുകളും നിത്യഹരിതവനങ്ങളുമാണ് പ്രധാനമായും ഇവിടെയുള്ളത്. വിശദമായിവായിക്കാം

Photo Courtesy: Praveen

കാഴ്ചകള്‍

കാഴ്ചകള്‍

ക്ഷേത്രങ്ങള്‍, അണക്കെട്ട്, വെള്ളച്ചാട്ടങ്ങള്‍, ട്രക്കിങ് സൗകര്യം തുടങ്ങിയ വിവിധ കാര്യങ്ങളാണ് ഇവിടേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്നത്. ലാഘ്യ അണക്കെട്ട്, രാധാകൃഷ്ണ ക്ഷേത്രം, ഗംഗമൂല ഹില്‍സ്, ഹനുമാന്‍ ഗുണ്ടി വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍. വിശദമായി വായിക്കാം

Photo Courtesy: Dhruvaraj S

09. സിര്‍സി

09. സിര്‍സി

പശ്ചിമഘട്ടത്തിന്റെ ഹൃദയഭാഗത്ത് കുടികൊള്ളുന്ന സിര്‍സിയിലേക്ക് തലസ്ഥാന നഗരമായ ബാംഗ്ലൂരില്‍ നിന്നും 407 കിലോമീറ്റര്‍ ദൂരമുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Raghvein
സിര്‍സിയിലെ കാഴ്ചകള്‍

സിര്‍സിയിലെ കാഴ്ചകള്‍

പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച മരികാംബ ക്ഷേത്രമാണ് സിര്‍സിയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്ന്. സഹസ്രലിംഗ, ബനാവാസി, ഉഞ്ചള്ളി ഫാള്‍സ് എന്നിവയാണ് സിര്‍സിക്ക് അരികിലായുള്ള മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍. വിശദമായി വായിക്കാം

Photo Courtesy: Raghvein
10. യാന

10. യാന

അപൂര്‍വ്വസുന്ദരങ്ങളായ പാറക്കൂട്ടങ്ങളാണ് യാനയുടെ പ്രത്യേകത. പ്രകൃതിസ്‌നേഹികള്‍ക്കും ട്രക്കിംഗ് പ്രിയര്‍ക്കും ഒരുപോലെ ഇഷ്ടമായ യാന സഹ്യാദ്രിയെന്നു വിളിക്കപ്പെടുന്ന പശ്ചിമഘട്ട മലനിരകളിലാണ് സ്ഥിതിചെയ്യുന്നത്. കുംടയില്‍ നിന്നും 29 കിലോമീറ്ററും സിര്‍സിയില്‍ നിന്നും 55 കിലോമീറ്ററും സഞ്ചരിച്ചാല്‍ ഉത്തര കര്‍ണാടകയിലെ മനോഹരമായ ഈ വിനോദ സഞ്ചാര കേന്ദ്രത്തിലെത്താം. വിശദമായി വായിക്കാം

Photo Courtesy: Raghvein
കാഴ്ചകള്‍

കാഴ്ചകള്‍

വിഭൂതി വെ‌ള്ളച്ചാട്ടം, അപൂര്‍വമായ പാറക്കൂട്ടങ്ങ‌ള്‍, ഗുഹകള്‍, ഭൈരവ ക്ഷേത്രം എന്നിവയാണ് യാനയിലെ പ്ര‌ധാനപ്പെട്ട കാഴ്ചകള്‍. വിശദമായി വായിക്കാം

Photo Courtesy: Vinodtiwari2608

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: karnataka hillstations
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+