Search
  • Follow NativePlanet
Share
» »എത്ര ഉയരമാണ് ഈ പ്രതിമകൾക്ക്!

എത്ര ഉയരമാണ് ഈ പ്രതിമകൾക്ക്!

By Maneesh

ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും വിഗ്രഹങ്ങളെ ആരാധിക്കുന്നവരാണ്. അതിനാൽ തന്നെ ഇന്ത്യയുടെ എവിടെ നോക്കിയാലും നിരവധി വിഗ്രഹങ്ങൾ കാണാം. ഇതിന് പുറമേ ദൈവങ്ങളുടേയും മഹാൻമാരുടേയും കൂറ്റൻ പ്രതിമകളും ഇന്ത്യയിൽ നിരവധിയുണ്ട്.

ഹൈദരബാദിലെ ശിവ പ്രതിമയാണ് ഉയരത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിമ. പക്ഷെ ഈ പ്രതിമയ്ക്ക് അധികകാലം ഈ പദവി നിലനിർത്താനാവില്ല. കാരണം 597 അടി ഉയരത്തിൽ ഗുജറാത്തിൽ മറ്റൊരു പ്രതിമ ഉയർന്ന് വരുകയാണ്. സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയാണ് ഇത്.

ഇത് കൂടാതെ മറ്റൊരു കൂറ്റൻ പ്രതിമകൂടി ഇന്ത്യയിൽ ഉയരുന്നുണ്ട്. ഉത്തർപ്രദേശിലെ കുശിനഗറിലാണ് ഈ പ്രതിമ ഉയരുന്നത്. 500 അടി ഉയരത്തിൽ നിർമ്മിക്കുന്ന ബുദ്ധപ്രതിമയാണ് ഇത്. ഇതിന്റെ നിർമ്മാണം പൂർത്തിയായാൽ ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ബുദ്ധ പ്രതിമയായിരിക്കും ഇത്.

വീര അഭയ ആഞ്ജനേയ ഹനുമാൻ സ്വാമി, ആന്ധ്രാപ്രദേശ്

വീര അഭയ ആഞ്ജനേയ ഹനുമാൻ സ്വാമി, ആന്ധ്രാപ്രദേശ്

ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഹനുമാന്റെ ഈ കൂറ്റൻ പ്രതിമ സ്ഥിതി ചെയ്യുന്നത്. 135 അടിയാണ് ഈ പ്രതിമയുടെ ഉയരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹനുമാൻ പ്രതിമയാണ് ഇത്. മാത്രമല്ല ഇന്ത്യയിലേ ഏറ്റവും നീളം കൂടിയ പ്രതിമയും ഇതാണ്. 2003ൽ ആണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്.

തിരുവള്ളുവർ പ്രതിമ, തമിഴ്നാട്

തിരുവള്ളുവർ പ്രതിമ, തമിഴ്നാട്

തമിഴ്നാട്ടിലെ കന്യാകുമാരിയിൽ ഇന്ത്യൻ മഹാസമുദ്രവും, അറബിക്കടലും ബംഗാൾ ഉൾക്കടലും സംഗമിക്കുന്നിടത്താണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്. 133 അടിയാണ് ഈ പ്രതിമയുടെ ഉയരം.
ചിത്രത്തിന് കടപ്പാട്: Docku

പദ്മസാംബവ പ്രതിമ, ഹിമാചൽ പ്രദേശ്

പദ്മസാംബവ പ്രതിമ, ഹിമാചൽ പ്രദേശ്

ഇന്ത്യയിലെ രണ്ടാമത്തെ വലിയ പ്രതിമ സ്ഥിതി ചെയ്യുന്നത് ഹിമാചൽ പ്രദേശിലെ രേവൽസർ തടാകത്തിന് സമീപമാണ്. രണ്ടാം ബുദ്ധൻ എന്ന് അറിയപ്പെടുന്ന ഗുരു റിൻപോഞ്ചയുടെ പ്രതിമയാണ് ഇത്. സമുദ്രനിരപ്പിൽ നിന്ന് 4,000 അടി ഉയരത്തിലായി സ്ഥാപിച്ച ഈ പ്രതിമയുടെ ഉയരം 123 അടിയാണ്.

ചിത്രത്തിന് കടപ്പാട്: John Hill

മുരുഡേശ്വരയിലെ ശിവൻ, കർണാടക

മുരുഡേശ്വരയിലെ ശിവൻ, കർണാടക

കർണാടകയിലെ മുരുഡേശ്വരയിൽ അറബിക്കടലിന്റെ തീരത്താണ് ഈ കൂറ്റൻ പ്രതിമ സ്ഥിതി ചെയ്യുന്നത്. 122 അടിയാണ് ഈ പ്രതിമയുടെ ഉയരം. ഇന്ത്യയിലേ ഏറ്റവും ഉയരമുള്ള ശിവ പ്രതിമയാണ് ഇത്. ലോകത്തിലെ രണ്ടാമത്തെ വലിയ ശിവ പ്രതിമയാണ്. നേപ്പാളിനാണ് ഏറ്റവും വലിയ ശിവപ്രതിമ സ്ഥിതി ചെയ്യുന്നത്.

ചിത്രത്തിന് കടപ്പാട്: Lucky vivs

പദ്മസാംബവ പ്രതിമ, സിക്കിം

പദ്മസാംബവ പ്രതിമ, സിക്കിം

സിക്കിമിലെ നാംചിയിലാണ് ഗുരു റിംപോച്ചയുടെ മറ്റൊരു പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 118 അടിയാണ് ഇതിന്റെ ഉയരം. ബുദ്ധമതക്കാരുടെ പ്രമുഖ തീർത്ഥാടന കേന്ദ്രമാണ് സിക്കിമിലെ നാംചി. 2004ൽ ആണ് ഈ പ്രതിമ പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്.

ചിത്രത്തിന് കടപ്പാട്: dhillan chandramowli

ബാംഗ്ലൂരിലെ ബാസവ പ്രതിമ, കർണാടക

ബാംഗ്ലൂരിലെ ബാസവ പ്രതിമ, കർണാടക

വീരശൈവമതത്തിന്റെ സ്ഥാപകനാണെന്ന് പറയപ്പെടുന്ന ബാസവേശ്വരന്റെ ഈ പ്രതിമ ബാംഗ്ലൂരിൽ ആണ് സ്ഥിതി ചെയ്യുന്നത്. 108 അടിയാണ് ഈ പ്രതിമയുടെ ഉയരം. 2012ൽ ആണ് പ്രതിമയുടെ നിർമ്മാണം പൂർത്തിയായത്.
ചിത്രത്തിന് കടപ്പാട്: Irrigator

ഡെറാഡൂണിലെ നി‌ൽക്കുന്ന ബുദ്ധൻ, ഉത്തരാഖണ്ഡ്

ഡെറാഡൂണിലെ നി‌ൽക്കുന്ന ബുദ്ധൻ, ഉത്തരാഖണ്ഡ്

ഇന്ത്യയിലേ ഏറ്റവും ഉയരം കൂടിയ ബുദ്ധപ്രതിമയാണ് ഇത്. ഡറാഡൂണിലാണ് 107 അടി ഉയരമുള്ള ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്. ബുദ്ധമതക്കാരുടെ മതപഠനകേന്ദ്രമാണ് ഈ സ്ഥലം.

ചിത്രത്തിന് കടപ്പാട്: Teemu Kiiski

നന്ദൂരയിലെ ഹനുമാൻ, മഹാരാഷ്ട്ര

നന്ദൂരയിലെ ഹനുമാൻ, മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ നന്ദൂര നഗരത്തിലാണ് 105 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ ഹനുമാൻ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. റെയിൽപാതയ്ക്കും നാഷണൽ ഹൈവേയ്ക്കും അരികിലായതിനാൽ ഇതിലെ യാത്ര ചെയ്യുന്ന ഏതൊരാളും ഈ പ്രതിമ കാണാനിടയുണ്ട്.
ചിത്രത്തിന് കടപ്പാട്: Surabhi Dhake

ഹർ കി പൗരിയിലെ ശിവപ്രതിമ, ഉത്തരാഖണ്ഡ്

ഹർ കി പൗരിയിലെ ശിവപ്രതിമ, ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ആണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്. ഹരിദ്വാറിൽ ഗംഗയുടെ തീരത്തുള്ള പ്രശസ്തമായ കൽപ്പടവുകളാണ് ഹർ കി പൗരി. ഇതിന് സമീപത്തായാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 100 അടിയാണ് ഈ പ്രതിമയുടെ ഉയരം.

ചിത്രത്തിന് കടപ്പാട്: Daniel Echeverri

കോലാപ്പൂരിലെ ചിൻമയ ഗണാധിഷ്, മഹാരാഷ്ട്ര

കോലാപ്പൂരിലെ ചിൻമയ ഗണാധിഷ്, മഹാരാഷ്ട്ര

മഹാരാഷ്ട്രയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഈ ഗണേശ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 85 അടിയാണ് ഈ പ്രതിമയുടെ ഉയരം.
ചിത്രത്തിന് കടപ്പാട്: Vineet Timble

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+