കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ പറ്റിയ സുരക്ഷിതമായ നഗരങ്ങള്‍ തേടുന്നവര്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കാതെ യാത്ര ചെയ്യാവുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. മണലാരണ്യവും ഒട്ടകങ്ങളും സുന്ദരമായ തടാകങ്ങളും കൊട്ടരാങ്ങളും കോട്ടകളും നിറഞ്ഞ രാജസ്ഥാന്‍, കുടുംബത്തോടൊപ്പം സഞ്ചരിച്ചിരിക്കേണ്ട സംസ്ഥാനങ്ങളില്‍ ഒന്നാണ്.
രാജസ്ഥാനില്‍ കുടുംബവുമായി ഒരു ഉല്ലാസ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ, സുരക്ഷിതമായ 11 നഗരങ്ങള്‍ പരിചയപ്പെടാം. ഈ നഗരങ്ങളില്‍ ഹോട്ടല്‍ മുറിയെടുത്ത് താമസിക്കാം എന്ന് മാത്രമല്ല ഈ നഗരത്തിന് സമീപത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യാം.
അല്‍വാര്‍
രാജസ്ഥാനിലെ പ്രധാനനഗരങ്ങളില്‍ ഒന്നാണ് അല്‍വാര്‍. പുരാതനമെങ്കിലും വികസനോന്മുഖമായ ഒരു നഗരമാണിത്. ആരവല്ലിയില്‍പ്പെടുന്ന മലനിരകളാല്‍ മൂന്നുവശവും ചുറ്റപ്പെട്ട ഈ സ്ഥലം സമുദ്രനിരപ്പില്‍ നിന്നും 268 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: Ashish kalra
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
മറ്റുസ്ഥലങ്ങള്‍
കോട്ട
രാജസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നായ കോട്ട ചമ്പല്‍ നദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം വൈദ്യുത നിലയങ്ങളും വ്യവസായങ്ങളും ഉള്ള കോട്ട രാജസ്ഥാന്റെ വ്യവസായ തലസ്ഥാനം എന്നു അറിയപ്പെടുന്നു. വിശദമായി വായിക്കാം
Photo Courtesy: Patrice78500
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
മറ്റുസ്ഥലങ്ങള്‍
ബന്‍സ്വര
രാജസ്ഥാന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന നഗരമാണ് ബന്‍സ്വര, ബന്‍സ്വര ജില്ലയുടെ ഭരണസിരാകേന്ദ്രമാണ് ബന്‍സ്വര നഗരം. 5,307 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയുള്ള ബന്‍സ്വര സമുദ്രനിരപ്പില്‍ നിന്നും 302 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: Vedpriyaa
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
മറ്റുസ്ഥലങ്ങള്‍
ബീക്കാനീര്‍
താര്‍ മരുഭൂമിയ്ക്ക് നടുവിലെ അത്ഭുതം എന്ന വിശേഷണം ബിക്കാനീറിനെ സംബന്ധിച്ച് ഒട്ടും അധികമാകില്ല. രാജസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തായിട്ടാണ് ബിക്കാനീറിന്റെ കിടപ്പ്. രാത്തോര്‍ രാജകുമാരനായിരുന്ന റാവു ബിക്കാജിയാണ് ബിക്കാനീറിന്റെ സ്ഥാപകന്‍. വിശദമായി വായിക്കാം
Photo Courtesy: Pablo Nicolás Taibi Cicare
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
മറ്റുസ്ഥലങ്ങള്‍
ജോധ്പൂര്‍
രാജസ്ഥാനിലെ രണ്ടമത്തെ വലിയ മരുനഗരമാണ് ജോധ്പൂര്‍. ജോധ്പൂര്‍ നഗരത്തിനു രണ്ട് വിളിപ്പേരുകളുണ്ട്. സൂര്യനഗരമെന്നും നീല നഗരമെന്നും. ഈ നഗരത്തിന്റെ പ്രത്യേകതകളെ ഈ പേരുകളിലൊതുക്കാം. വിശദമായി വായിക്കാം
Photo Courtesy: Jpatokal
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
മറ്റുസ്ഥലങ്ങള്‍
ഉദയ്പൂര്‍
ഇന്നത്തെ രാജസ്ഥാന്റെ ഭാഗമായ, പഴയ മേവാര്‍ നാട്ടുരാജ്യത്തിന്‍െറ തലസ്ഥാനമായ ഈ നഗരത്തെ ഇന്ത്യയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലാണ് പല ട്രാവല്‍ വെബ്സൈറ്റുകളും ആഗോള ടൂര്‍ ഓപ്പറേറ്റര്‍മാരും ഉള്‍പ്പെടുത്തിയിരിക്കുന്നത്.. വിശദമായി വായിക്കാം
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
മറ്റുസ്ഥലങ്ങള്‍
ജയ്പൂര്‍
ഇന്ത്യയിലെ പഴക്കംചെന്ന നഗരങ്ങളിലൊന്നാണ് പിങ്ക് സിറ്റിയെന്ന് അറിയപ്പെടുന്ന ജയ്പൂര്‍. രാജസ്ഥാന്റെ തലസ്ഥാനമായ ഈ നഗരം വാസ്തുശാസ്ത്രപ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ നഗരമാണ്. വിശദമായി വായിക്കാം
Photo Courtesy: Knowledge
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
മറ്റുസ്ഥലങ്ങള്‍
ജയ്സാല്‍മീര്‍
ജയ്സാല്‍മീര്‍ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയായ ഈ നഗരം പാക്കിസ്ഥാന്‍, ബികാനെര്‍, ജോധ്പൂര്‍ എന്നിവയുമായി അതിര്‍ത്തി പങ്കുവെക്കുന്നു. രാജസ്ഥാന്‍റെ തലസ്ഥാന നഗരിയായ ജയ്പൂരില്‍ നിന്നും 575 കിലോമീറ്റര്‍ അകലെയാണ് ജയ്സാല്‍മീര്‍. വിശദമായി വായിക്കാം
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
മറ്റുസ്ഥലങ്ങള്‍
അജ്മീര്‍
ആരവല്ലിമലനിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന മനോഹരമായ ഒരു നഗരമാണ് അജ്മീര്‍. രാജസ്ഥാനിലെ അഞ്ചാമത്തെ വലിയ നഗരമായ അജ്മീര്‍ അജ്മീര്‍ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയാണ്. വിശദമായി വായിക്കാം
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
മറ്റുസ്ഥലങ്ങള്‍
ചിറ്റോര്‍ഗഡ്
കഥകള്‍ പറയുന്ന കോട്ടകളും, കൊട്ടാരങ്ങളും, ക്ഷേത്രങ്ങളുമാണ് ചിറ്റോര്‍ഗഡിലുമുള്ളത്. 700 എക്കറോളം വിസ്തൃതിയുള്ള ചിറ്റോര്‍ഗഡ് നഗരമാണ് ചിറ്റോര്‍ഗഡ് ജില്ലയുടെ ആസ്ഥാനം. വിശദമായി വായിക്കാം
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍



Click it and Unblock the Notifications














