Search
  • Follow NativePlanet
Share
» »5 കിടിലൻ റോഡ് ട്രിപ്പുകൾ.. കാടും മേടും കടലും കുന്നും താണ്ടി യാത്ര.. ഇതിനോളം ഭംഗിയുള്ള റൂട്ട് വേറേയില്ല

5 കിടിലൻ റോഡ് ട്രിപ്പുകൾ.. കാടും മേടും കടലും കുന്നും താണ്ടി യാത്ര.. ഇതിനോളം ഭംഗിയുള്ള റൂട്ട് വേറേയില്ല

വണ്ടിയെടുത്ത് എങ്ങെന്നില്ലാതെ ഒരു യാത്ര... ഒരു ബാഗിൽ കുറച്ച് വസ്ത്രങ്ങളും ഒരു ക്യാമറയും എടുത്ത് വെച്ച് ഒരു ട്രിപ്പ്. മുന്നൊരുക്കങ്ങൾ ഒത്തിരിയൊന്നുമില്ലാതെ പോയി വരാൻ നവംബർ മാസത്തോളം അനുകൂലമായ സമയം ചുരുക്കമാണ്. കാലാവസ്ഥയും അവധികളും പ്രകൃതിഭംഗിയും എല്ലാം യോജിക്കുന്ന ഈ സീസണിൽ എവിടേക്കാണ് പോകേണ്ടത്?

നവംബറിലെ ഇനിവരുന്ന ദിവസങ്ങളിലേക്കായി കേരളത്തിനു വെളിയിൽ പോകാൻ പറ്റിയ യാത്രകളെക്കുറിച്ചാണ് ഇന്ന് പറയുന്നത്. തണുപ്പും മഞ്ഞും ചേർന്ന സുഖകരമായ കാലാവസ്ഥയും ഉച്ചയ്ക്കു പോലും വെയിൽ അധികം അനുഭവപ്പെടാത്തതും കുറഞ്ഞ ചൂടും പോലെ ഒരുപാട് അനുകൂല ഘടകങ്ങൾ നവംബർ യാത്രകൾക്കുണ്ട്.

മംഗലാപുരം- ഗോകർണ

നാട്ടിൽ നിന്ന് അധികം ദൂരെയല്ലാതെ, കടലും കാഴ്ചകളും കണ്ട് അതിമനോഹരമായ റൂട്ടിലെ ഡ്രൈവ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ റൂട്ടാണ് മംഗലാപുരം- ഗോകർണ റോഡ്. തെക്കേ ഇന്ത്യയിലെ ഭംഗിയാർന്ന ഭൂപ്രകൃതിയിലൂടെയുള്ള യാത്രയാണ് ഈ റൂട്ടിന്‍റെ ആകർഷണം. കടലിന്‍റെ തൊട്ടടുത്തുകൂടി, കുറേ ദൂരം കഴിഞ്ഞാൽ കടലിനും നദിയ്ക്കും നടുവിലുള്ള വഴിയിലൂടെ, പിന്നെയും ദൂരം ചെന്നാൽ മഴക്കാട്, കാട്, വെള്ളച്ചാട്ടങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ അനുഭവങ്ങളാണ് മംഗലാപുരം- ഗോകർണ റോഡ് ട്രിപ്പ് നല്കുന്നത്,
മംഗലാപുരം- ഗോകർണ 251.5 കിലോമീറ്ററാണ് ദൂരം. സാധാരണ യാത്രയ്ക്ക് ഏകദേശം നാലരമണിക്കൂർ വേണ്ടിവരും.

ചെന്നൈ- പോണ്ടിച്ചേരി

ചെന്നൈയിൽ നിന്ന് റോഡ് ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നവർക്ക് ഈ വിന്‍റർ സീസണിൽ പോകാവൻ പറ്റിയ റൂട്ടാണ് ചെന്നൈ- പോണ്ടിച്ചേരി. ഈസ്റ്റേ്- കോസ്റ്റ് റോഡിലൂടെയുള്ള യാത്ര നല്കുന്ന അനുഭവങ്ങൾ ചെറുതൊന്നുമല്ല. കടലിന്‍റെ കാഴ്ചകളാണ് ഈ റൂട്ടിലധികവും കാത്തിരിക്കുന്നത്. ഈ യാത്രയിൽ നിങ്ങൾ തീർച്ചായായും സന്ദർശിക്കേണ്ട ഒരു സ്ഥലം മഹാബലിപുരം ആണ്. യുനസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള ക്ഷേത്രവും പുരാതനമായ കൊത്തുപണികളും അപൂർവ്വങ്ങളായ നിർമ്മിതികളും ഇനിയും നിർമ്മാണ് പൂർത്തിയാകാത്ത പലതും ഇവിടെ കാണാം.

യാത്ര വീണ്ടും തുടരുന്നത് പോണ്ടിച്ചേരിയിലേക്കാണ്. ഫ്രഞ്ച് ആധിപത്യത്തിനു കീഴിലായിരുന്ന ഇവിടെ അതിന്‍റെ ബാക്കിപത്രമായ പല കാഴ്ചകളും കാണാം. ചെന്നൈയിൽ നിന്ന് പോണ്ടിച്ചേരിക്ക് ഏകദേശം 150 കിലോമീറ്ററാണ് ദൂരം.

ഗോവ- പൂനെ

നവംബർ മാസത്തിൽ പോകാൻ പറ്റിയ മികച്ച മറ്റൊരു റൂട്ടാണ് ഗോവ- പൂനെ. പൊതുവേ എല്ലാവരും മുംബൈ-ഗോവയാണ് യാത്രകൾക്കായി തിരഞ്ഞെടുക്കുന്നത്. കുറച്ചു വ്യത്യസ്തത കാഴ്ചകളിലും ട്രിപ്പിലും ആഗ്രഹിക്കുന്നവർക്കുള്ളതാണ് ഗോവ- പൂനെ യാത്ര. നവംബറിലെ തണുത്ത കാലാവസ്ഥയും പൂനെയിലെക്കടുക്കുമ്പോൾ പച്ചപ്പും മഞ്ഞും നിറഞ്ഞ കാലാവസ്ഥയും കാടുകളും ഒക്കെ ഇതിന്‍റെ ഹൈലൈറ്റാണ്. വിവിധ റൂട്ടുകൾ തിരഞ്ഞടുക്കാമെങ്കിലും കോലപ്പൂർ- അംബോലി ഘാട്ട് വഴിയുള്ള യാത്രയാണ് ഏറ്റവും മെച്ചം. മഹാരാഷ്ട്രയിലെ മികച്ച പലറൂട്ടുകളും സ്ഥലങ്ങളും താണ്ടി പോകുന്നു എന്നതിനാൽ മറക്കാൻ പറ്റാത്ത ഒരനുഭവമായിരിക്കും ഇത്.

ഗോവ- പൂനെ യാത്രാ ദൂരം ഏകദേശം 500 കിലോമീറ്ററുണ്ട്.

ഡല്‍ഹി- മണാലി

ഡൽഹിയിൽ നിന്ന് ലേ വഴി മണാലിയിലേക്കുള്ള യാത്രയും ഈ നവംബറിൽ പോകാൻ പ്ലാൻ ചെയ്യാവുന്നതാണ്. മഞ്ഞുവീണു കിടക്കുന്ന മനോഹരമായ സ്ഥലങ്ങളും സാഹസികമായ റോഡുകളും ഒക്കെ ഈ യാത്രയിലുണ്ട്. രണ്ട് ഭാഗമായാണ് ഈ യാത്ര പൂർത്തീകരിക്കേണ്ടത്. ആദ്യം ഡൽഹിയിൽ നിന്ന് ലേയും അവിടുന്ന് മണാലിയും. ആകെ 1011 കിലോമീറ്റർ ദൂരം 24 മണിക്കൂർ എടുത്താണ് പിന്നിടുന്നത്. കടന്നുപോകുന്ന ഇടങ്ങളിലെ ജീവിതവും കെട്ടിങ്ങളും ഭൂപ്രകൃതിയും രുചികരമായ ഭക്ഷണവും ഒക്കെ പരീക്ഷിക്കാനും മറക്കരുത്.

ശ്രീനഗർ- ഗുൽമാർഗ്

കാശ്മീര്‍ സന്ദർശിക്കാൻ പറ്റിയ സമയങ്ങളിലൊന്നാണ് നവംബർ മാസം. മഞ്ഞുപുച്ചു കിടക്കുന്ന കാശ്മീരിന്‍റ ഭൂപ്രകൃതികള് കണ്ട് പോകാൻ പറ്റിയ റോഡ് ട്രിപ്പാണ് ശ്രീനഗർ- ഗുൽമാർഗ്. സാഹസികതയും കാഴ്ചകളും ഒരുപോലെ ഇവിടെ ആസ്വദിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+