പശ്ചിമഘട്ടത്തിന്റെ സാന്നിധ്യവും കടലോരങ്ങളും ഒക്കെയായി പ്രകൃതിഭംഗിയിൽ മറ്റേതു സ്ഥലത്തോടും കിടപിടിക്കുന്ന നാടാണ് കർണ്ണാടകയും. അതുകൊണ്ടുതന്നെ വന്യജീവി സങ്കേതങ്ങളും പക്ഷി നീരീക്ഷണ കേന്ദ്രങ്ങളും ദേശീയോദ്യാനങ്ങളും ഇവിടെ ധാരാളം കാണാം. കാടുകയറുവാൻ താല്പര്യമുള്ളവരുടെ പ്രിയയിടമായി കർണ്ണാടക മാറുന്നതിനു പിന്നിലെ കാരണവും മറ്റൊന്നുമല്ല. കാടു കയറുമ്പോൾ ഇവിടെ ആസ്വദിക്കുവാൻ പറ്റിയ പല കാര്യങ്ങളിൽ ഒന്നാണ് പക്ഷി നിരീക്ഷണം. പക്ഷി നിരീക്ഷകരുടെ പറുദീസയായി അറിയപ്പെടുന്ന ഇവിടുത്തെ പ്രധാനപ്പെട്ട പക്ഷി നിരീക്ഷണ കേന്ദ്രങ്ങൾ പരിചയപ്പെടാം.
ശ്രീരംഗപട്ടണ
ശ്രീരംഗപട്ടണം നഗരത്തിൽ നിന്നും 5 കിലോമീറ്റർ അകലെയാണ് രംഗനത്തിട്ടു പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. ദേശാടന പക്ഷികളുടെ പ്രിയ കേന്ദ്രങ്ങളിലൊന്നായ ഇവിടെ തദ്ദേശീയരായ പക്ഷികളും ഒരുപാട് എത്തുന്നു. പെയിന്റഡ് സ്റ്റോർക്, സ്പോട്ട് ബില്ല്ഡ് പെലികൺ, സ്റ്റോർക് ബില്ല്ഡ് കിങ്ഫിഷർ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഇനങ്ങൾ.
നവംബർ മുതൽ ജൂൺ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.
ഡണ്ടേലി
വനങ്ങളാൽ സമ്പന്നമായ ഇവിടുത്തെ വന്യജീവികളെയും പക്ഷികളെയും കാണേണ്ട കാഴ്ച തന്നെയാണ്.
കർണ്ണാടകയിലെ ഏറ്റവും വലിയ രണ്ടാമത്തെ വന്യജീവി സങ്കേതമാണ് ഡണ്ടേലിയിലേത്. പുലി, ആന, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ സ്വാഭാവീക വാസ്ഥലം കൂടിയാണ് ഇവിടെയുള്ള വന്യജീവി സങ്കേതങ്ങൾ. ഇവിടുത്തെ പക്ഷികളുടെ വൈവിധ്യം അതിലേറെയുണ്ട്. 200 തരത്തിലധികം വ്യത്യസ്തങ്ങളായ പക്ഷികൾ ഇവിടെയുണ്ട്. മലമുഴക്കി വേഴാമ്പലുരളെ കാണാനാണ് ഇവിടെ കൂടുതലും പക്ഷി സ്നേഹികൾ എത്തുന്നത്.
മുണ്ടഗോഡ്
ദേശാടന പക്ഷികൾ കൂട്ടത്തോടെ എത്തുന്ന നവംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.
ബൻകാപുര
രാംനഗര
രാംനദര വൾച്ചർ സാങ്ച്വറിയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. 2012 ൽ മാത്രമാണ് ഇവിടം ഔദ്യോഗികമായി ഒരു വൾച്ചർ സാങ്ച്വറിയായി മാറുന്നത്. രാജ്യത്തെ രണ്ടു വൾച്ചർ സങ്കേതങ്ങളിലൊന്നു കൂടിയാണിത്.
PC: Hein waschefort



Click it and Unblock the Notifications















