Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിലെ 5 ഇറ്റാലിയന്‍ റെസ്റ്റോറെ‌ന്റുകള്‍!

ബാംഗ്ലൂരിലെ 5 ഇറ്റാലിയന്‍ റെസ്റ്റോറെ‌ന്റുകള്‍!

By Maneesh

തലശ്ശേരി ബി‌രിയാണി മുതല്‍ ഹൈദരബാദി ബിരിയാണി വരെ കിട്ടുന്ന ബാംഗ്ലൂരില്‍ ‌ലോകത്തി‌ലെ ഒട്ടുമിക്ക എല്ലാ‌ത്തരം വിഭ‌വങ്ങ‌ളും ലഭിക്കും. ചൈനീസ് വിഭവങ്ങള്‍ മുതല്‍ അറേബ്യന്‍ വിഭവങ്ങള്‍ വരെ രു‌‌ചിച്ച് നോക്കിയിട്ടുള്ളവര്‍ക്ക് ഇറ്റാലിയന്‍ വി‌ഭവങ്ങളുടെ രുചിയറിയാന്‍ ഒരു യാത്ര നടത്താം.

ബാംഗ്ലൂരിലെ ഏറ്റവും പ്രശസ്തമായ 5 ഇറ്റാലിയന്‍ റെസ്റ്റോറെന്റുകള്‍ പരിചയപ്പെടാം. ഇറ്റാലിയന്‍ വിഭവങ്ങളായ പാസ്ത മുതല്‍ പിസ വരെ വായില്‍കൊള്ളാത്ത പേരുകളുള്ള പല‌തരം വിഭവങ്ങള്‍ നമുക്ക് പരി‌‌ചയപ്പെടാം.

ലി‌റ്റില്‍ ഇറ്റലി, (Little Italy)

ലി‌റ്റില്‍ ഇറ്റലി, (Little Italy)

ഇറ്റാലിയന്‍ ഭക്ഷണത്തേക്കുറിച്ച് സംസാരിക്കുന്നവര്‍ ആദ്യം പറയുന്ന പേര് ലിറ്റില്‍ ഇറ്റലി ആയിരിക്കും. ബാംഗ്ലൂരിലെ വിവിധഭാഗങ്ങ‌ളില്‍ ലിറ്റില്‍ ഇറ്റലിയുടെ ഔ‌ട്ട്‌‌ലെറ്റുണ്ട്. പാസത്, ലാസാംഗ, പിസ അങ്ങനെ ഇവിടെ ലഭിക്കുന്ന ഇറ്റാലിയന്‍ വിഭവങ്ങളുടെ ലിസ്റ്റ് നീളുകയാണ്. വെജിറ്റേറിയന്മാര്‍ക്കും പറ്റിയ സ്ഥലമാണ് ഇത്.
Locations in Bangalore : Jayanagar, Koramangala, Kalyan Nagar, Indiranagar

Photo Courtesy : Elfqrin

ടോസ്കാനോ (Toscano)

ടോസ്കാനോ (Toscano)

ഇറ്റാലിയന്‍ രുചിപ്രിയരുടെ ‌നാവില്‍ വെള്ളമൂറിക്കുന്ന മറ്റൊരു വാക്കാണ് ടോസ്കാനോ. ഇറ്റാലിയന്‍ വിഭവങ്ങളുടെ ബഫേയാണ് ഇവിടേയ്ക്ക് രുചിപ്രി‌യരെ തള്ളിക്കയറാന്‍ പ്രേരി‌‌പ്പിക്കുന്നത്.
Locations in Bangalore: Jayanagar, UB City, Orion Mall, Forum Value Mall - Varthur Main Road, VR Mall - Whitefield

Photo Courtesy : Cliff Hutson

ചിയാന്റി (Chianti)

ചിയാന്റി (Chianti)

ഇറ്റാലിയന്‍ ചിക്കന്‍ വിഭവങ്ങളേക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ഓടിക്കയറാന്‍ പറ്റിയ സ്ഥലമാണ് ചിയാന്റി റെസ്റ്റോറെന്റ്. ചിക്കന്‍ ഇനങ്ങളോട് താല്‍പര്യമില്ലാത്തവര്‍ക്ക് മ‌റ്റു വിഭവങ്ങളും രുചിക്കാന്‍ ഇവിടെ അവസരമുണ്ട്.
Location : Koramangala, Indiranagar
Photo Courtesy : Elfqrin

പാസ്റ്റാ സ്ട്രീറ്റ് (Pasta Street)

പാസ്റ്റാ സ്ട്രീറ്റ് (Pasta Street)

ബാംഗ്ലൂരിലെ ഏറ്റവും പ്രശസ്തമായ 5 ഇറ്റാലിയന്‍ റെസ്റ്റോറെന്റുകളുടെ പട്ടികയില്‍ ഉ‌‌ള്‍പ്പെടുത്താന്‍ പറ്റിയ മറ്റൊരു റെസ്റ്റോറെന്റാണ് പാസ്റ്റാ സ്റ്റ്രീറ്റ്. പേര് സൂചി‌‌‌പ്പിക്കുന്നത് പോലെ ഇറ്റാ‌ലിയന്‍ പാസ്റ്റയ്ക്ക് പേരുകേട്ടതാണ് ഈ റെസ്റ്റോറെന്റ്.

Location : Cunningham road

Photo Courtesy : Markus Mitterauer

നാപോളി ഇറ്റാ‌ലിയന്‍ ബ്രിസ്റ്റോ (Napoli Italian Bristo)

നാപോളി ഇറ്റാ‌ലിയന്‍ ബ്രിസ്റ്റോ (Napoli Italian Bristo)

സ്ഥിരമായുള്ള ഭക്ഷണം കഴിച്ച് മടുത്തെങ്കില്‍ നിങ്ങള്‍ക്ക് നാപോളി ഇറ്റാ‌ലിയന്‍ ബ്രിസ്റ്റോയിലേ‌ക്ക് പോകാം. അവിടുത്തെ ഗാര്‍ലിക് ബ്രെഡ് പ്രശസ്തമാണ്. പിസയാണ് ഇവിടെ കിട്ടുന്ന ‌പ്രശസ്തമായ മ‌റ്റൊരു വിഭവം.

Location : HSR layout

Photo Courtesy : Flusel

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+