പബ്ബുകള്‍ക്ക് പേരുകേട്ട നഗരമാണ് ബാംഗ്ലൂര്‍ എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ എല്ലാവരും തിരയുന്നത് ബാംഗ്ലൂരിലെ ഏറ്റവും മികച്ച പബ്ബുകളാണ്. നിങ്ങള്‍ സുഹൃത്തുക്കളോടൊപ്പം ആടിപ്പാടി ആഹ്ലാദിക്കാന്‍ പറ്റിയ ബാംഗ്ലൂരിലെ ചില പബ്ബുകള്‍ പരിചയപ്പെടാം
ഹാര്‍ഡ് റോക്ക് കഫെ (Hard Rock Cafe)
നഗരത്തിലെ പബ്ബ് പ്രേമികളുടെ ഇഷ്ട സ്ഥലമാണ് സെയിന്റ് മാര്‍ക്ക് റോഡിലെ ഹാര്‍ഡ് റോക്ക് കഫെ. ഹാര്‍ഡ് റോക്ക് മ്യൂസിക്കും രുചികരമായ വിഭവങ്ങളുമായി പബ്ബ് പ്രേമികളെ കാത്തിരിക്കുന്ന ഈ സ്ഥലം മികച്ച റൊമാന്റിക് സ്ഥലം കൂടിയാണ്. നിങ്ങള്‍ക്ക് കാമുകിയുമായി ധൈര്യമായി പോകാവുന്ന സ്ഥലം.
Timings: 12pm -11.30pm
Address: 40, St.Mark's Road, Bengaluru

ഫെന്നീസ് ലൗഞ്ച് ആന്‍ഡ് കിച്ചണ്‍ (Fenny's Lounge and Kitchen)
ഗോവയിലെത്തിയ അനുഭവം തരുന്ന ഒരു പബ്ബാണ് ഫെന്നീസ് ലൗഞ്ച് ആന്‍ഡ് കിച്ചണ്‍ മെഡിറ്ററേനീയന്‍, യൂറോപ്യന്‍ വിഭവങ്ങള്‍ നിങ്ങളുടെ രുചി മുകുളങ്ങളെ നൃത്തം വയ്പ്പിക്കുന്നതിനോടൊപ്പം കോക്ടേയിലുകളും ഇമ്പോര്‍ട്ടെഡ് ബിയറുകളും നിങ്ങളെ തന്നെ നൃത്തം ചെയ്യാന്‍ പ്രേരിപ്പിക്കും. ഓപ്പണ്‍ ടെറസ് ലൗഞ്ച് ആണ് ഈ പബ്ബിന്റെ മറ്റൊരു പ്രത്യേകത.
Timings: 11.30am - 11.30pm
Address: 3rd Floor, 7th Block Koramangala (Opp Raheja Arcade)
പര്‍പ്പിള്‍ ഹസേ (Purple Haze)
ഇന്റര്‍നാഷണല്‍ സംഗീതത്തിന് ചെവികൊടുക്കുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ പബ്ബ് ആണ് പര്‍പ്പിള്‍ ഹസേ. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഈ പബ്ബിന് മികച്ച ജനപിന്തുണയുമുണ്ട്. റോക്ക്, പോപ്പ് ആരാധകരുടെ പ്രിയപ്പെട്ട സ്ഥലമാണ് ഇത്.
Timings: 11am - 11pm
Address: 2nd floor, Opposite Prestige Towers, Residency Road
ഡഗ് ഔട്ട് സ്പര്‍ട്സ് ബാര്‍ (Dug Out Sports Bar)
നിങ്ങളൊരു കായിക പ്രേമിയാണ്. ടി വിയില്‍ കായിക മത്സരങ്ങള്‍ കൂട്ടം കൂടി കാണാന്‍ ആഗ്രഹിക്കുന്നവരാണോ? എങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ സ്ഥലമാണ് ഡഗ് ഔട്ട് സ്പോര്‍ട്സ് ബാര്‍. ബാംഗ്ലൂരിലെ കോറമംഗലയില്‍ സ്ഥിതി ചെയ്യുന്ന ഈ പബ്ബില്‍ ഒരു റൂഫ് ടോപ്പ് റെസ്റ്റോറെന്റുമുണ്ട്. കായിക മത്സരങ്ങള്‍ ഇല്ലാത്ത സമയത്ത് ഡി ജെ മ്യൂസിക്കും രുചികരമായ വിഭവങ്ങളും ആസ്വദിക്കാം.
Timings: 12pm - 3pm & 7pm-11pm
ddress: Cygnus Chambers, Jyoti Nivas College Road, Bangalore

പബ്ബില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഇക്കാര്യം കൂടി ഓര്‍ക്കണം
> അമിതമായി മദ്യപിക്കരുത്
> മദ്യപിച്ച് വാഹനം ഓടിക്കരുത്
> ജീവനക്കാരോട് മാന്യമായി പെരുമാറണം
> പബ്ബുകള്‍ നിര്‍ദ്ദേശിക്കുന്ന ഡ്രെശ് കോഡുകളും മറ്റും പാലിക്കണം
> അപരിചതര്‍ തരുന്ന മദ്യം കുടിക്കരുത്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














