01. ഡാന്‍ഡേലി വന്യജീവി സങ്കേതം
ഡാന്‍ഡേലിയിലെ ഒരു പ്രധാന ആകര്‍ഷണമാണ് ഡാന്‍ഡേലി വന്യജീവിസങ്കേതം. പരിചയസമ്പന്നരായ ഗൈഡുകളോടൊപ്പം തുറന്ന ജീപ്പില്‍ ഇവിടെ ചുറ്റിക്കറങ്ങി കാണുക എന്നത് മനോഹരമായ ഒരു അനുഭവമായിരിക്കും. ഒക്‌ടോബറിനും ജൂണിവനുമിടയിലുള്ള മാസങ്ങളാണ് ദാണ്‌ഡേലി വന്യജീവിസങ്കേതം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. വിശദമായി വായിക്കാം
Photo Courtesy: Prajwalkm
02. ബ്രഹ്മഗിരി വന്യജീവി സങ്കേതം
കര്‍ണാടകയിലെ മറ്റൊരു പ്രമുഖ വന്യജീവിസങ്കേതമാണിത്. ഇതിന്റെ തെക്കുഭാഗത്ത് കേരളത്തിലെ വയനാട് ജില്ലയും വടക്കുഭാഗത്ത് കൂര്‍ഗുമാണ്. ബ്രഹ്മഹിരിയാണ് ഇവിടത്തെ ഏറ്റവും ഉയരമേറിയ ഭാഗം. കൂര്‍ഗില്‍ നിന്നും 60 കിലോമീറ്റര്‍ പോയാല്‍ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തില്‍ എത്താം. നിത്യഹരിത മരങ്ങള്‍ നിറഞ്ഞ വനമാണിത്. ട്രക്കിങ് പ്രിയരുടെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണ്. വിശദമായി വായിക്കാം
Photo Courtesy: Praveenp
03. സോമേശ്വര വന്യജീവി സങ്കേതം
കര്‍ണാടകയിലെ ഷിമോഗ, ഉഡിപ്പി ജില്ലകളുടെ അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന ഒരു വന്യജീവി സങ്കേതമാണ് ഇത്. ഷിമോഗയിലെ പ്രശസ്തമായ മഴക്കാടായ അഗുംബ മഴക്കാടുകളോട് ചേര്‍ന്നാണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. നിരവധി വന്യജീവികളുടെ വിഹാര കേന്ദ്രമായ ഈ സ്ഥലത്ത് നല്ല രീതിയില്‍ മഴ ലഭിക്കാറുണ്ട്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ഇവിടെ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.
Photo Courtesy: Karunakar Rayker
04. ഭദ്ര വന്യജീവി സങ്കേതം
ചിക്കമഗളൂരിലെത്തുന്ന യാത്രികര്‍ തീര്‍ച്ചായായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് ഭദ്ര വന്യജീവി സങ്കേതം. കര്‍ണാടക സംസ്ഥാനത്തിലെ ചിക്കമഗളൂരു ജില്ലയിലെ ഒരു പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണിത്. ഭദ്ര നദിയുടെ പേരില്‍നിന്നാണ് വന്യജീവി സങ്കേതത്തിന് ഈ പേര് ലഭിച്ചത്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം. വിശദമായി വായിക്കാം
Photo Courtesy: Dineshkannambadi
05. ദരോജി കരടി സങ്കേതം
കര്‍ണാടകയിലെ ഈ കരടി സങ്കേതം സ്ഥിതി ചെയ്യുന്ന ബെല്ലാരി ജില്ലയിലാണ്. ഹംപിയില്‍ നിന്ന് 65 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഈ കരടി സങ്കേതത്തില്‍ എത്തിച്ചേരാം. കരടികള്‍ക്ക് പുറമെ മറ്റു വന്യജീവികളേയും ഇവിടെ കാണാം.
Photo Courtesy: L. Shyamal
06. ശരാവതി വാലി വന്യജീവി സങ്കേതം
ഷിമോഗ ജില്ലയിലാണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാരികള്‍ക്ക് ചുറ്റിനടന്നുകാണാനായി ഒരുപാട് സൗകര്യങ്ങളും സ്ഥലങ്ങളുമുണ്ട് ഇവിടെ. നിബിഢവനത്തിലൂടെ ഒഴുകുന്ന ശരാവതി നദിയാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. മംഗലാപുരത്ത് നിന്നും ഭട്കല്‍ വഴി തലുഗുപ്പയില്‍ വന്നും ശരാവതി വാലി വന്യജീവി സങ്കേതത്തിലെത്താന്‍ സാധിക്കും. ശരാവതി വാലി വന്യജീവി സങ്കേതത്തിലേക്ക് വരുന്ന സഞ്ചാരികള്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന റൂട്ട് ഇതാണ്. വിശദമായി വായിക്കാം
Photo Courtesy: UtherSRG