''അടുത്ത ശനിയാഴ്ച കൊച്ചി വരെയൊന്ന് പോകണം. ട്രെയിൻ ടിക്കറ്റ് നോക്കിയപ്പോള്‍ സീറ്റ് ഒന്നും ഇല്ല. ഇനി വെള്ളിയാഴ്ച തത്കാൽ നോക്കാം.." സ്ഥലവും സാഹചര്യങ്ങളും മാറി വരുമെങ്കിലും ട്രെയിൻ യാത്ര നടത്തുന്നവർ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന വാക്കുകളിലൊന്നാണ് തത്കാൽ ടിക്കറ്റ്. ട്രെയിൻ യാത്രകളിലെ രക്ഷകൻ എന്നു വരെ വിശേഷിപ്പിക്കാവുന്ന താരം.
തത്കാൽ ടിക്കറ്റ് ബുക്കിങ്- ട്രെയിൻ യാത്രകളിൽ ഏറ്റവും ഉപകാരപ്രദമായ കാര്യങ്ങളിലൊന്നാണ് അവസാന മിഷത്തെ യാത്രകൾക്കായി ആശ്രയിക്കാവുന്ന തത്കാൽ ടിക്കറ്റ് ബുക്കിങ്. ആഗ്രഹിച്ചപോലെ ടിക്കറ്റ് ലഭിക്കാത്തവർക്കും പെട്ടന്ന് വരുന്ന യാത്രാ പ്ലാനുകളിൽ ട്രെയിൻ ടിക്കറ്റ് ഉറപ്പാക്കാനും തത്കാൽ ടിക്കറ്റുകൾ സഹായിക്കും. 1997 ൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച തത്കാല്‍ സൗകര്യം ഇന്നും ഏറെ ഉപകാരപ്രമായ സേവനമാണ്.

എന്നാൽ അവസാനനിമിഷം ഏറ്റവും കൂട്ടയിടി നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് തത്കാൽ ബുക്കിങ്. നിശ്ചിത ശതമാനം സീറ്റിലേക്ക് നടത്തുന്ന ബുക്കിങ്ങിൽ ഒരു നിമിഷം പിന്നിലാവുകയോ ഇന്‍റർനെറ്റ് സ്ലോ ആവുകയോ ചെയ്താൽ പിന്നെ നോക്കേണ്ട. അത് കിട്ടാൻ ഒരു സാധ്യതയുമില്ല. നിങ്ങൾ ബുക്ക് ചെയ്യുന്നതിലും ആവശ്യമായ വിവരങ്ങൾ എന്‍റർ ചെയ്യുന്നതിലും പിന്നിലാണെങ്കിലും തത്കാൽ ടിക്കറ്റ് ലഭിക്കാൻ സാധ്യത കുറവാണ്. വളരെ ചുരുങ്ങിയ മിനിറ്റുകൾക്കുള്ളിൽ തത്കാൽ സീറ്റുകൾ നിറയും.
സാധാരണയായി എസി ക്ലാസുകളുടെ - (2A/3A/CC/EC/3E) തത്കാൽ ടിക്കറ്റ് ബുക്കിങ് രാവിലെ 10 മണിക്കും നോൺ എസി ക്സാലുകളുടെ (SL/FC/2S) തത്കാൽ ടിക്കറ്റ് ബുക്കിഭ് 11 മണിക്കും ആണ് ആരംഭിക്കുന്നത്. നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ക്ലാസിന്റെ ബുക്കിങ് സമയത്ത് തന്നെ ഓണ്‍ലൈൻ ആയി ഇരുന്നാൽ മാത്രമേ ബുക്കിങ് നടക്കൂ. ഒരു ഐപി അഡ്രസിൽ നിന്ന് ഒരാൾക്ക് ദിവസം 2 തത്കാൽ ടിക്കറ്റ് മാത്രമെ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. അതേസമയം ഒരു പിഎൻആറിൽ നാല് പേരെ ഉൾപ്പെടുത്താം തത്കാൽ ടിക്കറ്റിൽ കൺസെഷൻ അനുവദിക്കില്ല എന്ന കാര്യവും ഓർമ്മിക്കുക.

എളുപ്പത്തിൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ
തത്കാല്‍ ടിക്കറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാന്‍ പല വഴികളും നമ്മൾ ശ്രമിക്കാറുണ്ട്. ഐആർസിടിസിയുടെ വെബ്സൈറ്റിൽ നേരത്തെ ലോക് ഇൻ ചെയ്യുന്നതും പ്രൊഫൈലിൽ മുൻകൂട്ടി സേവ് ചെയ്തുവെക്കുവാൻ കഴിയുന്ന യാത്രക്കാരുടെ ലിസ്റ്റ് ആയ മാസ്റ്റര് ലിസ്റ്റ് തയ്യാറാക്കുന്നതും ട്രാവല്‍ ലിസ്റ്റ് തയ്യാറാക്കുന്നതും അതിൽ ചിലതാണ്. എന്നിരുന്നാലും ഇന്‍റര്‌നെറ്റ് സ്പീഡ് ഇതിനെയും ബാധിക്കും.
ഐആർസിടിസി തത്കാൽ ഓട്ടോമേഷൻ ടൂൾ
മാറുന്ന കാലത്തിനൊപ്പം സാങ്കേതിക വിദ്യകളെ നമ്മൾ കൂട്ടുപിടിക്കാറുണ്ട്. അധ്വാനവും സമയവും ലാഭിക്കാനായി ഇപ്പോഴിതാ ഐആർസിടിസി പുതിയൊരു ടൂൾ അവതരിപ്പിച്ചിരിക്കുകയാണ്. ഐആർസിടിസി തത്കാൽ ഓട്ടോമേഷൻ ടൂൾ- IRCTC Tatkal Automation Tool. സൗജന്യ ഓണ്‍ലൈൻ ടൂൾ ആയ ഇതിൽ നിങ്ങൾക്ക് യാത്ര ചെയ്യുന്ന ആളുകളുടെ പേര്, പ്രായം, യാത്രാ തീയതി തുടങ്ങിയ കാര്യങ്ങൾ വേഗത്തിൽ പൂരിപ്പിച്ച് ലോഡ് ചെയ്യാൻ ഇത് സഹായിക്കുന്നു.

തത്കാൽ ഓട്ടോമേഷൻ ടൂൾ ഉപയോഗിച്ച് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ
സ്റ്റെപ്പ് 1. ആദ്യം നിങ്ങളുടെ ക്രോം ബ്രൗസറിൽ IRCTC Tatkal Automation Tool ഡൗൺലോഡ് ചെയ്യുക.
സ്റ്റെപ്പ് 2. അടുത്തതായി നിങ്ങളുടെ ഐആർസിടിസി അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്യുക.
സ്റ്റെപ്പ് 3. തത്കാൽ ബുക്കിംഗ് ആരംഭിക്കുന്നതിന് മുൻപായി യാത്രക്കാരുടെ പേര്, വയസ്, ലിംഗം തുടങ്ങിയ വിശദാംശങ്ങൾ, യാത്ര തീയതി, പേയ്മെന്റ് മുൻഗണനകൾ എന്നിവ നൽകാൻ തത്കാൽ ഓട്ടോമേഷൻ ടൂൾ ഉപയോഗിക്കുക.
സ്റ്റെപ്പ് 4. ഐആർസിടിസി അക്കൗണ്ടിൽ തത്കാൽ ബുക്ക് ചെയ്യുമ്പോൾ ലോഡ് ഡാറ്റ- Load Data എന്നതിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 5. ഇപ്പോൾ ഇവിടെ നിങ്ങൾ നേരത്തെ ഓട്ടോമേഷൻ ടൂളിൽ നല്കിയ വിവരങ്ങൾ ലോഡ് ആകുന്നത് കാണാം.
സ്റ്റെപ്പ് 6. ഇനി പണം അടയ്ക്കുകയാണ് വേണ്ടത്. അതോടെ വളരെ എളുപ്പത്തിൽ, കുറഞ്ഞ സമയത്തിൽ നിങ്ങളുടെ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












