Search
  • Follow NativePlanet
Share
» »അല്‍മോറ - വേനല്‍ക്കാ‌ല യാത്രയ്ക്ക് പറ്റിയ സ്ഥലം

അല്‍മോറ - വേനല്‍ക്കാ‌ല യാത്രയ്ക്ക് പറ്റിയ സ്ഥലം

By Maneesh

വേ‌നല്‍ക്കാല യാത്ര‌യ്ക്ക് അനുയോജ്യമായ നിരവ‌ധി സ്ഥലങ്ങളുണ്ട് ഇ‌‌ന്ത്യയില്‍. അവ‌യില്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഉത്തരാഖണ്ഡിലെ കുമയൂണ്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന അല്‍മോറ എ‌ന്ന ഗി‌രി നഗരം.
അല്‍മോറയ്ക്ക് സമീപ‌ത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ഉ‌ല്ലാസ യാത്രയ്ക്കും സാഹസികയാത്രയ്ക്കും ഒരുപോലെ തെരഞ്ഞെടു‌ക്കാന്‍ പറ്റിയ അല്‍മോറ എന്ന സുന്ദര‌മാ‌യ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് സമുദ്രനിരപ്പില്‍ നിന്ന് 1651 ‌മീറ്റര്‍ ഉയരത്തിലാണ്.

അല്‍മോറയെക്കുറിച്ച് കൂടുതല്‍ വായിക്കാ‌ന്‍ സ്ലൈഡുകളിലൂടെ നീങ്ങുക അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

01. സഞ്ചാരികളുടെ പറുദീസ

01. സഞ്ചാരികളുടെ പറുദീസ

വേന‌ല്‍ക്കാലത്ത് സഞ്ചാരികള്‍ കൂട്ടം കൂട്ടമായി എത്താറുള്ള കൊച്ചുപട്ടണമാണ് ഉത്തരഖാണ്ഡിലെ അല്‍മോറ. സിയാല്‍, കോസി നദികള്‍ക്കിടയില്‍ സമുദ്രനിരപ്പില്‍ നിന്ന് 1651 മീറ്റര്‍ ഉയരത്തിലായാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.
Photo Courtesy: Travelling Slacker from Mumbai,

02. ചരിത്രവും ഭൂമിശാസ്ത്രവും

02. ചരിത്രവും ഭൂമിശാസ്ത്രവും

കുമയൂണ്‍ മേഖലയിലെ ഏറ്റവും ജനപ്രീതിയുള്ള അല്‍മോര പട്ടണം ശരിക്കും ഒരു ഗിരിനഗരമാണ്. കുതിരസവാരിക്കാരന്‍റെ ഇരിപ്പിടത്തോട് സാദൃശ്യമുണ്ട് അല്‍മോരയുടെ രേഖാചിത്രത്തിന്. വനഭൂമികളുടെ ഹരിതാവരണമണിഞ്ഞ അല്‍മോര 15 ഉം 16 ഉം നൂറ്റാണ്ടുകളില്‍ ഛാന്ദ്, കത്യൂര്‍ രാജവംശങ്ങളുടെ അധീനതയിലായിരുന്നു.
Photo Courtesy: Travelling Slacker from Mumbai,

03. ഹിമാലയന്‍ കാഴ്ചകള്‍

03. ഹിമാലയന്‍ കാഴ്ചകള്‍

പര്‍വ്വത ശ്രേഷ്ടനായ ഹിമവാന്‍റെ മഞ്ഞില്‍ പുതച്ചുനില്‍ക്കുന്ന കൊടുമുടികള്‍ അല്‍മോരയിലെ സന്ദര്‍ശകര്‍ക്ക് എത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണ്. ലോകത്തിന്‍റെ നാനാദിക്കുകളില്‍ നിന്ന് ഒരുപാടൊരുപാട് സഞ്ചാരികള്‍ ഈ ഭൂമികയുടെ വേറിട്ട കാഴ്ചകള്‍ കാണാന്‍ വര്‍ഷം തോറും ഇവിടെ എത്തിച്ചേരുന്നു.
Photo Courtesy: KOMUnews

04. അല്‍മോറയി‌ലെ ക്ഷേത്രങ്ങ‌ള്‍

04. അല്‍മോറയി‌ലെ ക്ഷേത്രങ്ങ‌ള്‍

കസര്‍ദേവി ക്ഷേത്രം, നന്ദദേവി ക്ഷേത്രം, ചിതായി ക്ഷേത്രം, കതര്‍മല്‍ സൂര്യക്ഷേത്രം എന്നിങ്ങനെ പുണ്യപ്രതിഷ്ട നേടിയ ദേവാലയങ്ങളും ഇവിടെയുണ്ട്.
Photo Courtesy: Amritamitraghosh

05. ബ്രൈറ്റ് എന്‍ഡ് കോര്‍ണര്‍

05. ബ്രൈറ്റ് എന്‍ഡ് കോര്‍ണര്‍

മഞ്ഞിന്‍റെ ശിരോവസ്ത്രം അണിഞ്ഞ് നില്‍ക്കുന്ന കൊടുമുടികള്‍ക്കിടയിലൂടെ സൂര്യന്‍റെ ഉദയാസ്തമനങ്ങള്‍ ഇവിടെയുള്ള ബ്രൈറ്റ് എന്‍ഡ് കോര്‍ണറില്‍ നിന്ന് നോക്കിക്കാണാം. രാത്രിയുടെ നീലിമയില്‍ ചന്ദ്രോദയവും കണ്‍ കുളിര്‍ക്കെ ഈ ഗിരിനിരകളില്‍ നിന്ന് കാണാം.
Photo Courtesy: Rautela wiki

06. പിക്നിക്ക് കേന്ദ്രങ്ങള്‍

06. പിക്നിക്ക് കേന്ദ്രങ്ങള്‍

അല്‍മോരയിലെ സിംതോല, മര്‍തോല എന്നീ പ്രദേശങ്ങള്‍ പ്രകൃതിയുടെ മുഗ്ദ ഭാവങ്ങളെ ആവോളം കൈപ്പിടിയിലൊതുക്കിയ പ്രിയസഞ്ചാര കേന്ദ്രങ്ങളാണ്.
Photo Courtesy: Rajarshi MITRA from Mumbai, India

07. ഡീര്‍ പാര്‍ക്കും മറ്റുകാഴ്ചകളും

07. ഡീര്‍ പാര്‍ക്കും മറ്റുകാഴ്ചകളും

മാനുകളും പുള്ളിപ്പുലികളും ഹിമാലയന്‍ കരടികളും യഥേഷ്ടം മേഞ്ഞ്നടക്കുന്ന ഡീര്‍ പാര്‍ക്കിലേക്ക് ഇവിടെ നിന്ന് വെറും 3 കിലോമീറ്റര്‍ ദൂരമേയുള്ളു. ഗോവിന്ദ് ഭല്ലഭ് പാന്ത് പബ്ലിക് മ്യൂസിയവും ബിന്‍സാര്‍ വന്യജീവി സങ്കേതവും അല്‍മോരയുടെ രണ്ട് ദൃശ്യവിരുന്നുകളാണ്.
Photo Courtesy: Prateek Rungta from Delhi, India

08. ആക്റ്റിവിറ്റികള്‍

08. ആക്റ്റിവിറ്റികള്‍

സഞ്ചാരിയുടെ അഭിരുചികള്‍ക്കൊത്ത് ഹിമാലയത്തിന്‍റെ മലമടക്കുകളിലൂടെ ട്രെക്കിംങും മൌണ്ടന്‍ ബൈക്കിംങും അല്‍മോര ഒരുക്കിയിട്ടുണ്ട്.
Photo Courtesy: abhise24

09. എത്തിച്ചേരാന്‍

09. എത്തിച്ചേരാന്‍

വ്യോമ, റെയില്‍, റോഡുകള്‍ വഴി അനായാസം അല്‍മോറയിലെത്താം. പാന്ത്നഗര്‍ വിമാനത്താവളവും കത്ഗൊഡം റെയില്‍വേ സ്റ്റേഷനുമാണ് അല്‍മോരയിലേക്കുള്ള ഏറ്റവും സമീപസ്ഥമായ യാത്രാ താവളങ്ങള്‍.

Photo Courtesy: Travelling Slacker

10. പോകാന്‍ പറ്റിയ സമയം

10. പോകാന്‍ പറ്റിയ സമയം

അന്തരീക്ഷം പൊതുവെ അനുകൂലവും സുഖപ്രദവുമായ വേനല്‍കാലമാണ് അല്‍മോര സന്ദര്‍ശിക്കാന്‍ ഏറ്റവും ഉത്തമം.

Photo Courtesy: Travelling Slacker

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: uttarakhand summer hill stations
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+