കൊറോണയുടെ വരവോടെ യാത്രകളുടെ സ്വഭാവം ആകെ മാറിമറിഞ്ഞിരിക്കുകയാണ്. ആളുകളുടെ സമ്പര്‍ക്കം കുറയ്ക്കുവാനായി പരമാവധി ആളുകള്‍ എത്താത്ത, അധികമാര്‍ക്കും അറിയാത്ത ഇടങ്ങളിലേക്ക് യാത്ര ചെയ്യുവാനാണ് ഇപ്പോള്‍ സഞ്ചാരികള്‍ ശ്രദ്ധിക്കുന്നത്. യാത്രകള്‍ തീരെ കുറഞ്ഞിരിക്കുന്ന ഈ സമയത്ത് ഇത് നടക്കുമെങ്കിലും യാത്രകളിലേക്ക് ആളുകള്‍ തിരിച്ചെത്തുമ്പോള്‍ പ്രധാന ഇടങ്ങളെല്ലാം സഞ്ചാരികളാല്‍ നിറയും. എന്നാല്‍ പലര്‍ക്കും ഇന്നും അറിയാത്ത, സഞ്ചാരികളുടെ യാത്ര ലിസ്റ്റില്‍ ഇടം പിടിക്കാത്ത ധാരാളം ഇടങ്ങളുണ്ട്. അത്തരത്തിലൊന്നാണ് പസഫിക് സമുദ്രത്തിലെ തുവാലു ദ്വീപ്. ലോകത്തില്‍ ഏറ്റവും കുറവ് ആളുകള്‍ സന്ദര്‍ശിക്കുന്ന ഈ ദ്വീപിനെക്കുറിച്ചും അതിന‍്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...
ഒന്‍പത് ദ്വീപുകളുടെ സമൂഹം
ഏറ്റവും ഒറ്റപ്പെട്ട രാജ്യം
കുഞ്ഞന്‍ ഇടം
സഞ്ചാരികള്‍ എത്താറില്ല എന്നു മാത്രമല്ല, ഇവിടെ ഉള്ള ജനങ്ങളും എണ്ണത്തില്‍ വളരെ കുറവാണ്. 2019 ല്‍ പുറത്തു വന്ന കണക്കുകള്‍ പ്രകാരം 11,646 ആളുകള്‍ മാത്രമാണ് ഇവിടെ വസിക്കുന്നത്. പോളിനേഷ്യക്കാരാണ് ഇവിടുത്തെ ജനങ്ങളിലധികവും. നേരത്തെ എല്ലിസ് ദ്വീപുകള്‍ എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. വ്യത്യസ്ത തരത്തിലുള്ല പവിഴപ്പുറ്റുകള്‍ നിറഞ്ഞ ദ്വീപുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്.
ഒരേയൊരു വിമാനത്താവളം
ഓഷ്യാനിയയിലെ പോളിനേഷ്യൻ ഉപപ്രദേശത്ത് ഹവായിക്കും ഓസ്ട്രേലിയയ്ക്കുമിടയിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. രാജ്യത്ത് ആകെ ഒരു വിമാനത്താവളം മാത്രമേയുള്ളു. തലസ്ഥാനമായ ഫനാഫുട്ടിയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.
പേടിക്കാതെ വരാം
മുങ്ങിപ്പോകുന്നതിനു മുന്‍പ്



Click it and Unblock the Notifications












