Search
  • Follow NativePlanet
Share
» »ഈ വന്ദേഭാരത് എക്സ്പ്രസ് ആഗ്രയിലേക്ക്; മണിക്കൂറിൽ 160 കിമി വേഗത, ഒറ്റ യാത്രയിൽ മൂന്ന് നഗരങ്ങൾ

ഈ വന്ദേഭാരത് എക്സ്പ്രസ് ആഗ്രയിലേക്ക്; മണിക്കൂറിൽ 160 കിമി വേഗത, ഒറ്റ യാത്രയിൽ മൂന്ന് നഗരങ്ങൾ

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളോളം ട്രെയിൻ യാത്രകളെ എളുപ്പമുള്ളതാക്കിയ മറ്റൊരു സർവീസില്ല. പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ച സർവീസ് നടത്തുന്ന വന്ദേ ഭാരത് യാത്രകളുടെ ദൈർഘ്യം മണിക്കൂറുകളാണ് കുറയ്ക്കുന്നത്. അതുകൊണ്ടു തന്നെ ദീര്‍ഘദൂര യാത്രകളിൽ മിക്കവരുടെയും തിരഞ്ഞെടുപ്പും വന്ദേ ഭാരതായി മാറിയിട്ടുണ്ട്. വിനോദയാത്രകൾ നടത്തുന്നവർക്കും സമയം ലാഭിക്കാനും കൂടുതൽ സ്ഥലങ്ങള് സന്ദര്‍ശിക്കുവാനും വന്ദേ ഭാരത് സഹായിക്കുന്നു.

ഇപ്പോഴിതാ, ഉത്തരേന്ത്യയില്‍ യാത്രക്കാരുടെ സൗകര്യാർത്ഥം വന്ദേ ഭാരത് പുതിയ റൂട്ടിലേക്ക് സർവീസ് നീട്ടിയിരിക്കുകയാണ്.
രാജസ്ഥാനിലെ ഉദയ്പൂരിനും ജയ്പൂരിനും ഇടയിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ആണ് വിനോദസഞ്ചാരികളെയും കൂടുതൽ യാത്രക്കാരെയും ലക്ഷ്യംവെച്ച് റൂട്ടിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഉദയ്പൂരിൽ നിന്ന് ചിറ്റോർഗഡ്, അജ്മീർ, കിഷൻഗഡ് വഴി ജയ്പൂരിലേക്ക് ഓടുന്ന വന്ദേ ഭാരത് ട്രെയിൻ സെപ്റ്റംബറിൽ നിന്ന് കോട്ട വഴി ആഗ്ര ഫോർട്ട് വരെ നീട്ടും.

Udaipur-Jaipur Vande Bharat To Extend Till Agra

ഉദയ്പൂർ, ജയ്പൂർ, ആഗ്ര എന്നീ നഗരങ്ങളിലെ സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം യാത്രകളിൽ ഏറെ സൗകര്യപ്രദമായ മാറ്റമാണത്. നിലവിൽ ആഴ്ചയിൽ ആറ് തവണയാണ് ട്രെയിൻ ഉദയ്പൂരിൽ നിന്ന് ജയ്പൂരിലേക്ക് സർവീസ് നടത്തുന്നത്. പുതിയ ആഗ്ര റൂട്ടിൽ ആഴ്‌ചയിൽ മൂന്ന് ദിവസം തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ ഓടുന്ന വിധത്തിലാണ് ക്രമീകരണം.മറ്റ് ദിവസങ്ങളിൽ അതേ ഉദയ്പൂർ-ജയ്പൂർ റൂട്ടിൽ സർവീസ് നടത്തും. സെപ്റ്റംബർ 1 മുതലാണ് പുതിയ മാറ്റം.

വ്യത്യസ്തമായ രണ്ട് സർവീസുകൾ നടത്തുന്നതിനാല്‌ (ഉദയ്പൂർ-ജയ്പൂർ ,ഉദയ്പൂർ-ജയ്പൂർ-ആഗ്ര) ട്രെയിനിന് രണ്ട് വ്യത്യസ്ത റൂട്ടുകളും ട്രെയിൻ നമ്പറുകളും ഉണ്ടാകും. നിലവിൽ ഈ ഉദയ്പൂർ-ജയ്പൂർ വന്ദേ ഭാരത് ട്രെയിൻ ഉദയ്പൂരിൽ നിന്ന് രാവിലെ 7:50 ന് പുറപ്പെടുന്നു, ജയ്പൂർ സ്റ്റേഷനിൽ എത്തിച്ചേരുന്ന സമയം ഉച്ചയ്ക്ക് 2:10 ആണ്. സെപ്റ്റംബർ 1 മുതൽ ട്രെയിൻ 2 മണിക്കൂർ 5 മിനിറ്റ് നേരത്തെ പുറപ്പെടും, അതായത് പുലർച്ചെ 5:45 ന്, കോട്ട വഴി ഉച്ചയ്ക്ക് 2:30 ന് (8 മണിക്കൂർ 45 മിനിറ്റിനുള്ളിൽ) ആഗ്ര ഫോർട്ടിലെത്തും. ആഗ്രയിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ രാത്രി 11:45 ന് കോട്ട വഴി ഉദയ്പൂരിലേക്ക് മടങ്ങും.

കുറഞ്ഞ സമയത്തിൽ മൂന്ന് നഗരങ്ങൾ വിനോദ സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ഏറെ പ്രധാാന്യമുള്ള സ്ഥലങ്ങളാണ് ഉദയ്പൂർ, ജയ്പൂർ, ആഗ്ര എന്നിവിടങ്ങൾ. ഒട്ടെറെ കാഴ്ചകളും സ്ഥലങ്ങളും ഉള്ളതിനാൽ ഡൽഹിയിൽ വന്ന് ഈ ഇടങ്ങൾ കൂടി കണ്ടു മടങ്ങുന്ന വിധത്തിലാണ് യാത്ര ക്രമീകരിക്കുന്നത്. ഇത് കൂടാതെ, വേറെയും സ്റ്റോപ്പുകൾ ഈ പുതിയ റൂട്ടിൽ വരുന്നതിനാൽ യാത്രക്കാർക്കും ഏറെ പ്രയോജനകരമായിരിക്കും.

ഏതൊക്കെ സ്റ്റേഷനുകളാണ് ഉദയ്പൂർ-ആഗ്ര റൂട്ടിൽ വരികയെന്നതിന് അന്തിമ തീരുമാനം ആയിച്ചില്ല. എന്നിരുന്നാലും റാണാ പ്രതാപ് നഗർ സ്റ്റേഷൻ, മാവ്ലി ജംഗ്ഷൻ, ബെരാച്ച്, ചന്ദേരിയ, കോട്ട, സവായ് മധോപൂർ, ഗംഗാപൂർ സിറ്റി, ബയാന, ആഗ്ര ഫോർട്ട് എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത സ്റ്റേഷനുകളിൽ വന്ദേ ഭാരത് സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്.കുറഞ്ഞ സമയത്തിനുള്ളിൽ മൂന്ന് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിൻ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടും.

ഉദയ്പൂർ-ജയ്പൂർ റൂട്ടിൽ സർവീസിന് മാറ്റങ്ങളൊന്നും ഉണ്ടായിപിക്കില്ല. ഉദയ്പൂർ- റാണാ പ്രതാപ് നഗർ, മാവ്ലി ജംഗ്ഷൻ, ചിറ്റൂർഗഡ്, ഭിൽവാര, ബിജൈനഗർ, അജ്മീർ ജംഗ്ഷൻ, കിഷൻഗഡ്, ജയ്പൂർ എന്നിങ്ങനെയായിരിക്കും സ്റ്റോപ്പുകള്‍. യാത്രക്കാർക്ക് ടിക്കറ്റുകൾ പതിവുപോലെ ഓൺലൈൻ ആയും ഓഫ്ലൈൻ ആയും ബുക്ക് ചെയ്യാം. പുതിയ റൂട്ടിലെ നിരക്ക് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. നിലവിൽ ഉദയ്പൂരിൽ നിന്ന് ജയ്പൂരിലേക്കുള്ള വന്ദേ ഭാരത് ട്രെയിനിൽ എസി ചെയർ കാറിന് 1,330 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2,350 രൂപയുമാണ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: vande bharat express agra jaipur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+