ഉളിയന്നൂർ മഹാദേവ ക്ഷേത്രം ആലുവയിൽ ഒരു മഹാ ക്ഷേത്രത്തിന്‍റെ എല്ലാ പ്രൗഢിയോടെയും തലയയുർത്തി നില്‍ക്കുന്ന ക്ഷേത്രം. പറയിപെറ്റ പന്തിരുകുലത്തിലെ, മഹാതച്ചനായി അറിയപ്പെടുന്ന പെരുന്തച്ചൻ നിർമ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ ഒരു മഹാനിർമ്മിതിയുടെ എല്ലാ കാഴ്ചകളും കാണാം. ബി.സി. 525-ൽ നിര്‍മ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം എറണാകുളം ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രം കൂടിയാണ്.
ഉളിയന്നൂർ മഹാദേവ ക്ഷേത്രം
പെരിയാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഒരു മഹാനിർമ്മിതിയാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പെരുന്തച്ചന്‍റെ നിർമ്മിതി എന്നൊരറ്റ വിശേഷണം മാത്രം മതി ഈ ക്ഷേത്രത്തിന്‍റെ പ്രൗഢി എന്താണെന്ന് മനസ്സിലാക്കുവാൻ. വട്ടശ്രീകോവിലും നമസ്കാര മണ്ഡപവും ഒരേ ശ്രീകോവിലിലെ ശിവനും പാർവ്വതിയും മാടത്തിലപ്പൻ ക്ഷേത്രവും എല്ലാം ചേരുന്നതാണ് ഉളിയന്നൂർ ക്ഷേത്രം.

PC: KeralaTourism
നൂറ്റെട്ട് ദുർഗ്ഗാ ക്ഷേത്രങ്ങളിലും നൂറ്റെട്ട് ശിവക്ഷേത്രങ്ങളിലും ഒരിപോലെ പരാമർശിക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണ് എന്നൊരു അപൂർവ്വതയും ഉളിയന്നൂർ ക്ഷേത്രത്തിനുണ്ട്. അക്കാലത്ത്, വളരെ ശ്രദ്ധയോടെയും സൂക്ഷമതയോടെയും നിർമ്മിക്കപ്പെട്ടതായിരുന്നു ക്ഷേത്രമെങ്കിലും ഇന്ന് അതില്‍പലതം കാലപ്പഴക്കത്താൽ നശിച്ച്പോയിട്ടുണ്ട്.
42 മീറ്റർ ചുറ്റളവിൽ നിർമ്മിച്ചിരിക്കുന്ന വർത്തുളാകൃതിയിലുള്ള ശ്രീകോവിൽ ആണ് ഈ ക്ഷേത്രത്തിലെ പ്രധാന ആകർഷണം. തനികേരളീയ വാസ്തുവിദ്യയിൽ കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന ഈ ശ്രീകോവില്‍ പെരിയാറിന് നേരെ കിഴക്ക് ദർശനമായാണ് നിലകൊള്ളുന്നത്. 64 കലകളെയും നാലുവേദങ്ങളെയും സൂചിപ്പിക്കുന്ന കഴുക്കോലുകൾ മേൽക്കൂരയുടെ കൂടം താങ്ങി നിര്ത്തുന്നു എന്നാണ് വിശ്വാസം. ഈ ശ്രീകോവിലിലാണ് പ്രധാന പ്രതിഷ്ഠയായ അനഭിമുഖമായി ശിവ-പാർവ്വതിമാർ വസിക്കുന്നത്. കിഴക്കോട്ട് ദർശനമായി ശിവനും പടിഞ്ഞാട്ട് ദർശനമായി പാർവ്വതിയും നില്‍ക്കുന്നുവെന്നാണ് വിശ്വാസം. മാത്രമല്ല, ഇവിടുത്തെ ശിവൻ സ്വയംഭൂ കൂടിയാണ്. ഒപ്പം, ഉപദേവതയായി അന്നപൂർണേശ്വരിദേവിയും ഇവിടെയുണ്ട്.

PC:RajeshUnuppally/Wikipedia
മാടത്തിലപ്പൻ ക്ഷേത്രവും ഉപദേവതകളും
പ്രധാന ശ്രീകോവിലിൽ നിന്നും മാറി പന്ത്രണ്ടടിയോളം ഉയരത്തിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്ന മാടത്തിലപ്പൻ ക്ഷേത്രം ഇവിടെ കാണാം. പ്രധാന പ്രതിഷ്ഠയോട് തുല്യ പ്രാധാന്യത്തോടെയാണ് ഈ ക്ഷേത്രവും നിലകൊള്ളുന്നത്. പ്രധാന ശ്രീകോവിലിൽത്തന്നെ തെക്കോട്ട് ദർശനമായി ദക്ഷിണാമൂർത്തിയും ഗണപതിയും,പുറത്ത് അയ്യപ്പൻ, വിഷ്ണു, ദുർഗ്ഗ, യക്ഷി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്, തുടങ്ങയവരും ഉപദേവതകളായി ഇവിടെയുണ്ട്.

PC:uliyannoortemple
ദമ്പതി ദർശനം
ശിവപാർവവ്തിമാരെ അര്‍ദ്ധനാരീശ്വര സങ്കൽപ്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഇവിടെ ദമ്പതിമാർ ഒരുമിച്ച് ദർശനം നടത്തുന്നത് സവിശേഷമാണെന്നാണ് വിശ്വാസം. ദമ്പതി ദർശനം എന്നാണിത് അറിയപ്പെടുന്നത്. ക്ഷേത്രത്തിൽ മുറജപം വഴിപാടായി നടത്തി, ആടിയ ശിഷ്ടം നെയ്യ് കുട്ടികൾക്ക് കൊടുക്കുന്നത് വിദ്യക്ക് നല്ലതാണെന്നാണ് വിശ്വാസം.
ക്ഷേത്ര ദർശനം
പുലര്‌ച്ചെ 5 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം 5 മണി മുതൽ രാത്രി 8 മണി വരെയും ആണ് ക്ഷേത്രത്തിൽ നട തുറന്നിരിക്കുന്നത്. ദിവസവും അഞ്ചുപൂജകളും മൂന്നുശീവേലികളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രദർശനത്തിനും പ്രത്യേത രീതി പിന്തുടരുന്നു. പെരിയാർ നദിയിലിറങ്ങി ശുദ്ധിയായ ശേഷം തുടർന്ന് മാടത്തിലപ്പനെയും,മഹാഗണപതിയെയും ദർശിച്ചതിനു ശേഷം മാത്രമേ മഹാദേവനെയും പാർവതിയെയും ദർശിക്കാവൂ എന്നാണ് വിശ്വാസം.

PC:uliyannoortemple
എത്തിച്ചേരുവാൻ
എറണാകുളം ജില്ലയിൽ ആലുവയ്ക്ക് സമീപം കടുങ്ങല്ലൂർ പഞ്ചായത്തിന്‍റെ ഭാഗമാണ് ഉളിയന്നൂർ. പെരിയാർ രണ്ടായി പിരിഞ്ഞ് ഉണ്ടായ ഉളിയന്നൂർ ദ്വീപിലാണ് ക്ഷേത്രമുള്ളത്. ആലുവ മാർക്കറ്റിനു സമീപം പെരിയാറിനു കുറുകെയുള്ള പാലം കടന്ന് ഇവിടേക്ക് വരാം. ദേശീയപാത-47 ൽ നിന്നും വെറും ഒരു കിലോമീറ്ററോളം ദൂരം മാത്രമേ ഉളിയന്നൂർ ക്ഷേത്രത്തിലേക്കുള്ളൂ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













