Search
  • Follow NativePlanet
Share
» »കാടിനുള്ളിലെ ബരോറ്റും മഞ്ഞുമരുഭൂമിയും..ഇത് ഹിമാചലിന്റെ മാത്രം പ്രത്യേകത

കാടിനുള്ളിലെ ബരോറ്റും മഞ്ഞുമരുഭൂമിയും..ഇത് ഹിമാചലിന്റെ മാത്രം പ്രത്യേകത

ഹിമാചൽ പ്രദേശിൽ സഞ്ചാരികൾക്ക് അധികം അറിയപ്പെടാത്ത ഇടങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്

ഹിമാചൽ പ്രദേശെന്നാൽ സഞ്ചാരികൾക്ക് ഒരു കളിസ്ഥലം പോലെയാണ്. മുക്കും മൂലയും എല്ലാം സുപരിചിതം. എന്നാൽ എത്രയൊക്കെ പോയിട്ടുണ്ടെങ്കിലും ഇനിയും സഞ്ചാരികൾ ചെന്നെത്താത്ത ധാരളം ഇടങ്ങൾ ഇവിടെയുണ്ട്. മണാലിയും കുളുവും ഷിംലയും എല്ലാം കണ്ടിറങ്ങുമ്പോൾ അറിയാതെയാണെങ്കിലും സഞ്ചാരികൾ വിട്ടുപോകുന്ന ഹിമാചലിലെ കുറച്ചിടങ്ങൾ പരിചയപ്പെടാം

ഷോഗി

ഷോഗി

ഹിമാചൽ യാത്രകളിൽ ഒട്ടും ഉയർന്നു കേൾക്കാത്ത ഒരിടമാണെങ്കിലും ഷിംലയോട് പകരം വയ്ക്കാൻ സാധിക്കുന്ന ഒരിടമാണ് ഷോഗി. ഷിംല-അംബാല ദേശീയ പാതയിൽ ഷിംലയിൽ നിന്നും 13 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
മലനിരകൾ, അരുവികൾ, പൈൻ മരങ്ങളുടെയും ദേവദാരു മരങ്ങളുടെയും കാടുകൾ ഒക്കെ ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.
റോക്ക് ക്ലൈംബിങ്ങ്, വാലി ക്രോസിങ്ങ്, കമാൻഡോ റോപ്പ് വാക്കിങ്ങ്, ഫോറസ്റ്റ് ഹൈക്കിങ്ങ്,നൈറ്റ ട്രെക്ക്, റാപ്പെല്ലിങ്ങ് തുടങ്ങിയവ ഇവിടുത്തെ പ്രത്യേകതകളാണ്. ഹിമാചലിന്‍റെ യഥാർഥ ഗ്രാമീണ കാഴ്ചകൾ കാണുവാൻ പറ്റിയ ഇടമാണിത്.

നർക്കൻഡ

നർക്കൻഡ

ഹിമാചൽ പ്രദേശിലേക്കുള്ള യാത്രയിൽ കുറച്ച് വ്യത്യസ്ത കാഴ്ചകൾ കാണണം എന്ന് ആഗ്രഹമുള്ളവർക്ക് പറ്റിയ ഇടമാണ് നർക്കൻഡ. ഷിംലയിൽ നിന്നും 65 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം മഞ്ഞിലെ വിനോദങ്ങൾക്കാണ് പ്രശസ്തമായിരിക്കുന്നത്. ഹിമാചൽ പ്രദേശ് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്‌റെ കീഴിൽ ഇവിടെ സ്കീയിങ്ങ് കോഴ്സുകൾ സംഘടിപ്പിക്കാറുണ്ട്. സാഹസിക വിനോദങ്ങൾക്ക് പറ്റിയ സ്ഥലമാണിത്.

ബാരോട്ട്

ബാരോട്ട്

ഹിമാലയത്തിന്റെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് ബാരോട്ട്. ഉഹ്ൽ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ദേവദാരു മരങ്ങളാൽ ചുറ്റപ്പെട്ട ഒരു കാടിനുള്ളിലാണുള്ളത്.കാടിനുള്ളിലാണെങ്കിലും ഇവിടുത്തെ കാഴ്ചകൾക്ക് ഒരു കുറവുമില്ല. ദേവ് പഷാകോട്ട് ക്ഷേത്രം,നഗ്രു വന്യജീവി സങ്കേതം, കൂടാതെ ആംഗ്ലിങ്, ട്രക്കിങ്ങ്, ക്യാംപിങ്ങ് ഒക്കെയും ഇവിടുത്തെ ആകർഷണങ്ങളാണ്. അധികമാരും തേടി വരാത്ത ഈ ഗ്രാമം ഹിമാചലിലെ സൂപ്പർ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്.

ബിർ ബില്ലിങ്ങ്

ബിർ ബില്ലിങ്ങ്

ഇക്കോ ടൂറിസം സെന്‍ററായ കാംഗ്രയിൽ നിന്നും കുറച്ച് കിലോമീറ്ററുകൾ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ബിർ ബില്ലിങ്ങ് കേട്ടിട്ടില്ലാത്തവർ ചുരുക്കമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച പാരാഗ്ലൈഡിങ് സ്ഥലങ്ങളിലൊന്നായ ഇവിടെ പക്ഷെ, പാരാഗ്ലൈഡിങ്ങിനായി മാത്രമാണ് സഞ്ചാരികൾ എത്തുന്നത്. എന്നാൽ അതു മാത്രമല്ല ഈ സ്ഥലത്തിന്റെ പ്രത്യേകത. ആത്മീയതയും ധാന്യത്തിനുള്ള സൗകര്യങ്ങളും ബിർ ബില്ലിങ്ങിന്റെ പ്രത്യേകതകളാണ്.

 ചൻഷാൽ പാസ്

ചൻഷാൽ പാസ്

ഹിമാചലിലെ ഒട്ടേറെ മലമ്പാതകളെക്കുറിച്ച് അറിയാമെങ്കിലും കൂട്ടത്തിൽ അത്രയൊന്നും പ്രശസ്തമല്ലാത്ത ഇടമാണ് ചൻഷാൽ പാസ്. ഷിംല ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്നും 4250 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബൈക്ക് ട്രക്കിങ്ങിനും ജീപ്പ് റൈഡിങ്ങിനും മാത്രം യോജിച്ച ഇവിടം അധികമാരും കടന്നു ചെല്ലാത്ത പ്രദേശം കൂടിയാണ്. മേയ് മുതൽ ഒക്ടോബര്‍ വരെ മാത്രം തുറക്കുന്ന ഈ പാത വിന്‍റർ ട്രക്കിങ്ങിനും അനുയോജ്യമാണ്.

 വശിഷ്ഠ്

വശിഷ്ഠ്

മണാലിയിൽ നിന്നും 5 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന വശിഷ്ഠ് പ്രകൃതിദത്തമായ ചൂടു നീരുറവയുടെ പേരിലാണ് അറിയപ്പെടുന്നത്.

PC:Vashisht_temple

ചലാൽ

ചലാൽ

ഹിമാചൽ യാത്രകർക്കിടയിൽ കസോൾ അറിയപ്പെടുന്ന പ്രദേശമാണെങ്കിലും തൊട്ടടുത്ത ചലാൽ സഞ്ചാരികൾ കേട്ടുകാണാനെ വഴിയില്ല. ഒരു വലിയ ടൂറിസം ഗ്രാമമായി മാറിയിട്ടില്ല എങ്കിലും ഇവിടെ എത്തുന്നവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നവരാണ് ഇവിടുത്തെ ഗ്രാമവാസികൾ.

സലോഗ്രാ

സലോഗ്രാ

ഇവിടെ എത്തിപ്പെട്ടാൽ ചെയ്യാൻ കാര്യമായിട്ടൊന്നുമില്ല എങ്കിലും എവിടെ തിരിഞ്ഞാലുമുള്ള കാഴ്ചകൾ നിങ്ങളെ ആകർഷിക്കും എന്ന കാര്യത്തിൽ സംശയമില്ല. ചുറ്റിലും നിറഞ്‍ പച്ചപ്പും മനോഹരമായ ഗ്രാമങ്ങലും മലകൾ ചുറ്റി നിൽക്കുന്ന താഴ്വരകളും കൂടാതെ പ്രാചീന ക്ഷേത്രങ്ങളും ഈ പ്രദേശത്തിന്റെ ഭംഗി വർധിപ്പിക്കുന്നു.

സ്പിതി വാലി

സ്പിതി വാലി

ചെന്നെത്തുവാൻ കുറച്ചധികം പ്രയാസപ്പെടുമെങ്കിലും ഹിമാചല്‍ പ്രദേശിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് സ്പിതി വാലി. മഞ്ഞുവീണ നിലകളും മലകളും ഒക്കെ ഇവിടെ ഉണ്ടെങ്കിലും തണുത്തുറഞ്ഞ ഒരു മരുഭൂമിയാണ് ഇതെന്ന കാര്യത്തിൽ തർക്കമില്ല.

പാലംപൂർ

പാലംപൂർ

കാംഗ്രാ ജില്ലയിലെ ഒരു ചെറിയ ഹിൽ സ്റ്റേഷനാണ് പാലംപൂർ.തേയിലത്തോട്ടങ്ങളാലും പൈൻ മരങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം തിരക്കിൽ നിന്നും ബഹളങ്ങളിൽ നിന്നും ഒക്കെ മാറി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്. ദേവി ലറ്റി ജഖാനി ക്ഷേത്രം, ബൂണ്ട്ലാ വെള്ളച്ചാട്ടം,ഓൾഡ് വിന്ധ്യാവാസിനി ക്ഷേത്രം, മാതാ ബാണ്ട്ലാ ദേവി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+