01. ബർക്കേശ്വർ, പശ്ചിമ ബംഗാൾ
പശ്ചിമ ബംഗാളിലെ ബിർഭത്തിലെ ഒരു ടൗൺ ആണ് ബർകേശ്വർ. പ്രശസ്തമായ ഹൈന്ദവ തീർത്ഥാടന കേന്ദ്രം കൂടിയയായ ഈ സ്ഥലത്തെ പ്രധാന ആകർഷണം ഈ ചൂട് നീരുറവയാണ്. ഇത് കൂടാതെ ഈ പരിസരത്ത് മറ്റു 10 നീരുറവകൾ കൂടെയുണ്ട്.
Photo Courtesy: P.K.Niyogi
02. തട്ടാപാനി, ഷിംല
ഷിംലയ്ക്ക് സമീപത്തായി തട്ടാപാനിയിൽ നിരവധി ചൂട് നീരുറവകളുണ്ട്. തണുത്ത സത്‌ലജ് നദി ഒഴുകുന്നതിന് വളരെ അടുത്തായാണ് ഈ ചൂട് നീരുറവകൾ. ധാരളം സഞ്ചാരികൾ ഇവിടെ എത്തിച്ചേരാറുണ്ട്.
Photo Courtesy: Gopal Venkatesan
പനാമിക്, നുബ്രാ വാലി
ജമ്മുകാശ്മീറിലെ നുബ്രാ വാലിയിലെ പനാമിക്ക് ചൂട് നീരുറവയ്ക്ക് പേരുകേട്ട സ്ഥലമാണ്. സമുദ്രനിരപ്പിൽ നിന്ന് 10442 അടി ഉയരത്തിലായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Elroy Serrao
ഡ്യൂളഝാറി, ഒഡീഷ
ഒഡീഷയിലെ അങുൽ ജില്ലയിലെ ഡ്യൂളഝാറി ചൂട് നീരുറവയ്ക്ക് പേരുകേട്ട സ്ഥലമാണ്. ഇതോടൊപ്പം ഇവിടുത്തെ പ്രാചീനമായ ശിവക്ഷേത്രവും സഞ്ചാരികളെ ആകർഷിപ്പിക്കുന്നുണ്ട്.
Photo Courtesy: Abhas Kumar Kheti
മണികരൻ, ഹിമാചൽ പ്രദേശ്
ചൂടുവെള്ളം ഒഴുകുന്ന രണ്ട് നീരുറവകള്‍ മണികരനിലെ അത്ഭുതക്കാഴ്ച്ചകളാണ്. ഗുരുനാനാക്ക് ഗുരുദ്വാരയെക്കൂടാതെ പാര്‍വ്വതീ നദീതീരത്താണ് ഇത്തരത്തില്‍ മറ്റൊരു നീരുറവയുള്ളത്. രണ്ടിടങ്ങളിലും തീർത്ഥാടകരും സഞ്ചാരികളും ഒരുപോലെ എത്താറുണ്ട്. പ്രകൃതിദത്ത യുറേനിയത്തിന്‍റെയും അണുവികരണശേഷിയുള്ള ചില ധാതുക്കളുടേയും സാന്നിധ്യം ഈ വെള്ളത്തിലുണ്ടെന്നാണ് പഠനങ്ങളിലും പരീക്ഷണങ്ങളിലും കണ്ടെത്തിയത്.
Photo Courtesy : Aman Gupta
അത്രി, ഒഡീഷ
ഭുവനേശ്വറിൽ നിന്ന് 42 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അത്രി പ്രശസ്തമായത് അവിടുത്തെ ചൂട് നീരുറവകളിലൂടെയാണ്. വർഷം മുഴുവൻ 55°C ചൂടുള്ള ജലമാണ് ഈ നീരുറവയിൽ ഉള്ളത്.
Photo Courtesy : Krupasindhu Muduli
ഉനപ്ദേവ്, മഹാരാഷ്ട്ര
പശുവിന്റെ തലയുടെ ആകൃതിയിൽ നിർമ്മിച്ച ഒരു ശിൽപ്പത്തിൽ നിന്നാണ് മഹാരാഷ്ട്രായിലെ ദാര ഗ്രാമത്തിലെ ഉനപ്ദേവിൽ നിന്ന് ചൂട് വെള്ളം പുറത്തേക്ക് വരുന്നത്. മഹാരാഷ്ട്രയിലെ പ്രശസ്തമായ പിക്‌നിക്ക് പോയിന്റ് കൂടെയാണ് ഈ ഗ്രാമം.
Photo Courtesy: Potdarswapnil
തപ്താപാനി, ഒഡീഷ
ചൂട് എന്ന് അർത്ഥം വരുന്ന തപ്തയും വെള്ളം എന്ന് അർത്ഥം വരുന്ന പാനിയും ചേർന്നാണ് ഒഡീഷയിലെ ബ്രഹ്മപൂരിന് അടുത്തുള്ള ഈ നീരുറവയ്ക്ക് ആ പേര് ലഭിച്ചത്. മതപരമായി വളരെ പ്രാധാന്യമുള്ള ഈ സ്ഥലത്തെ ഡീർ പാർക്കും സഞ്ചാരികളെ ആകർഷിപ്പിക്കുന്നു.
Photo Courtesy: Ilya Mauter