Search
  • Follow NativePlanet
Share
» »വാലന്‍റൈന്‍‍സ് ദിനം ആഘോഷിക്കാം.. ഇന്ത്യയിലെ റൊമാന്‍റിക് ഇടങ്ങള്‍ കാത്തിരിക്കുന്നു

വാലന്‍റൈന്‍‍സ് ദിനം ആഘോഷിക്കാം.. ഇന്ത്യയിലെ റൊമാന്‍റിക് ഇടങ്ങള്‍ കാത്തിരിക്കുന്നു

ഇതാ ഈ വാലന്‍റൈന്‍ ദിനത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച റൊമാന്റിക് അവധിക്കാല സ്ഥലങ്ങളെ കുറിച്ച് വായിക്കാം....

വാലന്‍റൈന്‍സ് ദിനത്തിനിനി കുറച്ചു ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമേയുള്ളൂ. യാത്രകളില്ലാതെ ഒരു പ്രണയദിനവും ആഘോഷവും പൂര്‍ത്തിയാകില്ലാ എന്നതിനാല്‍ പ്രിയപ്പെട്ടവരോടൊത്തെ ഒരു യാത്ര പ്ലാന്‍ ചെയ്യുവാനുള്ള സമയം ഇനിയും കഴിഞ്ഞിട്ടില്ല. ഇതാ ഈ വാലന്‍റൈന്‍ ദിനത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച റൊമാന്റിക് അവധിക്കാല സ്ഥലങ്ങളെ കുറിച്ച് വായിക്കാം....

ഹാവ്ലോക്ക് ഐലന്‍ഡ്, ആന്‍ഡമാന്‍

ഹാവ്ലോക്ക് ഐലന്‍ഡ്, ആന്‍ഡമാന്‍

പ്രണയദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമൊന്നിച്ച് പോകുവാന്‍ സാധിക്കുന്ന ഏറ്റവും മികച്ച ഇടങ്ങളില്‍ ഒന്നാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ ഹാവ്ലോക്ക് ദ്വീപ്. സഞ്ചാരികളുടെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന ഇവിടം കാഴ്ചകളില്‍ ഇവിടുത്തെ മറ്റു ദ്വീപുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. വ്യത്യസ്ത കാഴ്ചകളൊരുക്കുന്ന ബീച്ചുകളും സാഹസിക വിനോദങ്ങളുമാണ് ഹാവ്ലോക്കിന്റെ പ്രത്യേകത. ആൻഡമാൻ യാത്രയിൽ ഹാവ്ലോക്ക് സന്ദർശിച്ചില്ലെങ്കിൽ ആ യാത്ര പൂർണ്ണമാവില്ല എന്നാണ് സഞ്ചാരികള്‍ പറയുന്നത്. ഗോവിന്ദ നദർ, വിജോയ് നഗർ, ശ്യാം നഗർ, കൃഷ്ണ നഗർ, രാധാ നഗർ, ശ്യാം നഗറിനും കൃഷ്ണ നഗറിനും ഇടയിലുള്ള റോഡ് എന്നിങ്ങനെ ആറു ഗ്രാമങ്ങളാണ് ഇവിടുത്തേത്.
PC:Ashwithini

ഉദയ്പൂര്‍

ഉദയ്പൂര്‍

ഇന്ത്യയിലെ റൊമാന്‍റിക് നഗരമെന്ന് ലോകമെങ്ങും അംഗീകരിച്ച ഇടമാണ് രാജസ്ഥാനിലെ ഉദയ്പൂര്‍. ഒപ്പം തന്നെ ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച തീം വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ കൂടിയാണ് ഉദയ്പൂര്‍. ഇവിടുത്തെ കൊട്ടാരങ്ങളും പരമ്പരാഗത നിര്‍മ്മിതികളും എല്ലാം മികച്ച അനുഭവം നല്കുന്നു.

ഊട്ടി

ഊട്ടി

മലയാളികളെ സംബന്ധിച്ചെ‌ടുത്തോളം പരിചയപ്പെ‌ടുത്തല്‍ ആവശ്യമില്ലാത്ത ഒരിടമാണ് ഊട്ടി. ഹണിമൂണിനായും മറ്റുയ യാത്രകള്‍ക്കായും ഒക്കെ കേരളത്തില്‍ നിന്നും ദിനംപ്രതി നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. മികച്ച കാലാവസ്ഥയും സന്ദര്‍ശിക്കുവാനുള്ള നിരവധി സ്ഥലങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത. ഊട്ടിയുടെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് ഇവിടുത്തെ ബോട്ടാണിക്കൽ ഗാർഡൻ,3600 തരത്തിലുള്ള വ്യത്യസ്ത ഇനങ്ങളിലുള്ള റോസാ ചെടികളുമായി നിൽക്കുന്ന റോസ് ഗാർഡന്‍,65 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഊട്ടി ലേക്ക്, പൈക്കര ലേക്ക്,ഡൊഡ്ഡബെട്ടാ പീക്ക്, ഷൂട്ടിങ് പോയന്റ്, സെന്റ് സ്റ്റീഫൻസ് ചർച്ച്,ടീ മ്യൂസിയം എന്നിങ്ങനെ നിരവധി ഇടങ്ങള്‍ ഇവിടെ കാണുവാനുണ്ട്.

കുമരകം

കുമരകം


കേരളത്തിലെ റൊമാന്‍റിക് ഇടങ്ങളിലൊന്നാണ് കുമരകം. വിദേശികളും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വളരെയധികം എത്തിച്ചേരുന്ന ഇവിടം അന്താരാഷ്ട്ര വിനോദ സഞ്ചാരഭൂപടത്തില്‍ ഇടം നേടിയിട്ടുണ്ട്. കേരളീയ കാഴ്ചകളും ഭക്ഷണവും കെട്ടുവള്ളത്തിലെ യാത്രയുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. കോട്ടയത്തു നിന്നും 12 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കുമരകം കുറച്ച് ദ്വീപുകളുടെ ഒരു കൂട്ടമാണ്. നവംബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദര്‍ശിക്കുവാനുള്ള സമയം. കുമരകത്തിന്റെ യഥാർഥ ഭംഗി കണ്ടറിയണമെങ്കിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഇടമാണ് കുമരകം ബാക്ക്വാട്ടേഴ്സ്.
PC:Rison Thumboor

ഡാര്‍ജലിങ്

ഡാര്‍ജലിങ്

എത്ര പോയാലും മടുപ്പിക്കാത്ത ഇടങ്ങളില്‍ ഒന്നാണ് ഡാര്‍ജലിങ്. ഹണിമൂണ്‍ ഡെസ്റ്റിനേഷനായി പേരെടുത്ത ഇവിടം വാലന്‍റൈന്‍സ് ദിനത്തില്‍ സന്ദര്‍ശിക്കുവാന്‍ പറ്റുന്ന സ്ഥലമാണ്. വ്യത്യസ്തമായ നിരവധി യാത്രാനുഭവങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ബട്ടാസിയ ലൂപ്പിലൂടെ ടോയ് ട്രെയിൻ യാത്ര, റോപ് വേയിലൂടെ കാർ റൈഡ്,ടീസ്താ നദിയിലെ റിവർ റാഫ്ടിങ്ങ്, പത്മജ നായിഡു സുവോളജിക്കൽ പാർക്ക്, തേയിലത്തോട്ടങ്ങൾ എന്നിങ്ങെന നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്.

ഷില്ലോങ്

ഷില്ലോങ്


ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ഇടമാണ് ഷില്ലോങ്, ന്ത്യയിലെ ഏറ്റവും മികച്ച അവധിക്കാല വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ ഇവിടം കിഴക്കിന്റ സ്കോട്ലാന്‍ഡ് എന്നാണ് അറിയപ്പെടുന്നത്. സാഹസിക യാത്ര ഇഷ്ടപ്പെടുന്ന പങ്കാളിയാണ് നിങ്ങളുടേതെങ്കില്‍ തീര്‍ച്ചയായും ഇവിടം തിരഞ്ഞെടുക്കാം. യാത്രകളെ സ്നേഹിക്കുന്നവര്‍ക്ക് നിറയെ കാഴ്ചകളാണ് ഇവിടെയുള്ളത്. റോഡ് മാര്‍ഗ്ഗം എല്ലാ ഇടങ്ങളും സന്ദര്‍ശിക്കുവാന്‍ സാധിക്കും എന്നതിനാല്‍ നിരവധി ആളുകള്‍ ഹണിമൂണിനും മററുമായി ഇവിടം തിരഞ്ഞെടുക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel valentines day
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+