Search
  • Follow NativePlanet
Share
» »വന്ദേ സാധാരണും വന്ദേ ഭാരത് എക്സ്പ്രസും.. സാധാരണക്കാർക്കും വന്ദേ ഭാരത് യാത്രാനുഭവം, പ്രധാന വ്യത്യാസമിത്

വന്ദേ സാധാരണും വന്ദേ ഭാരത് എക്സ്പ്രസും.. സാധാരണക്കാർക്കും വന്ദേ ഭാരത് യാത്രാനുഭവം, പ്രധാന വ്യത്യാസമിത്

ട്രെയിൻ യാത്രകളുടെ തലവര തന്നെ മാറ്റി മറിച്ചാണ് വന്ദേ ഭാരത് എക്സ്പ്രസുകൾ രാജ്യത്തിന്‍റെ തലങ്ങും വിലങ്ങും സർവീസ് നടത്തുന്നത്.രാജ്യത്തെ പ്രധാന നഗരങ്ങളെയെല്ലാം ബന്ധിപ്പിച്ചുള്ള സര്‍വീസുകൾ വൻ വിജയം ആയിക്കഴിഞ്ഞു. ഇരുകയ്യും നീട്ടിയാണ് ആളുകൾ വന്ദേ ഭാരതിനെ സ്വീകരിച്ചിരിക്കുന്നത്. ആദ്യം യാത്രകളിൽ കൗതുകമായിരുന്നു വന്ദേ ഭാരതിൽ ആളുകൾ കണ്ടതെങ്കിൽ പിന്നീടത് സൗകര്യങ്ങളും വേഗതയുമായി.

ഇന്ത്യയിലാകെ 34 വന്ദേ ഭാരത് സർവീസുകളാണ് ഉള്ളത്. ഇതിൽ രണ്ടെണ്ണം കേരളത്തിൽ സർവീസ് നടത്തുന്നു. തിരുവനന്തപുരം-കാസർകോഡ് (കോട്ടയം വഴി), കാസർകോഡ്-തിരുവനന്തപരും (ആലപ്പുഴ വഴി) എന്നിവയാണത്. തിരുവനന്തപുരം-കാസർകോഡ് സർവീസ് ഇന്ത്യയിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള സര്‍വീസെന്ന ഖ്യാതിയും നേടിയിട്ടുണ്ട്.

Vande Bharat Express And Vande Sadharan- Know The Differences

ഏറ്റവും മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ല വന്ദേ ഭാരതിൽ യാത്ര ചെയ്യുവാൻ എല്ലാവർക്കും താല്പര്യം കാണുമെങ്കിലും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് പലരെയും അതിൽ നിന്നും തടയുന്നു. പ്രത്യേകിച്ച് സാധാരണക്കാർക്ക് അവരുടെ ചെലവിൽ ഉൾപ്പെടുത്തുവാൻ പറ്റിയ സര്‍വീസല്ല വന്ദേ ഭാരതിന്‍റേത്. സൗകര്യങ്ങൾക്കും വേഗയ്ക്കും ഒപ്പം ഉയർന്ന നിരക്കാണ് ഇവയ്ക്കുള്ളത്.

ഈ സാഹചര്യത്തിലാണ് വന്ദേ ഭാരതിന്‍റെ സൗകര്യങ്ങൾ ബജറ്റ് നിരക്കിൽ സാധാരണക്കാർക്കും ലഭ്യമാക്കുക എന്ന ആശയം വന്നത്. വന്ദേ സാധാരൺ ട്രെയിൻ എന്നു പേരിട്ടിരിക്കുന്ന ഈ സർവീസ് ഈ ട്രെയിനുകൾ ആളുകൾക്ക് ലാഭകരമായ യാത്ര ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു.ഈ വർഷം അവസാനത്തോടെ വന്ദേ സാധാരൺ എക്സ്പ്രസുകൾ പുറത്തിറക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. വന്ദേ സാധാരൺ (Vande Sadharan) അല്ലെങ്കിൽ വന്ദേ അന്ത്യോദയ (Vande Antyodaya) എന്ന പേര് നല്കുമെന്നാണ കരുതുന്നത്.

സാധാരണക്കാർക്ക് ചെലവ് കുറഞ്ഞ യാത്ര ഉറപ്പുവരുത്തുന്ന സെക്കൻഡ് ക്ലാസ് അൺറിസർവ്ഡ്, സെക്കൻഡ് ക്ലാസ് 3-ടയർ സ്ലീപ്പർ എന്നീ ക്ലാസുകള്‍ വന്ദേ സാധാരൺ ട്രെയിനിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. വന്ദേഭാരത് എക്സ്പ്രസിനു സമാനമായ സൗകര്യങ്ങൾ ഇതിലുണ്ടാകുമെങ്കിലും എസി സർവീസ് ആയിരിക്കില്ല. ഭിന്നശേഷിക്കാർക്കായി പ്രത്യേക കോച്ചുകൾ, എട്ട് സെക്കൻഡ് ക്ലാസ് അൺറിസർവ്ഡ് കോച്ചുകൾ, 12 സെക്കൻഡ് ക്ലാസ് 3-ടയർ സ്ലീപ്പർ കോച്ചുകൾ എന്നിങ്ങനെ ആകെ 24 കോച്ചുകൾ ഇതിനുണ്ടാകും. ഏതാനം കോച്ചുകളിൽ റിസർവേഷൻ ഉണ്ടാകുമെന്നും സൂചനയുണ്ട്.

വന്ദേ ഭാരത് എക്സ്പ്രസിലേതു പോലെ തന്നെ സിസിടിവി ക്യാമറ, ബയോ വാക്വം ശുചിമുറികള്‍ എന്നിവയും ഇൻഫർമേഷൻ സിസ്റ്റം, ചാർജിംഗ് പോയിന്റുകൾ എന്നിവയും ഇതിനുണ്ടാകും.രണ്ടുവശത്തും ലോക്കോമോട്ടീവ് എന്‍ജിനുകള്‍ ഉണ്ട്. നോൺ എസി ആയതിനാൽ തന്നെ വന്ദേ ഭാരത് പോലെ സ്പീഡ് ഉണ്ടായേക്കില്ല. 24 എൽഎച്ച്ബി കോച്ചുകൾ ആവും ഇതിനുണ്ടാവുക.

മെയിൽ, എക്സ്പ്രസ് എന്നിവയേക്കാൾ വന്ദേ സാധാരൺ ട്രെയിനുകളുടെ വേഗത കൂടുതലായിരിക്കും, കൂടാതെ സ്റ്റോപ്പേജുകളും കുറവായിരിക്കും. വന്ദേ ഭാരത് എക്സ്പ്രസ് പോലെ, ഇതിന് ഓട്ടോമാറ്റിക് ഡോറുകൾ നൽകും, അത് ട്രെയിനുകൾ ഓടിത്തുടങ്ങുന്നതിന് മുമ്പ് അടയ്ക്കുന്ന വിധത്തിലായതിനാൽ സുരക്ഷയും ഉറപ്പ് വരുത്താം. വന്ദേ ഭാരതിന്‍റെ ഇന്‍റീരിയറുകളേക്കാൽ മനോഹരമായിരിക്കും വരാന്‍ പോകുന്ന വന്ദേ സാധാരണിലേക് എന്നാണ് കരുതുന്നത്.

നിലവിൽ 9 റൂട്ടുകളാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ എറണാകുളവും ഇടം നേടിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിലവിൽ കൊൽക്കത്തയിലെ ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്‌സിൽ വന്ദേ സാധാരൺ ട്രെയിനിന്‍റെ നിർമ്മാണം പുരോഗമിക്കുകയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+