Search
  • Follow NativePlanet
Share
» »തിരുവനന്തപുരം-കാസർകോഡ് വന്ദേ ഭാരത് (ആലപ്പുഴ വഴി) മംഗലാപുരം വരെ നീട്ടി, സമയം ഇങ്ങനെ

തിരുവനന്തപുരം-കാസർകോഡ് വന്ദേ ഭാരത് (ആലപ്പുഴ വഴി) മംഗലാപുരം വരെ നീട്ടി, സമയം ഇങ്ങനെ

കേരളത്തിൽ നിന്നും മംഗലാപുരം, മൂകാംബിക യാത്രകള്‍ എളുപ്പമാക്കുന്ന തരത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് മംഗലാപുരം വരെ നീട്ടി. ആലപ്പുഴ വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം - കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയായി ഇന്ത്യൻ റെയില്‍വേ ഉത്തരവ് പുറത്തിറക്കി. ട്രെയിൻ നമ്പർ 20632/20631 എന്നതാണ് സർവീസ് ദീർഘിപ്പിച്ചിരിക്കുന്നത്. കേരളത്തിന്‍റെ രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് ആണിത്.

രാവിലെ 6:15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3:05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് രാത്രി 12: 40ന് മംഗലാപുരത്തെത്തുന്ന വിധത്തിലാണ് സമയക്രമം. എന്നാൽ സർവീസ് എന്നുമുതൽ തുടങ്ങും എന്ന കാര്യം ഉത്തരവിൽ പറയുന്നില്ല. അതേസമയം ഏറ്റവും ഉചിതമായ സമയത്ത് സർവീസ് നടപ്പാക്കുമെന്നാണ് ഉത്തരവില്‍ വിശദമാക്കിയിട്ടുള്ളത്.

Vande Bharat Express Via Alappuzha Extended To Mangaluru

തിരുവനന്തപുരം - കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് 20632/20631 ന്‍റെ നിലവിലെ സമയക്രമത്തിൽ മാറ്റങ്ങളൊന്നും വരുത്തില്ല. പകരം മംഗലാപുരത്തു നിന്നും 45 മിനിറ്റ് നേരത്തേ സർവീസ് ആരംഭിക്കുന്ന വിധത്തിലാണ് ക്രമീകരണം എന്നാണ് റിപ്പോർട്ട്. കാസർകോഡ്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഇതിന് സ്റ്റോപ്പുള്ളത്. എട്ട് കോച്ചുകളാണ് ഇതിനുള്ളത്.

അതനുസരിച്ച് രാവിലെ 6.15ന് മംഗലാപുരത്തു നിന്നും പുറപ്പെടുന്ന 20632 വന്ദേ ഭാരത്
കാസർകോ‍ഡ് റെയിൽവേ സ്റ്റേഷനിൽ 6.57ന് എത്തും. തുടർന്ന് കാസർകോഡ് നിന്നും രാവിലെ 7.00 മണിക്ക് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.05ന് തിരുവനന്തപുരത്ത് എത്തും. ആലപ്പുഴ വഴിയാണ് യാത്ര.
നിലവിലെ കാസർകോഡ് - തിരുവനന്തപുരം സമയക്രമം ഇങ്ങനെയാണ്

കാസർകോഡ്- 7.00 AM, കണ്ണൂർ- 7.55 AM, കോഴിക്കോട്- 8.57 AM ,തിരൂർ- 9.22 AM, ഷൊർണൂർ ജംങ്ഷൻ- 9.58 AM ,തൃശൂർ- 10.38 AM, എറണാകുളം ജംങ്ഷൻ- 11.45 AM, ആലപ്പുഴ- 12.32 PM, കൊല്ലം ജംങ്ഷൻ- 1.40 PM, തിരുവനന്തപുരം സെന്‍ട്രൽ-3.05 PM.

തിരികെ തിരുവനന്തപുരം - മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസ് 20632 വൈകുന്നേരം 04:05ന് തിരുവനന്തപുരത്ത് നിന്ന് യാത്ര തുടങ്ങും. രാത്രി 12:40 ഓടെ മംഗലാപുരത്ത് എത്തുന്ന വിധത്തിലാണ് ക്രമീകരണം. നിലവിലെ തിരുവനന്തപുരം -കാസർകോഡ് വന്ദേ ഭാരത് എക്സ്പ്രസ് സമയക്രമം ഇങ്ങനെയാണ്

തിരുവനന്തപുരം 04:05 PM, കൊല്ലം 04:53 PM, ആലപ്പുഴ 05:55, എറണാകുളം 06:35 PM, തൃശൂർ 07:40 PM, ഷൊർണ്ണൂർ 08:15 PM , തിരൂർ 08:52 PM, കോഴിക്കോട് 09:23 PM ,കണ്ണൂർ 10:24 PM കാസർകോട് 11:58 PM എന്നിങ്ങനെയാണ് സമയക്രമം.

കേരളത്തിലേക്ക് മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് എത്തുന്നതായി നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ചെന്നൈയിൽ നിന്ന് ബെം​ഗളൂരുവിലേക്കും ബെം​ഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുംപോകുന്ന വിധത്തിലായിരിക്കും ക്രമീകരണം എന്നാണ് റിപ്പോർട്ട്. വാരാന്ത്യ യാത്രകളിലെ തിരക്ക് കുറയ്ക്കുവാനായി ചെന്നൈ-ബെ​ഗളൂരു , ബെം​ഗളൂരു-എറണാകുളം സൗത്ത് എന്നിങ്ങനെ ആകെ എട്ട് സർവീസുകൾ‌ നടത്താനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+