Search
  • Follow NativePlanet
Share
» »ഇത്രയും മാറ്റും ഇന്ത്യൻ റെയിൽവേയിലോ.. കണ്ണുതള്ളിക്കും വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ, ചിത്രങ്ങൾ പുറത്ത്

ഇത്രയും മാറ്റും ഇന്ത്യൻ റെയിൽവേയിലോ.. കണ്ണുതള്ളിക്കും വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ, ചിത്രങ്ങൾ പുറത്ത്

ട്രെയിൻ യാത്രകളുടെ അനുഭവം മൊത്തത്തിൽ മാറ്റിമറിച്ചാണ് വന്ദേ ഭാരത് ട്രെയിനുകൾ എത്തിയത്. ഇന്ത്യൻ റെയിൽവേയുടെ തലവര തന്നെ മാറ്റിക്കൊണ്ടാണ് വന്ദേ ഭാരത് സർവീസ് നടത്തുന്നത്. സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് സുഖകരമായ യാത്രയും വേഗത്തിൽ എത്താമെന്നുള്ള സൗകര്യവും മാത്രമല്ല, ട്രെയിനിന്‍റെ വൃത്തിയും സേവനങ്ങളും എടുത്തുപറയേണ്ടതാണ്. യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി വന്ദേ ഭാരത് സ്ലീപ്പറുകളും ഉടൻ വരുമെന്നാണ് റിപ്പോർട്ട്.

ഇപ്പോഴിതാ, വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകളുടെ ചിത്രങ്ങൾ പുറു വന്നതോടെ വന്ദേ ഭാരത് എക്സ്പ്രസിനെയും
കടത്തിവെട്ടിയിരിക്കുകയാണ് സ്ലീപ്പർ കോച്ചുകൾ. വിദേശ ട്രെയിനുകളില്‍ കണ്ടുവരുന്ന പോലുള്ള സൗകര്യങ്ങൾ നിറഞ്ഞ അകവശത്തിന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്ലാറ്റ്ഫോം എക്സിലൂടെ പറത്തുവിട്ടത്. 2024 ആദ്യത്തോടെ സ്ലീപ്പർ കോച്ചുകൾ പുറത്തിറങ്ങും എന്നു സൂചിപ്പിച്ചാണ് അദ്ദേഹം കൺസെപ്റ്റ് ചിത്രങ്ങൾ പങ്കുവച്ചത്.

Vande Bharat Sleeper

യാത്രക്കാർക്ക് ഏറ്റവും സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പുവരുത്തുന്ന വിധത്തിലുള്ള രൂപകല്പനയാണ് ഇതിൽ പ്രധാനം. സൗകര്യങ്ങളിലും ഡിസൈനിലും ഒരു കുറവും വരുത്തിയിട്ടില്ല എന്നാണ് ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. ത്രീ സ്റ്റാർ സൗകര്യങ്ങൾക്കൊപ്പമാണ് പുതിയ വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ വരാന് പോകുന്നത്.

മികച്ച വെളിച്ചക്രമീകരണവും വായു സഞ്ചാരം ഉറപ്പു വരുത്തുന്നതുമായ ഡിസൈൻ ആണ് വന്ദേ ഭാരത് സ്ലീപ്പറിനുള്ളത്. സീറ്റുകളും ബെർത്തുകളും ഉന്നത നിലവാരം പുലർത്തുന്നവയാണെന്നാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ലളിതമെങ്കിലും വളരെ സൗകര്യപ്രദവും കാഴ്ചയിൽ ഭംഗിയാർന്നതുമാണ് ഇതിന്‍റെ ഇന്‍റീരിയർ. നല്ല വീതിയിലുള്ള ബെർത്തുകൾ സുഖകരമായ യാത്ര ഉറപ്പുവരുത്തുന്നു.

vande bharat sleeper facilities,

മാത്രമല്ല, മുകളിലെ കോച്ചിൽ പ്രവേശിക്കാൻ ഗോവണികളും ഉണ്ട്. ഇത് ബുദ്ധിമുട്ടില്ലാതെ കയറാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് പടികളുള്ള ഗോവണിയിലൂടെ എത്ര പ്രായമായവർക്കും വലിയ ബുദ്ധിമുട്ടില്ലാതെ കാലെടുത്തുവച്ച് കയറാനാകും. നീളത്തിൽ പുറത്തേയ്ക്ക് തള്ളി നിൽക്കാത്ത പോലെയാണ് ലൈറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.

വലിപ്പമേറിയതും മികച്ചതുമായ ശുചിമുറികളാണ് മറ്റൊരു പ്രത്യേകത. നിലവില്‍ വന്ദേ ഭാരത് എക്സ്പ്രസിന് ഒരു കോച്ചിൽ രണ്ട് ശുചിമുറികളും എൽഎച്ച്ബി കോച്ചിൽ നാല് ശുചിമുറികളും വീതമാണ് ഉള്ളത്. സ്ലീപ്പറിൽ വരുമ്പോഴേയ്ക്കും അത് മൂന്ന് ശുചിമുറികളും നാലാമത്തെ ശുചിമുറിക്കു പകരം മിനി പാൻട്രിയായിരിക്കും ലഭ്യമാക്കുക. ഓരോ കോച്ചിലെയും യാത്രക്കാർക്ക് അതാത് പാൻട്രിയിൽ നിന്ന് ഭക്ഷണം ലഭ്യമാക്കുന്ന വിധത്തിലാണ് സംവിധാനം.

vande-bharat-sleepr-concept

ആകെ 16 കോച്ചുകളാണ് വന്ദേ ഭാരത് സ്ലീപ്പറിനുണ്ടാവുക. പൂർണ്ണമായും എസിയുള്ള സ്ലീപ്പറിൽ 11 ത്രീ-ടയര്‍, നാല് ടു-ടയര്‍, ഒരു ഫസ്റ്റ് ക്ലാസ് എന്നിങ്ങനെയാണ് ക്ലാസുകളുടെ എണ്ണം. ഇതിൽ ആകെ 857 ബെർത്തുകൾ ആണുള്ളത്. അതിൽത്തന്നെ 823 ബെർത്തുകൾ യാത്രക്കാർക്കും ബാക്കിയുള്ളവ ജീവനക്കാർക്കും എന്ന രീതിയിലാണ് വിഭജനം.

ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ ബി.ഇ.എം.എലിന്‍റെ സഹകരണത്തോടെയാണ്​ വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകൾ നിർമ്മിക്കുന്നത്.

2024 മാര്‍ച്ചിന് മുന്‍പായി കോച്ചുകളുടെ നിര്‍മാണംപൂര്‍ത്തീകരിക്കാനാണ് നിര്‍ദേശത്തിൻഫെ അടിസ്ഥാനത്തിലാണ് നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നത്. ഇപ്പോൾ പത്ത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളാണ് നിർമ്മിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+