Search
  • Follow NativePlanet
Share
» »വേളാങ്കണ്ണി തിരുന്നാൾ 2023: വേളാങ്കണ്ണി പെരുന്നാൾ കൂടാം, കുറഞ്ഞ ചെലവിൽ ട്രെയിനിനു പോകാം, സ്പെഷ്യൽ സർവീസുകൾ..

വേളാങ്കണ്ണി തിരുന്നാൾ 2023: വേളാങ്കണ്ണി പെരുന്നാൾ കൂടാം, കുറഞ്ഞ ചെലവിൽ ട്രെയിനിനു പോകാം, സ്പെഷ്യൽ സർവീസുകൾ..

വേളാങ്കണ്ണി പെരുന്നാളിന് കൊടിയേറിയതോടെ വിശ്വാസികളുടെ ഒഴുക്കും ആരംഭിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വേളാങ്കണ്ണിയിൽ എത്തിച്ചേരുന്നത്. മാതാവിനോട് മാധ്യസ്ഥം വഹിച്ച് അനുഗ്രഹം നേടാനും ആരോഗ്യമാതാവിനെ കണ്ട് പ്രാർത്ഥിക്കാനുമായി വിശ്വാസികൾ വരുന്നു. ഓഗസ്റ്റ് 29ന് ആരംഭിച്ച വേളാങ്കണ്ണി പെരുന്നാള്‍ 2023 സെപ്റ്റംബർ എട്ടിന് സമാപിക്കും.

കേരളത്തിൽ നിന്നും ഏറ്റവും സുഖകരമായി വേളാങ്കണ്ണിയിലേത്തുവാനുള്ള വഴി ട്രെയിൻ തന്നെയാണ്. കെഎസ്ആർടിസിയ്ക്ക് വേളാങ്കണ്ണിയിലേക്ക് സ്ഥിരം സർവീസും ഉണ്ട്. വേളാങ്കണ്ണി പെരുന്നാൾ പ്രമാണിച്ച് ഇന്ത്യൻ റെയിൽവേ രണ്ട് സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ് കേരളത്തില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് നടത്തുന്നത്. തിരുവനന്തപുരം-വേളാങ്കണ്ണി ട്രെയിൻ, എറണാകുളം-വേളാങ്കണ്ണി ട്രെയിൻ എന്നിവയാണവ.

 Direct Trains From Ernakulam And Thiruvananthapuram To velnakanni-

എറണാകുളം-വേളാങ്കണ്ണി ട്രെയിൻ (06035)

ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 23 വരെയുള്ള എല്ലാ ശനിയാഴ്ചകളിലും എറണാകുളം-വേളാങ്കണ്ണി ട്രെയിൻ സർവീസ് നടത്തും. ശനിയാഴ്ചഉച്ചയ്ക്ക് 1.10ന് എറണാകുളം ജംങ്ഷനിൽ നിന്നാരംഭിച്ച് 16 മണിക്കൂർ 30 മിനിറ്റ് യാത്രയ്ക്ക് ശേഷം ഞായറാഴ്ച രാവിലെ 5.40ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. സെപ്റ്റംബർ 9, 16, 23 എന്നീ തിയതികളിലാണ് സർവീസ്.

സ്ലീപ്പർ എസി ത്രീ ടയർ 485 രൂപ, എസി ത്രീ ടയർ- 1315 രൂപ, എസി ടൂ ടയർ-1875 എന്നിങ്ങനെയാണ് വിവിധ ക്ലാസുകളിലെ ടിക്കറ്റ് നിരക്ക്.

എറണാകുളം 1.10 pm
കോട്ടയം- 2.10 pm
ചങ്ങനാശ്ശേരി- 2.22 pm
തിരുവല്ല- 2.32 pm
ചങ്ങനാശ്ശേരി- 2.43 pm
മാവേലിക്കര- 2.57 pm
കായംകുളം ജംങ്ഷൻ 3.08 pm
കരുനാഗപ്പള്ളി 3.26 pm
ശാസ്താംകോട്ട 3.37pm
കൊല്ലം- 4.30 pm
കുണ്ടറ -4.58 pm
കൊട്ടാരക്കര- 5.12 pm
ആവുണേശ്വരം- 5.24 pm
പുനലൂർ-5.40 pm
തെന്മല- 6.24 pm
ചെങ്കോട്ടെ-7.55 pm
നാഗപട്ടിണം- 4.40 am
വേളാങ്കണ്ണി- 5.40 am.

ernakulam-velankanni train

വേളാങ്കണ്ണി- എറണാകുളം ട്രെയിൻ (06036)

വേളാങ്കണ്ണിയിൽ നിന്നും തിരികെ ഞായറാഴ്ചകളിൽ വൈകിട്ട് 6.40ന് പുറപ്പെട്ട് 17 മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ തിങ്കളാഴ്ച രാവിലെ 11.40ന് ട്രെയിൻ എറണാകുളം ജംങ്ഷനിൽ എത്തിച്ചേരും. സെപ്റ്റംബർ 10, 17, 24 എന്നീ തിയതികളിലാണ് സർവീസ്.

സ്ലീപ്പർ 485 രൂപ, എസി ത്രീ ടയർ- 1315 രൂപ, എസി ടൂ ടയർ-1875 എന്നിങ്ങനെയാണ് വിവിധ ക്ലാസുകളിലെ ടിക്കറ്റ് നിരക്ക്.

വേളാങ്കണ്ണി- 6.40 PM
നാഗപട്ടിണം-6.55 PM
ചെങ്കോട്ടെ-4.15 AM
തെന്മല-5.13 AM
പുനലൂർ-6.50 AM
കൊട്ടാരക്കര- 7.18 AM
കൊല്ലം-8.15 AM
ചെങ്ങന്നൂർ 9.28 AM
ചങ്ങനാശ്ശേരി- 9.49 AM
കോട്ടയം-10.10 AM
എറണാകുളം ജംങ്ഷൻ-11.40 AM

ഇത് കൂടാതെ തിങ്കൾ, ശനി ദിവസങ്ങളിൽ എറണാകുളം വേളാങ്കണ്ണി സർവീസ് 16361- 12:35 PM-ന് പുറപ്പെട്ട് അടുത്ത ദിവസം 5:50 AM-ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. മടക്ക യാത്രയിൽ വേളാങ്കണ്ണി-എറണാകുളം സർവീസ് 16362 വൈകിട്ട് 6.30ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12ന് എറണാകുളത്തെത്തും.

തിരുവനന്തപുരം- വേളാങ്കണ്ണി ട്രെയിൻ

തിരുവനന്തപുരത്തു നന്ന ബുധനാഴ്ചകളിൽ സർനീസ് നടത്തുന്ന വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ ആണ് 06020. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും എടുക്കുന്ന ട്രെയിൻ വ്യാഴാഴ്ച പുലര്‌‍ച്ചെ 4.00 മണിക്ക് വേളാങ്കണ്ണിയിൽ എത്തും. 12 മണിക്കൂർ 35 മിനിറ്റാണ് യാത്രാ സമയം.

സ്ലീപ്പർ, എസി ത്രി എക്കണോമി, എസി ത്രീ ടയർ, എസി ടൂ ടയർ എന്ന ക്ലാസുകളാണ് ലഭ്യമായിട്ടുള്ളത്. തിരുവനന്തപുരത്തു നിന്നും വേളാങ്കണ്ണിക്ക് സ്ലീപ്പറിൽ 435 രൂപ, എസി ത്രി എക്കണോമിയിൽ 1110 രൂപ, എസി ത്രീ ടയർ1195, എസി ടൂ ടയർ 1700 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

തിരുവനന്തപുരം- 3.25 PM
നേമം-3.33 PM
ബാലരാമപുരം-3.41 PM
പാറശ്ശാല-3.58 PM
കുളിത്തുറൈ-4.07 PM
നാഗർകോവിൽ -4.33 PM
വല്ലിയൂർ-5.19 PM
മധുരെ-9.00 PM
ഡിണ്ടിഗൽ-10.02 PM
തിരുച്ചിറപ്പള്ളി-11.30 PM
തഞ്ചവൂർ-12.40 AM
നാഗപട്ടിണം-3.00 AM
വേളാങ്കണ്ണി- 4.00 AM
എന്നിങ്ങനെയാണ് സമയക്രമം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+