Search
  • Follow NativePlanet
Share
» »വേളാങ്കണ്ണി തിരുന്നാൾ 2024: കാസര്‍കോഡ് - കോഴിക്കോട്-തിരൂര്‍ - പാലക്കാട് വഴി വേളാങ്കണ്ണിക്ക് പ്രത്യേക ട്രെയിൻ

വേളാങ്കണ്ണി തിരുന്നാൾ 2024: കാസര്‍കോഡ് - കോഴിക്കോട്-തിരൂര്‍ - പാലക്കാട് വഴി വേളാങ്കണ്ണിക്ക് പ്രത്യേക ട്രെയിൻ

വേളാങ്കണ്ണി തിരുന്നാൾ 2024: വേളാങ്കണ്ണി തിരുന്നാൾ അതിന്‍റെ അവസാന ദിവസങ്ങളിലേക്ക് കടക്കുകയാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ വേളാങ്കണ്ണി മാതാവിനെ കാണാനും അനുഗ്രഹം നേടാനും എത്തിച്ചേരുന്ന തിരക്കേറിയ സമയമാണിനി വരുന്നത്. സെപ്റ്റംബർ എട്ട് ഞായറാഴ്ചയാണ് വേളാങ്കണ്ണിയിലെ പ്രധാന തിരുന്നാൾ ദിവസവും സമാപന ദിവസവും. ഇന്ത്യൻ റെയിൽവേയും തമിഴ്നാടും നിരവധി സ്പെഷ്യൽ ബസുകളും ട്രെയിൻ സർവീസുകളുമാണ് തീര്‍ത്ഥാടനം സുഗമമാക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ളത്.

ഇപ്പോഴിതാ, സെപ്റ്റംബർ എട്ടിലെ തിരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്കായി പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ് കൊങ്കൺ റെയില്‍വേ. അവസാന ദിവസങ്ങളിലെ തിരക്ക് പരിഗണിച്ചാണ് വേളാങ്കണ്ണിയിലേക്ക് തീർത്ഥാടകർ എത്തിച്ചേരുന്ന പ്രധാന ഇടങ്ങളിലൊന്നായ ഗോവയിൽ നിന്നാണണ് വേളാങ്കണ്ണി ട്രെയിൻ. മഡ്ഗാവോണ്‍- വേളാങ്കണ്ണി-മഡ്ഗാവോണ്‍ റൂട്ടിലെ പ്രത്യേക ട്രെയിൻ വഴി തീര്‍ത്ഥാടകർക്ക് വേളാങ്കണ്ണി തിരുന്നാളിൽ പങ്കെടുത്ത് തിരികെ നാട്ടിലെത്താൻ കഴിയുന്ന വിധത്തിലാണ് ക്രമീകരണം.

Velankanni Festival 2024 Madgaon-Velankanni Train Schedule via Kasaragod

മഡ്ഗാവോണ്‍- വേളാങ്കണ്ണി ഫെസ്റ്റിവൽ സ്പെഷ്യല്‍ ട്രെയിൻ 01007
ട്രെയിൻ നമ്പർ 01007 മഡ്ഗാവോണ്‍- വേളാങ്കണ്ണി ഫെസ്റ്റിവൽ സ്പെഷ്യല്‍ ട്രെയിൻ സെപ്റ്റംബർ 6 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ന് മഡ്ഗാവോണിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് 12.25 ന് വേളാങ്കണ്ണിയിൽ എത്തും. കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ വഴിയാണ് ട്രെയിൻ പോകുന്നത്. മലബാർ ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തു നിന്നും വേളാങ്കണ്ണി തിരുന്നാളിന പോകാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സർവീസാണിത്. തിരക്കില്ലാതെ, വലിയ ബുദ്ധിമുട്ടുകളോ യാത്രാ പ്രശ്നങ്ങളോ ഇല്ലാതെ ട്രെയിനിൽ പോയി വരാം.

മഡ്ഗാവോണ്‍- വേളാങ്കണ്ണി ഫെസ്റ്റിവൽ സ്പെഷ്യല്‍ ട്രെയിനിൽ സ്ലീപ്പർ ക്ലാസ് നിരക്ക് 700 രൂപ, എസി ത്രീ ടയർ 1825 രൂപ, 2520 രൂപ എന്നിങ്ങനെയാണ് നിരക്ക്. 23 മണിക്കൂർ 55 മിനിറ്റാണ് യാത്രാ സമയം.

01007 മഡ്ഗാവോണ്‍- വേളാങ്കണ്ണി ട്രെയിൻ സ്റ്റോപ്, സമയം

മഡ്ഗാവ് - 12:30
കാർവാർ - 13:40
കുംത - 14:30
ഹൊന്നാവർ - 14:48
മുരുഡേശ്വർ - 15:10
ഭട്കൽ - 15:24
മൂകാംബിക റോഡ് - 15:36
കുന്ദാപുര - 16:18
ഉഡുപ്പി - 16:42
സുരത്കൽ - 17:30
മംഗളൂരു ജംഗ്ഷൻ - 17:55
കാസർഗോഡ് - 18:40
പയ്യന്നൂർ - 20:16
കണ്ണൂർ - 21:10
തലശ്ശേരി - 21:36
കോഴിക്കോട് - 22:37
തിരൂർ - 23:14
ഷൊർണ്ണൂർ ജംഗ്ഷൻ - 00:10
പാലക്കാട് ജംഗ്ഷൻ - 01:17
കോയമ്പത്തൂർ - 03:00
തിരുപ്പൂർ - 03:50
ഈറോഡ് - 04:30
കരൂർ - 05:50
തിരുച്ചിറപ്പള്ളി - 08:35
തഞ്ചാവൂർ - 09:28
തിരുവാരൂർ - 10:24
നാഗപ്പട്ടണം - 11:40
വേളാങ്കണ്ണി - 12:25 എന്നിങ്ങനെയാണ് സമയം.

സെപ്റ്റംബർ 5 വ്യാഴാഴ്ച രാവിലെ 9.40 വരെയുള്ള അപ്ഡേറ്റ് അനുസരിച്ച് 01007 മഡ്ഗാവോണ്‍- വേളാങ്കണ്ണി ട്രെയിനിൽ സ്ലീപ്പർ ക്ലാസിൽ 237 ടിക്കറ്റ്, എസി ത്രീ ടയറിൽ 281 സീറ്റ്, എസി ടൂ ടയറിൽ 60 സീറ്റ് എന്നിങ്ങനെ ലഭ്യമാണ്.

വേളാങ്കണ്ണി-മഡ്ഗാവോണ്‍ ഫെസ്റ്റിവൽ സ്പെഷ്യല്‍ ട്രെയിൻ 01008

വേളാങ്കണ്ണി-മഡ്ഗാവോണ്‍ ഫെസ്റ്റിവൽ സ്പെഷ്യല്‍ ട്രെയിൻ 01008 തിരികെ വേളാങ്കണ്ണിയില്‍ നിന്ന് ശനിയാഴ്ച രാത്രി 11.55 ന് പുറപ്പെട്ട് ഞായറാഴ്ച രാത്രി 11.00 മണിക്ക് ട്രെയിൻ മഡ്ഗാവോണിൽ എത്തിച്ചേരും. 23 മണിക്കൂറാണ് യാത്രാ സമയം.

വേളാങ്കണ്ണി - 23: 55
നാഗപ്പട്ടണം - 00:10
തിരുവാരൂർ - 00:53
തഞ്ചാവൂർ - 01:48
തിരുച്ചിറപ്പള്ളി - 03:00
കരൂർ - 04:23
ഇറോഡ് - 06:15
തിരുപ്പൂർ - 07:08
കോയമ്പത്തൂർ - 08:12
പാലക്കാട് - 09:32
ഷൊർണ്ണൂർ - 10:20
തിരൂർ - 11:08
കോഴിക്കോട് - 11:50
തലശ്ശേരി - 12:53
കണ്ണൂർ - 13:22
പയ്യന്നൂർ - 13:54
കാസർഗോഡ് - 14:43
മംഗളൂരു ജങ്ഷൻ - 16:35
സുറത്കൽ - 17:22
ഉഡുപ്പി - 18:10
കുന്ദാപുര - 18:40
മൂകാംബിക റോഡ് - 19:10
ഭട്കൽ - 19:30
മുര്ദേശ്വർ - 19:50
ഹൊന്നാവർ - 20:26
കുംത - 20:40
കാർവാർ - 21:40
മഡ്ഗാവ് - 23:00 എന്നിങ്ങനെയാണ് സമയം.

സെപ്റ്റംബർ 5 വ്യാഴാഴ്ച രാവിലെ 9.40 വരെയുള്ള അപ്ഡേറ്റ് അനുസരിച്ച് 01007 മഡ്ഗാവോണ്‍- വേളാങ്കണ്ണി ട്രെയിനിൽ സ്ലീപ്പർ ക്ലാസിൽ 297 ടിക്കറ്റ്, എസി ത്രീ ടയറിൽ 305 സീറ്റ്, എസി ടൂ ടയറിൽ 73 സീറ്റ് എന്നിങ്ങനെ ലഭ്യമാണ്.

2 എസി ടൂ ടയർ കോച്ച്, 6 എസി ത്രീ ടയർ കോച്ച്, 7 സ്ലീപ്പർ ക്ലാസ് കോച്ച്, 2 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്, ഭിന്നശേഷിക്കാർക്കായി 1 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, 1 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് ട്രെയിനിലുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+