Search
  • Follow NativePlanet
Share
» »ശുക്ര സംക്രമണം 2023: ജീവിതം അടിമുടി മാറും; ദോഷങ്ങൾ മാറുവാൻ ഈ ക്ഷേത്രത്തിൽ പോകാം

ശുക്ര സംക്രമണം 2023: ജീവിതം അടിമുടി മാറും; ദോഷങ്ങൾ മാറുവാൻ ഈ ക്ഷേത്രത്തിൽ പോകാം

ശുക്ര സംക്രമണം: രാശികളുടെ മാറ്റങ്ങൾക്ക് ജീവിതത്തെ മുഴുവൻ സ്വാധീനിക്കുവാൻ കഴിയും എന്നാണ് വിശ്വാസം. അനുകൂലമായ മാറ്റമാണെങ്കിൽ അത് ജീവിതത്തിൽ ഐശ്വര്യം നല്കുമ്പോൾ വളരെ ചുരുക്കം ചില രാശിക്കാര്‍ക്ക് ഇത് കഷ്ടപ്പാടിന്‍റെ നാളുകളായേക്കാം. എന്നിരുന്നാലും രാശിമാറ്റങ്ങൾ വളരെ ശ്രദ്ധയോടെ പരിഗണിക്കേണ്ട ഒന്നാണ്. പലതരത്തിൽ ഈ ദോഷഫലങ്ങളെ ഇല്ലാതാക്കുവാനും മികച്ച ഫലം നേടുവാനും കഴിയും

രാശിമാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശുക്രന്‍റെ രാശിമാറ്റം (ശുക്ര സംക്രമണം). ശുക്ര ഗോചാർ എന്നും Venus transit എന്നുമെല്ലാം അറിയപ്പെടുന്ന ഇത് കൂടുതലും ഗുണഫലങ്ങൾ നല്കുന്ന ഒരു മാറ്റമായാണ് കണക്കാക്കുന്നത്. ഇതിന്റെ ഏറ്റവം മികച്ച ഫലങ്ങളനുഭവിക്കുവാൻ ശുക്രനെ ആരാധിക്കുന്ന ക്ഷേത്രത്തിൽ ദർശനം നടത്തണം.

Agniswarar Temple In Kanjanur

ശുക്രസംക്രമണം 2023

ഇനി വരാൻ പോകുന്ന പ്രധാനപ്പെട്ട രാശിമാറ്റങ്ങളിലൊന്ന് ശുക്രസംക്രമണമാണ്. മേയ് 30 ചൊവ്വാഴ്ച ശുക്രൻ മിഥുനം രാശിയിൽ നിന്നും കർക്കിടക രാശിയിലേക്ക് കടക്കുകയാണ്. ശുക്രന്‍റെ രാശിമാറ്റവും ഈ സമയവും നല്ല കാര്യങ്ങൾ നടക്കുന്ന സമയമായാണ് കരുതപ്പെടുന്നത്. മേയ് 30-ന് രാത്രി 7.39-ന് കര്‍ക്കിടകം രാശിയില്‍ പ്രവേശിക്കുന്ന സൂര്യൻ ജൂലൈ 7 വരെ ഇതിൽ തുടരും. ഈ സമയത്ത് ക്ഷേത്രദർശനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.

അഗ്നീശ്വര ക്ഷേത്രം കാഞ്ഞനൂർ

നവഗ്രഹങ്ങളിലൊന്നായ ശുക്രനെ ആരാധിക്കുന്ന ക്ഷേത്രമാണ് തമിഴ്നാട് തഞ്ചാവൂർ ജില്ലയിൽ കുംഭകോണത്തിന് സമീപം കാഞ്ഞനൂരിൽ സ്ഥിതി ചെയ്യുന്ന അഗ്നിശ്വര ക്ഷേത്രം. ശുക്രനവഗ്രഹസ്ഥലം എന്നറിയപ്പെടുന്ന ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ശിവൻ ആണ്. അഗ്നീശ്വരർ ആയി ശിവനെയും കർപ്പഗാംമ്പൽ ആയി പാർവ്വതി ദേവിയെയും ഇവിടെ ആരാധിക്കുന്നു. മധ്യകാലഘട്ടത്തിൽ ചോളരാജാക്കന്മാരാണ് ക്ഷേത്രം സ്ഥാപിച്ചതെന്നാണ് ചരിത്രം. അഞ്ച് നിലയുള്ള രാജഗോപുരം ക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്.

agniswarartemple

PC:Sathiyaraj

വയറിനുള്ളിലെ ശുക്രൻ

ശുക്രനെ ആരാധിക്കുന്നുണ്ടെങ്കിലും പ്രത്യേക പ്രതിഷ്ഠയോ ശ്രീകോവിലെ ഇവിടെ കാണാൻ സാധിക്കില്ല. ശിവന്റെ വയറിനുള്ളിലാണ് ശുക്രൻ വസിക്കുന്നതെന്നാണ് ഇവിടുത്തെ വിശ്വാസം. ശിവനെത്തന്നെ ശുക്രനായി ആരാധിക്കുന്നു എന്നും പറയപ്പെടുന്നു. പരിഹാര സ്ഥലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ക്ഷേത്രത്തിലെത്തി ശുക്രദേവനെയോ ഗ്രഹത്തെയോ ആരാധിക്കുക വഴി ശുക്രദോഷങ്ങൾ മാറുമെന്നും ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും കൊണ്ടുവരുമെന്നുമാണ് വിശ്വാസം.

പുരാണങ്ങളിലെ അഗ്നീശ്വര ക്ഷേത്രം

പുരാണങ്ങളിൽ വളരെ പ്രാധാന്യത്തോടെ പരാമർശിക്കപ്പെടുന്ന ക്ഷേത്രമാണ് അഗ്നീശ്വര ക്ഷേത്രം. തന്‍റെ താണ്ഡവ നൃത്തത്തിന്‍റെ ദർശനം നല്കി പരാശര മുനിയെ ശിവൻ ഇവിടെവെച്ച് അനുഗ്രഹിച്ചു എന്നാണ് ഒരു വിശ്വാസം. ശുക്രന്റെ ദോഷം പരിഹരിക്കാൻ ശിവൻ ശുക്രന്റെ രൂപത്തിൽ ഇവിടെ അവതരിച്ചുവെന്നും പറയപ്പെടുന്നു. അഗ്നി ഇവിടെ ശിവനെ ആരാധിച്ചിരുന്നതായും അങ്ങനെ ഈ ക്ഷേത്രത്തിന് അഗ്നിേശ്വരർ എന്ന പേര് ലഭിച്ചുവെന്നുമാണ് മറ്റൊരു വിശ്വാസം.

ശുക്രൻ പ്രതികൂല സ്ഥാനത്തെങ്കിൽ ‌

നേരത്തെ സൂചിപ്പിച്ചതുപോലെ, ജീവിതത്തിൽ ശുക്രൻ അനുകൂല സ്ഥാനത്താണെങ്കിൽ ജീവിതത്തിലുടനീളം അയാൾക്ക് ആഗ്രഹിച്ചതൊക്കെയും ലഭിക്കും. ഐശ്വര്യം, പ്രശസ്തി, സമ്പത്ത് എന്നിങ്ങനെ ഒന്നിനും ഒരുകുറവുമുണ്ടാവുകയില്ല. അതേസമയം പ്രതികൂല സ്ഥാനത്താണ് ശുക്രനെങ്കിൽ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരിക്കും. ആരോഗ്യപ്രശ്നങ്ങൾ, ദാരിദ്രം, എന്നിയലട്ടും.

venus transit

ശുക്രന്‍റെ ദോഷഫലങ്ങൾ മാറുവാൻ

എന്നാൽ, ശുക്രദോഷങ്ങൾ മാറുവാൻ അഗ്നീശ്വര ക്ഷേത്രത്തിൽ പ്രാർത്ഥിച്ചാൽ മതി. വെള്ള താമര, വെള്ള തുണി, പയർ തുടങ്ങിയ സാധനങ്ങൾ ഇവിടെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിശ്വാസം. ശുക്രന്റെ അനുകൂല ദിവസമായ വെള്ളിയാഴ്ച ഇവിടെവന്ന് പ്രാർത്ഥിക്കുന്നത് അനുഗ്രഹം നല്കുമത്രെ.

കുംഭകോണം - അടുത്തുറൈ റോഡിൽ കാഞ്ചനൂർ എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുംഭകോണത്ത് നിന്ന് 18 കിലോമീറ്ററും തഞ്ചാവൂരിൽ നിന്ന് 57 കിലോമീറ്ററും ദൂരം ഇവിടേക്കുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+