വിസാ രഹിത യാത്രകളുടെ സമയമാണിത്. പെട്ടന്ന് പ്ലാൻ ചെയ്തു പോകാൻ ആഗ്രഹിക്കുന്നവർക്ക് വിസയുടെ താമസമില്ലാതെ, വേഗത്തിൽ പോകാനാകും എന്നതാണ് വിസാ രഹിത യാത്രകളുടെ ആകർഷണം. കുറഞ്ഞ ചെലവിൽ പോകുന്നവർക്കും വിസ പ്രോസസിംഗിനായി സമയം കളയാൻ താല്പര്യമില്ലാത്തവർക്കും ഈ രാജ്യങ്ങൾ തിരഞ്ഞെടുക്കാം.
കയ്യിൽ പാസ്പോർട്ട് മാത്രം മതിയെന്നു ചുരുക്കം. അതായത്, മറ്റൊരു യാത്രാ രേഖകളുടെയും അനുമതിയില്ലാതെ സ്വതന്ത്ര്യമായി രാജ്യങ്ങൾ സന്ദർശിക്കാം. ഇന്ത്യക്കാർക്ക് വിസാ രഹിത പ്രവേശനം നല്കുന്ന നിരവധി രാജ്യങ്ങളുണ്ട്. ഇതാ ഈ പട്ടികയിലേക്ക് ഏറ്റവും പുതിയതായി വന്ന രാജ്യങ്ങള് ഏതൊക്കെയെന്ന് നോക്കാം.

ഇറാൻ
വിനോദ സഞ്ചാരം എന്ന ലക്ഷ്യത്തിൽ എത്തുന്ന സഞ്ചാരികൾക്ക് ഇറാൻ ഈ ഫെബ്രുവരി 4 മുതലാണ് വിസ അനുമതികളിൽ ഇളവ് നല്കിയ്. വിസയില്ലാതെ എത്താനുള്ള ഈ യാത്രാ സൗകര്യം പക്ഷേ, മറ്റു ബിസിനസ്, പഠനം പോലുള്ള ആവശ്യങ്ങൾക്ക് ഇറാൻ സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് പ്രയോജനപ്പെടുാനാവില്ല. ആഗോള വിനോദസഞ്ചാര രംഗത്ത് സ്വന്തം ഇടം ഊട്ടിയുറപ്പിക്കാനുള്ള ഇറാന്‍റെ നയം കൂടിയാണിത്.
ആറ് മാസത്തിൽ ഒരിക്കൽ 15 ദിവസം രാജ്യത്ത് തങ്ങുവാനാണ് ഈ വിസ സഞ്ചാരികളെ അനുവദിക്കുന്നത്. 15 ദിവസം കൂട്ടിയെടുക്കാൻ സാധിക്കില്ല. മറിച്ച് വീണ്ടും വരണമെന്നുണ്ടെങ്കിൽ ആറ് മാസം കഴിഞ്ഞ് വീണ്ടും 15 ദിവസത്തേയ്ക്ക് വരാം. ഈ 15 ദിവസം എന്നത് കൂട്ടിയെടുക്കുവാനും സാധിക്കില്ല. വിമാന മാര്‍ഗം മാത്രമാണ് ഇത്തരം സന്ദര്‍ശകര്‍ക്ക് ഇറാനില്‍ എത്താന്‍ സാധിക്കുക. കര/കടൽ വഴിയുള്ള പ്രവേശനത്തിന് സാധാരണ വിസ വേണ്ടിവരും.
കെനിയ
2024 ജനുവരി 1 മുതൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ സന്ദർശിക്കാവുന്ന രാജ്യമാണ് കെനിയ. ഇന്ത്യക്കാർക്ക് മാത്രമല്ല, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ഇറാൻ വിസാ രഹിത പ്രവേശനം അനുവദിക്കുന്നു. വിസയ്ക്ക് പകരം ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാവും ഇവിടേക്കുള്ള പ്രവേശനം അനുവദിക്കുക. കടൽത്തീരങ്ങൾ, ബീച്ചുകൾ, വന്യജീവി സഫാരികൾ തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.
ശ്രീ ലങ്ക
ഇന്ത്യക്കാർക്ക് ഏറ്റവും എളുപ്പത്തിൽ പോകാൻ സാധിക്കുന്ന അയല്‍ വിദേശരാജ്യമായ ശ്രീലങ്കയും വിസാ രഹിത യാത്രകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ മുതൽ വിസാ രഹിത യാത്രകൾ ആരംഭിച്ചത് ആദ്യം അഞ്ച് മാസത്തേയ്ക്കായിരുന്നു. തുടർന്ന് ഇത് വീണ്ടും നീട്ടാനുള്ള ഒരുക്കത്തിലാണ് രാജ്യം.

പെട്ടന്ന് യാത്ര പ്ലാൻ ചെയ്യുന്നവർക്ക്, വിസാ പ്രോസസിംഗിന്‍റെ സമയതടസ്സമില്ലാത വേഗത്തില്‍ തിരഞ്ഞെടുക്കാൻ പറ്റിയ ലക്ഷ്യസ്ഥാനം എന്ന നിലയിലാണ് ശ്രീ ലങ്ക മാർക്കറ്റ് ചെയ്യാൻ ഒരുങ്ങുന്നത്. ഇന്ത്യയെ കൂടാതെ റഷ്യ, ചൈന, ജപ്പാൻ, മലേഷ്യ, ഇന്തോനേഷ്യ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ശ്രീലങ്ക വിസാ രഹിത പ്രവേശനം നല്കുന്നു.
തായ്ലൻഡ്
ഇന്ത്യക്കാർക്ക് ധൈര്യമായി പോകാൻ പറ്റിയ, വിസയില്ലാതെ, അടിപൊളി യാത്ര നടത്താൻ സഹായിക്കുന്ന മറ്റൊരു രാജ്യമാണ് തായ്ലൻഡ്. 2023 നവംബർ 10 മുതൽ 2024 മേയ് 10 വരെയാണ് ഈ അനുമതിയുള്ളത്. 30 ദിവസം വരെ ഇന്ത്യക്കാർക്ക് രാജ്യത്ത് തങ്ങാന്‍ ഈ വിസ സഹായിക്കുന്നു.
മലേഷ്യ
പരമാവധി 30 ദിവസം വരെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് രാജ്യത്ത് തങ്ങാൻ അനുവാദം നല്കുന്നതാണ് മലേഷ്യയുടെ വിസാ രഹിത യാത്ര. 2023 ഡിസംബർ 1 ന് ആണ് ഈ വിസ നിലവിൽ വന്നത്. നിലവിൽ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നുമുള്ള യാത്രക്കാർക്കാണ് വിസാ രഹിത പ്രവേശനമുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













