ഐശ്വര്യവും സമൃദ്ധിയും നേരുന്ന മറ്റൊരു വിഷുക്കാലം കൂടി വരവായി. മലയാള വർഷത്തിന്‍റെ ആരംഭമായ മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഒരുപാടുണ്ട് വിഷുവിന്. അതിനേക്കാളും മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുന്നതാണ് വിഷു. വിളവെടുപ്പിനെക്കുറിച്ചും വരാൻ പോകുന്ന വർഷത്തെക്കുറിച്ചുമെല്ലാം ചിന്തിക്കുന്ന ഈ സമയത്ത് ക്ഷേത്ര ദർശനത്തിനും വളരെ പ്രാധാന്യമുണ്ട് . വീടുകളിൽ ശ്രീകൃഷ്ണനെ കണികാണുന്നതാണ് വിഷുവിൻറെ ആചാരമെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണിക്ക് വലിയ പ്രാധാന്യം വിശ്വാസികൾ നല്കുന്നു.

ഏറ്റവും ലളിതമായി പറഞ്ഞാൽ കേരളത്തിന്‍റെ കാർഷികോത്സവമാണ് വിഷു. ഓണം കഴിഞ്ഞാൽ കേരളത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ആഘോഷവും വിഷു തന്നെയാണ്. നേരത്തെ പറഞ്ഞതു പോലെ ഒരുപാട് വിശ്വാസങ്ങളും ഐതിഹ്യങ്ങളും വിഷുവിനു പിന്നിലുണ്ട്. നരകാസുരനും താമ്രനും അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു തുടങ്ങി അസുരന്മാരെ ശ്രീകൃഷ്ണൻ വധിച്ചത് വസന്ത കാലത്തിന്റെ തുടക്കത്തിലാണ്. തുടർന്ന് ഈ ദിവസം വിഷുവായി ആചരിച്ചു തുടങ്ങിയത്രെ.
ഇത് കൂടാതെ മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. തന്റെ കൊട്ടാരത്തിൽ വെയിലടിച്ചത് ഇഷ്ടപെടാതിരുന്ന രാവണൻ പിന്നീട് സൂര്യനെ ഉദിക്കുവാൻ അനുവദിച്ചില്ലെന്നും തുടർന്ന് രാവണൻ കൊല്ലപ്പെട്ടതിനു ശേഷം സൂര്യൻ ഉദിച്ചു തുടങ്ങിയ ദിവസമാണ് വിഷു ആഘോഷിക്കുന്നതെന്നുമാണ് മറ്റൊരു വിശ്വാസം.

വിഷു 2024
മേടം ഒന്നാം തിയതി അഥവാ ഏപ്രിൽ 14 ഞായാറാഴ്ചയാണ് ഈ വർഷത്തെ വിഷു. രാവിലെ 4.10 മുതൽ 5.10 വരെയുളള ബ്രാഹ്മമുഹൂർത്തമാണ് വീടുകളിൽ കണികാണുന്ന സമയം.
ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി
വിഷു ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിവാക്കാനാവാത്തതുമാണ് വിഷുക്കണി. വീടുകളിൽ വിഷുക്കണി ഒരുക്കുമെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണിക്ക് വളരെ പ്രാധാന്യമുണ്ട്. ഏപ്രില്‍ 14 ഞായറാഴ്ച പുലര്‍ച്ചെ 2.42 ന് ഗുരുവായൂരിൽ വിഷുക്കണി ദര്‍ശനം ആരംഭിക്കും. 3.42 വരെ ദർശനം ഉണ്ടായിരിക്കും. ഒരു മണിക്കൂറാണ് ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി നീണ്ടുനിൽക്കുന്നത്.
തലേ ദിവസത്തെ അത്താഴപൂജയ്ക്കു ശേഷം ക്ഷേത്ര മുഖമണ്ഡപത്തില്‍ ആണ് വിഷുക്കണി ഒരുക്കുന്നത്. മേൽശാന്തി ആദ്യം ഗുരുവായൂരപ്പനെ കണി കാണിക്കും. അതിനു ശേഷമാണ് വിശ്വാസികൾക്കും ഭക്തർക്കും ശ്രീലകത്തെ വിഷുക്കണി ദർശനം സാധ്യമാകുന്നത്. രാത്രി വിഷുവിളക്കും ഇവിടെ തെളിയിക്കും.

ഒരു മണിക്കൂറോളം സമയം വിഷുക്കണി ദർശനം ഗുരുവായൂർ ക്ഷേത്രത്തിൽ നീണ്ടുനിൽക്കും. തുടർന്ന് .45ന് തൈലാഭിഷേകം, വാകച്ചാർത്ത് തുടങ്ങിയ പതിവ് ചടങ്ങുകൾ നടക്കും.
ഉച്ചയ്ക്ക് വിഷു നമസ്കാരവും ഉണ്ടായിരിക്കും.
ഗുരുവായൂർ കണ്ണനെ കണി കണ്ടാൽ
വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി അത്രമേൽ പ്രാധാന്യം നിറഞ്ഞതാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ കണ്ണനെ കണ്ടി കണ്ണാൽ ആ വർഷം മുഴുവനും ഐശ്വര്യവും അനുഗ്രഹവും ഉണ്ടാകുമെന്നാണ് വിശ്വാസം. വിഷു ദിനത്തിൽ സൂര്യന്‍റെ ആദ്യ രശ്മികൾ നേരിട്ട് ഗുരുവായൂരപ്പന്റെ കാൽപ്പാദത്തിൽ പതിക്കുന്ന വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. മറ്റൊരു വിശ്വാസമനുസരിച്ച് സൂര്യനെ ആദ്യം കാണുന്നതിൽ പ്രസക്തിയില്ലത്ര. കണികാണുന്നതിനാണ് ഈ ദിവസത്തെ പ്രാധാന്യം മുഴുവനും.

സൂര്യനെ കണ്ടാല്‍ ദക്ഷയാഗത്തിന്റെ കഥ നമുക്കറിയാം. യാഗത്തിനെത്തിയ ശിവനെ അപമാനിച്ചുവിട്ടപ്പോൾ സൂര്യൻ ദക്ഷന്‍റെ പക്ഷത്താണത്രെ നിന്നത്. അതിൽ കോപിഷ്ഠനായ ശിവൻ പുതുവർഷത്തിൽ ആരും സൂര്യനെ കണി കാണുവാൻ ഇടവരാതിരിക്കട്ടെയെന്നും അങ്ങനെ ആരങ്കിലും സൂര്യനെ കണ്ടാൽ അവർക്ക് ഐശ്വര്യത്തിനു പകരം ദുരിതംവരട്ടെയെന്നും ശിവൻ ശപിച്ചത്രെ. അതിൽനിന്നു മോചനം നേടുവാനാണ് ഈ ദിനത്തിൽ സൂര്യൻ ഗുരുവായൂരപ്പന്‌റെ കാൽപ്പാദത്തിൽ വരുന്നതെന്നുമാണ് വിശ്വാസം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













