കൊച്ചിയിലേക്കു പോകുവാൻ നമുക്ക് കാരണങ്ങളൊന്നും വേണ്ട. പ്രത്യേകിച്ച് ഒരു പ്ലാനുമില്ലാതെ പോയാൽ പോലും ഇവിടെ സമയം പോകുന്നതറിയില്ല. മാളകളിൽ പോയി കുറച്ചുനേരം കറങ്ങിയും ഭക്ഷണം കഴിച്ചം ഷോപ്പിങ് നടത്തിയും വൈകിട്ട് മറൈൻ ഡ്രൈവിലേക്ക് പോയോ അല്ലെങ്കിൽ ഫോർട്ട് കൊച്ചി വരെ ബോട്ടിലൊന്നു കറങ്ങിവന്നോ കൊച്ചി യാത്ര ആസ്വദിക്കാം. എന്നാൽ ഇപ്പോള് കൊച്ചിയിലേക്ക് പോയാല് മറ്റൊരാകർഷണം കൂടിയുണ്ട്. കൊച്ചി മുസരിസ് ബിനാലെ. കൊച്ചി കഴിഞ്ഞ മൂന്നു മാസമായി കൊച്ചി യാത്രകള്‍ക്കു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ബിനാലെ തന്നൊണ്.

PC: Kochi-MuzirisBiennale/Instagram
കൊച്ചി-മുസരിസ് ബിനാലെ
സമകാലിക കലയുടെ ആഘോഷമാണ് ഓരോ ബിനാലെക്കാലവും. കലയും കേരളവും തമ്മിൽ അഭേദ്യായ ബന്ധമുണ്ടായിരുന്നുവെങ്കിലും അതൊരു കാഴ്ചയും അനുഭവവും ആക്കിമാറ്റുവാൻ സാധിച്ചത് ബിനാലെയുടെ വരവോടെയാണ്. വിവിധ കലകളെയം അതിന്റെ വ്യത്യസ്തകളെയും ലോകത്തിന് പരിചയപ്പെടുത്തുവാനും കണ്ടു മനസ്സിലാക്കുവാനും മുൻവിധികളില്ലാതെ സമീപിക്കുവാനും പറ്റി അന്തരീക്ഷത്തിനാണ് ബിനാലെ തുടക്കമിട്ടത്. കലയെയും വിനോദസഞ്ചാരത്തെയും കൂട്ടിയിണക്കിയതോടെ ബിനാലെ കാലം യാത്രകളുടെ സമയം കൂടിയായി മാറി. കൊച്ചിയിലെത്തി ബിനാലെ കണ്ട്, ഒന്നോ രണ്ടോ ദിവസം അവിടെ ചിലവഴിച്ച് മറ്റു സ്ഥലങ്ങൾ കൂടി സന്ദർശിച്ചി വരുന്ന രീതിയിലേക്കാണ് കൊച്ചിയ ഈ കാലം മാറ്റിയെടുത്തത്.
ലോകവിനോദസഞ്ചാര ഭൂപടത്തിൽ കൊച്ചിയെ ബിനാലെ അടയാളപ്പെടുത്തിയകിന്റെ അഞ്ചാം പതിപ്പ് ആണിവിടെ നടക്കുന്നത്. കൊച്ചി-മുസിരിസ് ബിനാലെയുടെ 10 വർഷം ആഘോഷിക്കുന്ന ബിനാലെകൂടിയാണ് ഇപ്പോൾ നടക്കുന്നത്.

PC: Kochi-MuzirisBiennale/Instagram
കൊച്ചി-മുസരിസ് ബിനാലെ 2022
'നമ്മുടെ സിരകളിൽ ഒഴുകുന്ന മഷിയും തീയും' എന്ന വിഷയത്തിലാണ് 2022 ലെ ബിനാലെ നടക്കുന്നത്. 2022 ഡിസംബർ 12നാണ് ബിനാലെ ആരംഭിച്ചത്. നിലവിൽ 16 വേദികളിലായാണ് പ്രദർശനവും അനുബന്ധ പരിപാടികളും നടക്കുന്നത്. ഷുബിഗി റാവു ആണ് 2022-23കൊച്ചി-മുസിരിസ് ബിനാലെയുടെ ക്യൂറേറ്റർ. തൊണ്ണൂറിന് മുകളിൽ കലാകാരന്മാരും കൂട്ടായ്കമകളും ഇത്തവണത്തെ ബിനാലെയുടെ ഭാഗമായിട്ടുണ്ട്. ചർച്ചകൾ, ശില്പശാലകൾ, സംഗീത നിശകൾ, കലാപരിപാടികൾ തുടങ്ങിയവ ബിനാലെയുടെ വിവിധ വേദികളിലും സംഘടിപ്പിക്കുന്നു.സ്‌റ്റുഡന്‍റ്സ് ബിനാലെയും കുട്ടികളുടെ 'ആർട്ട് ബൈ ചിൽഡ്രൻ'പരിപാടിയും ഇതിൻറെ ഭാഗമായി നടത്തുന്നു.

PC: Kochi-MuzirisBiennale/Instagram
എട്ടരലക്ഷം പേർ
കലാകാരന്മാരും കലാസ്നേഹികളും സഞ്ചാരികളും ഒഴുകിയെത്തിയ ഒരു ബിനാലെക്കാലമാണിതെന്ന് നിസംശയം പറയാം. ഏറ്റവും പുതിയ കണക്കുകളമുസരിച്ച് ഇതുവരെ എട്ടരലക്ഷത്തോളം ആളുകളാണ് ബിനാലെ സന്ദർശിച്ചത്. ഇപ്പോൾ സ്പെക്ടേഴ്സ് ആൻഡ് ദ സീ എന്ന പേരിൽ സമാന്തര മുസരിസ് പൈതൃക പുരാവസ്തു പ്രദർശനവും ആരംഭിച്ചിട്ടുണ്ട്.
ഫോർട്ട് കൊച്ചി അസോറ ഹോട്ടൽ, കാശി ആർട്ട് കഫേ എന്നിവിടങ്ങളാണ് ഇതിന്‍റെ വേദി. ബിനാലെയുടെ കഴിഞ്ഞ എഡിഷനിൽ ആറ് ലക്ഷം പേരാണ് സന്ദർശിച്ചത്.

PC: Kochi-MuzirisBiennale/Instagram
സൗജന്യ പ്രവേശനം തിങ്കളാഴ്ചകളിൽ
തിങ്കളാഴ്ചകളിൽ ബിനാലെയിലേക്ക് സൗജന്യ പ്രവേശനമാണ് അനുവദിച്ചിരിക്കുന്നത്. ഏപ്രിൽ 3, 10 തിയതികളിൽ ഈ സൗജന്യ പ്രവേശനം പ്രയോജനപ്പെടുത്താം. രാവിലെ 10 മുതൽ രാത്രി 7 മണി വരെയാണ് പ്രവേശനം . സാധാരണ ടിക്കറ്റ് നിരക്ക് 150 രൂപ, വിദ്യാർത്ഥികൾക്ക് 50 രൂപ മുതിർന്ന പൗരന്മാർക്ക് 100 രൂപ എന്നിങ്ങനെയാണ്. ആസ്പിൻ വാൾ ഹൗസിൽ നിന്നും ഓൺലൈൻ ആയും ടിക്കറ്റുകൾ മേടിക്കാം.

PC: Kochi-MuzirisBiennale/Instagram
പ്രധാന വേദികള്‍
ഫോർട്ട് കൊച്ചി ആസ്പിൻവാൾ ഹൗസ്, പെപ്പർ ഹൗസ്, ആനന്ദ് വെയർഹൗസ് എന്നിവയാണ് കൊച്ചി മുസരിസ് ബിനാലെയുടെ പ്രധാനവേദികൾ. ടി കെ എം വെയർഹൗസ്, ഡച്ച് വെയർഹൗസ്, കാശി ടൗൺ ഹൗസ്, ഡേവിഡ് ഹാൾ, കാശി ആർട്ട് കഫേ, എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗ്യാലറി എന്നിങ്ങനെയാണ് മറ്റു വേദികൾ.

PC: Kochi-MuzirisBiennale/Instagram
ഫോർട്ട് കൊച്ചിയിലേക്ക് വരാം
ബിനാലെയുടെ പ്രധാന വേദികളെല്ലാം ഫോർട്ടു കൊച്ചിയിലും സമീപത്തുമായാണ് സ്ഥിതി ചെയ്യുന്നത്. എറണാകുളത്തു നിന്നും വളരെ എളുപ്പത്തിൽ ഫോർട്ട് കൊച്ചിയിലേക്ക് വരാം. അതിനുള്ള മികച്ച വഴി കേരള ജലഗതാഗത വകുപ്പ് എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നും നടത്തുന്ന ബോട്ട് യാത്രകളാണ്. പുലർച്ചെ 5.40 മുതൽ രാത്രി 9.30 ഏകദേശം 20 മിനിറ്റ് ഇടവേളകളിൽ ഫോർട്ട് കൊച്ചിയിലേക്ക് ബോട്ട് സർവീസുണ്ട്. വെറും ആറ് രൂപ മുടക്കി, 20-25 മിനിറ്റ് കായൽ കാഴ്ചകളും കൂടി ആസ്വദിച്ച് ഫോർട്ട് കൊച്ചിയിൽ ചെന്നിറങ്ങാം.
എറണാകുളത്തു നിന്നും റോഡ് മാർഗമാണ് പോകുന്നതെങ്കിൽ 12 കിലോമീറ്ററാണ് ഫോർട്ട് കൊച്ചിയിലേക്കുള്ള ദൂരം.
എറണാകുളം ബോട്ട് ജെട്ടിയുടെ മുന്നിലായി ബസുകൾക്ക് സ്റ്റോപ്പുണ്ട്. മെട്രോയിലാണ് വരുന്നതെങ്കിൽ മഹാരാജാസ് കോളേജ് മെട്രോ സ്റ്റേഷനിലിറങ്ങി അവിടുന്ന് ജെട്ടിയിലേക്ക് നടന്നു വരാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













