വളരെ വ്യത്യസ്തമായ ആചാര അനുഷ്ടനാങ്ങള്‍ ഉള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് ഓച്ചിറയിലെ പരബ്രഹ്മക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ടയായ ഓംകാര മൂര്‍ത്തിയെ ക്ഷേത്രത്തില്‍ അല്ല പ്രതിഷ്ടിച്ചിരിക്കുന്നത് എന്നതാണ് പ്രധാന കൗതുകം. 'അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓംകാരമൂര്‍ത്തി ഓച്ചിറയില്‍' എന്ന് തുടങ്ങുന്ന സിനിമാഗാനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല . കിഴക്കേ ഗോപുരകവാടം മുതല്‍
36ഏക്കറില്‍ രണ്ട് ആല്‍ത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ് ഇവിടുത്തെ ക്ഷേത്രസങ്കല്‍പം.
ഇരുപത്തിയെട്ടാം ഓണം
കന്നിമാസത്തിലെ തിരുവോണം നാളില്‍ കന്നുകാലികള്‍ക്കായി നടത്തുന്ന ഇരുപത്തി എട്ടാം ഓണം ഇവിടെ പ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞ് ഇരുപത്തിയെട്ടാമത്തെ ദിവസം നടക്കുന്നതിനാലാണ് ഈ ആഘോഷത്തിന് ആ പേരു ലഭിച്ചത്. കാളക്കെട്ട് എന്നും ഈ ആഘോഷം അറിയപ്പെടുന്നുണ്ട്.
വേലുതമ്പിദളവ
വേലുത്തമ്പിദളവ പണികഴിപ്പിച്ച ആല്‍ത്തറയാണ് ഇന്ന് ഇവിടെ കാണുന്നത്. ഈ ആല്‍മരത്തറകളില്‍ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായാണ് സങ്കല്‍പം. കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച ദളവ ഓച്ചിറയിലും ക്ഷേത്രം പണികഴിപ്പിക്കാന്‍ ഒരുങ്ങി എന്നാല്‍ ദേവ പ്രശ്‌നത്തില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത് ദേവന് ഇഷ്ടമല്ലെന്ന് മനസിലായതിനാല്‍ ആല്‍ത്തറ മാത്രം പണികഴിപ്പിച്ചു എന്നാണ് ചരിത്രം.
കൊല്ലം ജില്ലയില്‍ ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയില്‍ കായംകുളത്തിന് അടുത്തായാണ് ഓച്ചിറ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേശീയപാത 47ല്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍ ഏറെ പ്രയാസമില്ല.
ഓച്ചിറ ക്ഷേത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം
ആൽത്തറയിലെ പരബ്രഹ്മം
Photo Courtesy: Neon at ml.wikipedia
വൃശ്ചികോത്സവം
Photo Courtesy: Neon at ml.wikipedia
ഓച്ചിറയ്ക്ക് പിന്നിൽ
ഓച്ചിറക്കളി
ഓച്ചിറക്കളി നടത്തുന്നത്.
Photo Courtesy: Fotokannan
ഓച്ചിറക്കാളകൾ
ബുദ്ധമതം
തെളിവാണെന്നാണ് ചിലരുടെ അവകാശവാദം.
പ്രസാദത്തിലുമുണ്ട് പ്രത്യേകത
Photo Courtesy: Kiran Gopi at ml.wikipedia



Click it and Unblock the Notifications












