Search
  • Follow NativePlanet
Share
» »ഏഷ്യയുടെ മൂണ്‍ലാന്‍ഡിലേക്ക് ഗര്‍ത്തങ്ങള്‍ കാണാന്‍ ഒരു യാത്ര!

ഏഷ്യയുടെ മൂണ്‍ലാന്‍ഡിലേക്ക് ഗര്‍ത്തങ്ങള്‍ കാണാന്‍ ഒരു യാത്ര!

By Maneesh

പൂനെ നഗരത്തി‌ല്‍ നിന്ന് ഏകദേശം 90 കിലോമീറ്റര്‍ അകലെയായി പൂനെ അഹമ്മദ്നഗര്‍ ഹൈവേയില്‍ നിന്ന് കുറച്ച് മാറി ഒരു കൊച്ചു ഗ്രാമമുണ്ട്, നിഘോജ് എന്നാണ് ആ ഗ്രാമത്തിന്റെ പേ‌ര്. അവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ വീണ്ടും യാത്ര ചെയ്താ‌ല്‍ ഏഷ്യയിലെ ഏറ്റവും ‌വലിയ ഗര്‍ത്തങ്ങള്‍ കാണാം. കുക്ഡി നദിയി‌ലെ ‌പാറക്കൂട്ടങ്ങളിലാണ് ഈ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്.

ചന്ദ്രോപരി‌തലത്തില്‍ രൂപപ്പെട്ടിട്ടുള്ള ഗര്‍ത്തങ്ങള്‍ പോലെ തന്നെയാണ് നിഘോജി‌ല്‍ രൂപപ്പെട്ടിരിക്കുന്ന ഗര്‍ത്തങ്ങളും. ഇനി ചന്ദ്രോപരിതലം എങ്ങനെയാണെന്ന് കാണാന്‍ നിഘോജില്‍ പോയാല്‍ മതി.

നിഘോജിനേക്കുറിച്ചും നിഘോജ് യാത്രയേക്കുറിച്ചും വിശദമായി സ്ലൈഡുകളിലൂടെ വായിക്കാം

നിഘോജിലേക്ക്

നിഘോജിലേക്ക്

പൂനെയി‌ല്‍ നിന്ന് അഹമ്മദ്നഗറിലേക്കുള്ള ഹൈവേയിലൂടെ ഒരു എഴു‌പത് കിലോമീറ്റര്‍ യാത്ര ചെയ്യുമ്പോള്‍ ശിരൂ‌ര്‍ എന്ന സ്ഥലത്ത് എത്തി‌‌ച്ചേരും അവി‌ടെ നിന്ന് ഇടത്തേക്ക് തിരി‌ഞ്ഞാല്‍ നിഘോജിലേക്കുള്ള റോഡ് കാണാം. ഏകദേശം 20 കിലോമീറ്റര്‍ യാത്രയുണ്ട് ഇവിടേയ്ക്ക്.
Photo Courtesy: Abhijeet Safai

റോഡിനേക്കുറിച്ച്

റോഡിനേക്കുറിച്ച്

സഞ്ചാരയോഗ്യമാ‌യ റോഡാണ് ഇത്. ഗ്രാമത്തിലേക്ക് എത്തുന്നതിന് മുന്‍പുള്ള രണ്ട് കിലോമീറ്റര്‍ യാത്രയില്‍ നിങ്ങള്‍ക്ക് കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെടേണ്ടിവരും.
Photo Courtesy: Abhijeet Safai

ഗര്‍ത്തങ്ങള്‍ കാണാന്‍

ഗര്‍ത്തങ്ങള്‍ കാണാന്‍

നിഘോജില്‍ നിന്ന് ഏകദേശം 3 കിലോമീറ്റര്‍ അകലെ കുക്കഡി നദീതടത്തി‌ലെ പാറക്കൂട്ട‌ങ്ങളിലാണ് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. മഴക്കാലത്തെ കനത്ത നീരൊഴുക്കില്‍ തേയ്മാനം ഉണ്ടാകുന്നതും. കല്ലുകള്‍ മറ്റൊരുടത്തേക്ക് ഒഴുകി നീങ്ങുന്നതുമാണ് ഇത്തരം ഗര്‍ത്തങ്ങള്‍ ഉണ്ടാകാന്‍ കാരണം.
Photo Courtesy: Abhijeet Safai

മൂണ്‍‌ലാന്‍ഡ്

മൂണ്‍‌ലാന്‍ഡ്

എല്ലാവര്‍ഷവും ഭൗമശാസ്ത്ര വിദഗ്ധര്‍ ഇവിടെ എത്തി പഠനങ്ങള്‍ നടത്താറുണ്ട്. ഏഷ്യയില്‍ തന്നെ ഇത്തരത്തി‌ലുള്ള ഗര്‍ത്തം ഇവിടെ മാത്രമാണ് ഉള്ളതെന്നാണ് പറയപ്പെടുന്നത്. ചന്ദോപരിതലത്തിലെ ഗര്‍ത്തങ്ങളോട് സാമിപ്യമുള്ളതിനാല്‍ മൂണ്‍ലാന്‍ഡ് എന്നാണ് ഇത് അറിയപ്പെടുന്നത്.
Photo Courtesy: Abhijeet Safai

ക്ഷേത്രങ്ങള്‍

ക്ഷേത്രങ്ങള്‍

ഈ ഗര്‍ത്തങ്ങളുടെ ഇരുവശങ്ങളിലുമാ‌യി രണ്ട് ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. മാല്‍‌ഗംഗ ദേവത ക്ഷേത്രവും കപിലേശ്വര്‍ ക്ഷേത്രവും ആണ് അവ.
Photo Courtesy: Abhijeet Safai

തൂ‌ക്ക് പാലം

തൂ‌ക്ക് പാലം

നദിക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഒരു തൂക്കുപാലമാണ് ഇരു ക്ഷേത്രങ്ങളേയും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നത്.

Photo Courtesy: Abhijeet Safai

വിശ്വാസം

വിശ്വാസം

എല്ലാവര്‍ഷവും ജന്മാഷ്ടമി നാളില്‍ ഇവിടുത്തെ ഗര്‍ത്തത്തില്‍ മണ്‍കുടം പ്രത്യക്ഷപ്പെടാറുണ്ടെന്ന് ഒരു വിശ്വാസം പ്രചരിക്കുന്നുണ്ട്. മണ്‍‌പാ‌ത്രം കാണാന്‍ ഈ ദിവസം ജനക്കൂട്ടം ഇവിടെ തടി‌‌ച്ചുകൂ‌ടാറുണ്ട്.
Photo Courtesy: Abhijeet Safai

യാത്ര ടിപ്സ്

യാത്ര ടിപ്സ്

ജലനിരപ്പ് താഴുന്ന വേനല്‍ക്കാലത്താണ് ഇവിടെ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. മുംബൈയില്‍ നിന്നും പൂനെ‌യില്‍ നിന്നുമുള്ള സഞ്ചാരികള്‍ വീക്കെന്‍ഡുകളില്‍ ഇവിടെ എത്താറുണ്ട്. ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് യാ‌തൊരു സൗയകര്യങ്ങ‌ളും ഒരുക്കിയിട്ടില്ല.

Photo Courtesy: Abhijeet Safai

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

നിഘോജ് ഗ്രാമ‌ത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
Photo Courtesy: Glasreifen

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

നിഘോജ് ഗ്രാമ‌ത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
Photo Courtesy: Abhijeet Safai

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: maharashtra pune villages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+