എവിടെയാണ് തോറന്‍മല്‍
മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയിലാണ് ഈ മനോഹരമായ ഹില്‍സ്റ്റേഷന്‍. ഒരു പീഠഭൂമിയുടെ ആകൃതിയിലുള്ള തോറന്‍മല്‍ സമുദ്ര നിരപ്പില്‍ നിന്നും 1150 മീറ്റര്‍ ഉയരെ സാത്പുര നിരകളില്‍ സ്ഥിതി ചെയ്യുന്നു.
Photo Courtesy: Angelo Correia, Mumbai
പേരിന് പിന്നില്‍
തോര്‍ന എന്ന് പേരുള്ള മരത്തില്‍ നിന്നാണ് ഈ പ്രദേശത്തിന് തോറന്‍മല്‍ എന്ന പേര് ലഭിച്ചത്. പണ്ട് മുതലേ തോര്‍ന മരങ്ങളാല്‍ നിബിഡമായിരുന്നു ഈ പ്രദേശം. ഇവിടെയുള്ളവര്‍ തോര്‍ന ദേവി എന്ന വൃക്ഷ ദൈവത്തെ ആരാധിച്ചു പോന്നിരിന്നു. ഈ ദേവിയുടെ അനുഗ്രഹത്താല്‍ സന്താന സൌഭാഗ്യമുണ്ടാവുമെന്നാണ് സങ്കല്‍പം.
Photo Courtesy: cool_spark
കാഴ്ചകള്‍
സഞ്ചാരികളെ സംബന്ധിച്ചടുത്തോളം നയനമനോഹരങ്ങളായ ഒരുപാടു കാഴ്ചകള്‍ കാത്തിരിക്കുന്നുണ്ടിവിടെ. അതില്‍ ആദ്യം പറയേണ്ടത് യെശ്വന്ത് ലേക്ക് ആണ്. ബോട്ടിങ്ങും ഫിഷിങ്ങും ഒക്കെയായി ഇവിടെ കൂടാം. വിശദമായി വായിക്കാം
Photo Courtesy: KuwarOnline
വ്യൂ പോയിന്റുകള്‍
ചുറ്റുമുള്ള പ്രകൃതിയുടെ വശ്യ സൗന്ദര്യം ഒറ്റ നോട്ടത്തില്‍ ഒപ്പിയെടുക്കാന്‍ തക്ക വണ്ണം പാകത്തില്‍ സണ്‍ സെറ്റ് പോയിന്റ്, ഖട്കി പോയിന്റ് എന്നിവ സ്ഥിതി ചെയ്യുന്നു. സഞ്ചാരികള്‍ക്ക് പുതുമ നിറഞ്ഞ കാഴ്ചകള്‍ സമ്മാനിക്കുന്ന മനോഹരമായ താഴ്വരയാണ് സിത ഖായ്.
Photo Courtesy: cool_spark
പ്രകൃതിയുടെ മടിത്തട്ടില്‍
സിറ്റിയുടെ തിക്കും തിരക്കും നിറഞ്ഞ ജീവിതത്തില്‍ നിന്നു കുറച്ചു നേരത്തേക്കെങ്കിലും ഓടിയൊളിക്കാന്‍ വെമ്പി നില്‍ക്കുന്ന മനസുകള്‍ക്ക് വലിയൊരു ആശ്വാസമാണ് തോറന്‍മല്‍. യാത്രികര്‍ക്ക് രസം പകരാന്‍ പ്രകൃതി ഒരുക്കിയ ഒട്ടേറെ വിസ്മയക്കാഴ്ചകളുണ്ടിവിടെ.
Photo Courtesy: cool_spark
കാലാവസ്ഥ
സുഖകരമായ കാലാവസ്ഥ തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണീയത. മഹാരാഷ്ട്രയിലെ തന്നെ ഏറ്റവും തണുപ്പ് കൂടിയ രണ്ടാമത്തെ സ്ഥലമാണിത്. വിശദമായി വായിക്കാം
Photo Courtesy: cool_spark
എത്തിച്ചേരാന്‍
മുംബയില്‍ നിന്നും 461 കിലോമീറ്റര്‍ അകലെയാണ് തോറന്‍മല്‍ സ്ഥിതി ചെയ്യുന്നത്. മുംബൈ,പൂനെ,ഹൈദരാബാദ് തുടങ്ങി മറ്റു പ്രധാന നഗരങ്ങളില്‍ നിന്നൊക്കെ ഇങ്ങോട്ടേക്ക് സര്‍ക്കാര്‍,സ്വകാര്യ ബസ് സര്‍വീസുകളുണ്ട്. നന്ദുര്‍ബന്‍ ആണ് അടുത്തുള്ള പ്രധാന നഗരം. വിശദമായി
Photo Courtesy: cool_spark