എത്ര തണുപ്പാണെങ്കിലും അല്ല ചൂടാണെങ്കിലും പ്രകൃതിഭംഗിയും കാഴ്ചകളും ആസ്വദിക്കുവാൻ തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ് വിശാഖപട്ടണവും അരാകുവാലിയും. കടൽത്തീരങ്ങൾ കൊണ്ട് അനുഗ്രഹീതമായ വിശാഖപട്ടണത്തു നിന്നും നിന്നും കുറച്ചകലെ പ്രകൃതി സൗന്ദര്യം കൊണ്ട് പേരുകേട്ട അരാകുവാലിയിലേക്കുള്ള യാത്ര ഉറപ്പായും പോയിരിക്കണം എന്നതിൽ ഒരു സംശയവും ഇല്ല. കറങ്ങിയടിച്ചു വരുവാൻ സമയമില്ലെങ്കിൽ ഒരൊറ്റ ദിവസം കൊണ്ട് പോയിവരാൻ സാധിക്കുന്ന രീതിയിൽ യാത്ര പ്ലാൻ ചെയ്യാം. ഇതാ വിശാഖപട്ടണത്തു നിന്നും ഒരൊറ്റ ദിവസത്തെ അരാകുവാലി യാത്രയിൽ എവിടെയൊക്കെ പോകണമെന്നും എന്തൊക്ക കാണണമെന്നും നോക്കാം...
വിശാഖപട്ടണത്തു നിന്നും അരാകിലേക്ക്
വിശാഖപട്ടണത്തു നിന്നും 120 കിലോമീറ്ററാണ് ഇവിടേക്കുള്ളത്.
അരാകിലേക്ക്
പദ്മപുരം ഗാർഡൻസ്
രണ്ടാം ലോകമഹായുദ്ധക്കാലത്ത് യുദ്ധത്തില്‍ പങ്കെടുക്കുന്ന സൈനികർക്കാവശ്യമായ പച്ചക്കറികൾ വിളയിക്കുക എന്ന ഉദ്ദേശത്തിലാണ് 26 ഏക്കര്‍ സ്ഥലത്തായി ഒരു പ്ലോട്ട് നിര്‍മ്മിക്കുന്നത്. പിന്നട് അത് ഹോർട്ടികൾച്ചർ നഴ്സറിയായും ശേഷം ബോട്ടാണിക്കല്‍ ഗാർഡനായും മാറുകയായിരുന്നു.
രാവിലെ 9.00 മുതൽ വൈകിട്ട് 6.00 വരെയാണ് പ്രവേശന സമയം.
അരാകു ട്രൈബൽ മ്യൂസിയം
അനന്തഗിരി കോഫീ പ്ലാന്‌റേഷൻ
ബോറാ ഗുഹകൾ
ഹിന്ദു വിശ്വാസങ്ങളും ഐതിഹ്യങ്ങളും നിറഞ്ഞതാണീ ഗുഹ. ഋതുപര്‍ണ്ണന്‍, പാണ്ഡവര്‍, ശങ്കാരാചാര്യര്‍ തുടങ്ങിയവര്‍ ഇവിടെ പൂജകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. പാതാളഭുവനേശ്വരം എന്നും ഈ ഗുഹകള്‍ അറിയപ്പെടുന്നുണ്ട്. പാറയുടെ ആകൃതികള്‍ ചേര്‍ന്ന് വിശ്വാസത്തെ ബലപ്പെടുത്തുന്ന പല രൂപങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ശേഷനാഗം, ഐരാവതം, ബ്രഹ്മാവിന്റെ വാഹനമായ അരയന്നം, തുടങ്ങിയവയൊക്ക കാണിച്ച് ഐതിഹ്യങ്ങള്‍ വിവരിക്കാന്‍ ഗുഹാ ക്ഷേത്രത്തിലെ പൂജാരികള്‍ തയ്യാറായി നില്‍പ്പുണ്ട് അവിടെ എപ്പോഴും. ഗുഹയിലേക്കിറങ്ങുന്ന പടികളുടെ സമീപത്തായി കറുത്ത നിറത്തില്‍ ഫണം വിടര്‍ത്തി നില്‍ക്കുന്ന പോലുള്ള ശേഷനാഗം ഇവിടെ കാണേണ്ട കാഴ്ച തന്നെയാണ്.



Click it and Unblock the Notifications













