01. ഗോവ (ബീച്ചുകള്‍)
ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ അത്ഭുത നഗരമാണ് ഗോവ. യുവാക്കളും പ്രായമായവരും എന്ന് വേണ്ട ഏത് പ്രായക്കാരും തരക്കാരും ഗോവയിലെത്താന്‍ മത്സരിക്കുന്നു. വൃത്തിയും വെടിപ്പുമുള്ള നെടുനീളന്‍ കടല്‍ത്തീരങ്ങളും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന മദ്യവും മെട്രോപൊളിറ്റന്‍ ഭാവവും ചേര്‍ന്ന് ഗോവയ്ക്ക് തിരക്കേറിയ ഒരു വിനോദസഞ്ചാരകേന്ദ്രത്തിന്റെ കെട്ടും മട്ടും നല്‍കുന്നു. വിശദമായി വായിക്കാം
Photo Courtesy: nevil zaveri
02. കൂര്‍ഗ് (പ്രകൃതി ഭംഗി)
നിത്യഹരിത വനങ്ങളും, പച്ചപ്പുള്ള സമതലങ്ങളും, കോടമഞ്ഞൂമൂടിക്കിടക്കുന്ന മലനിരകളും കാപ്പി, തേയില തോട്ടങ്ങളും, ഓറഞ്ച് തോട്ടങ്ങളും എന്നുവേണ്ട നദിയും അരുവിയും ക്ഷേത്രങ്ങളും എല്ലാമുണ്ട് ഇവിടെ. വിശദമായി വായിക്കാം
Photo Courtesy: Kalidas Pavithran
03. ആന്‍ഡമാന്‍ (ബീച്ചുകള്‍)
ശാന്തമായ കടല്‍ത്തീരമാസ്വദിയ്ക്കാന്‍ അത്രയേറെ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. ആള്‍ത്തിരക്കില്ലാത്ത നീലക്കടല്‍ത്തീരമാണ് ആന്‍ഡമാനിലേത്, എത്രനുകര്‍ന്നാലും മതിവരാത്ത സൗന്ദര്യത്തിന്റെ ഖനികളാണ് ഈ തീരം. വിശദമായി വായിക്കാം
Photo Courtesy: Koshy Koshy
04. ലഡാക്ക് (പ്രകൃതി ഭംഗി)
മനോഹരമായ തടാകങ്ങള്‍, ആശ്രമങ്ങള്‍, മനംമയക്കുന്ന ഭൂപ്രദേശം, കൊടുമുടികള്‍ എന്നിവയാല്‍ സമൃദ്ധമാണ് ലഡാക്ക്. മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള ഏത് സമയത്തും ലഡാക്കില്‍ പോവുന്നതിന് അനുയോജ്യമാണ്. വിശദമായി വായിക്കാം.
Photo Courtesy: McKay Savage
05. പഹല്‍ഗാം (പ്രകൃതി ഭംഗി)
ശ്രീനഗറില്‍ നിന്നും 95 കിലോമീറ്റര്‍ ദൂരമുണ്ട് പഹല്‍ഗാമിലേക്ക്. സമുദ്രനിരപ്പില്‍ നിന്നും 2740 മീറ്റര്‍ ഉയരത്തിലാണ് പഹല്‍ഗാം. കനത്ത ഫോറസ്റ്റും, തടാകങ്ങളും അരുവികളും പൂന്തോട്ടങ്ങളും പഹല്‍ഗാമിനെ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. വിശദമായി വായിക്കാം
Photo Courtesy: Ankur P
06. ലാചെന്‍ (താഴ്വര)
സിക്കിമിലെ ഗാങ്ടോക്കില്‍ നിന്ന് 129 കിലോമീറ്റര്‍ അകലെ ഭൂനിരപ്പില്‍ നിന്ന് 2750 മീറ്ററിന്റെ ഉത്തുംഗതയിലാണ് ലാചെന്‍ പട്ടണം സ്ഥിതിചെയ്യുന്നത്. ഗുരുടോങ് കര്‍ തടാകവും ചോപ്ട താഴ്വരയും ഈ പ്രദേശത്തിന് അലങ്കാരമായ് വിലയിക്കുന്നു. വിശദമായി വായിക്കാം
Photo Courtesy: Quinn Comendant
07. കാലിംപോംഗ് (പ്രകൃതിഭംഗി)
ചക്രവാളം തൊട്ട് നില്‍ക്കുന്ന മഞ്ഞ് മലകളാണ് പശ്ചിമ ബംഗാളിന്റെ വടക്ക് സ്ഥിതിചെയ്യുന്ന ഈ മനോഹരമായ മലോയര പ്രദേശത്തിന്റെ സൗന്ദര്യം. സമുദ്ര നിരപ്പില്‍ നിന്നും 4000 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന കാലിമ്പോങിലെ ശുദ്ധവായുവും പ്രകൃതി സൗന്ദര്യവും ആസ്വദിക്കാന്‍ നിരവധി പേര്‍ എത്താറുണ്ട്. വിശദമായി വായിക്കാം
Photo Courtesy: shankar s.
08. വാരണാസി (പ്രാചീന നഗരം)
ഹിന്ദു വിശ്വാസ പ്രകാരമുള്ള പുണ്യസ്ഥലങ്ങളില്‍ പ്രധാനപ്പെട്ടതാണ് വാരണാസി. കാശി എന്നും ബനാറസ് എന്നും അറിയപ്പെടുന്ന ഉത്തര്‍ പ്രദേശിലെ ഈ നഗരത്തില്‍ പുരാതനകാലം മുതലേ ജനവാസം ഉണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ പറയുന്നു. വിശദമായി വായിക്കാം
Photo Courtesy: ePi.Longo
10. ആഗ്ര (താജ്മഹല്‍)
വിശ്വപ്രസിദ്ധമായ താജ്മഹലിനെ പ്രതീകവല്ക്കരിക്കുന്ന പട്ടണമാണ് ആഗ്ര. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ നിന്ന് ഏകദേശം ഇരുനൂറ് കിലോമീറ്റര്‍ അകലെയായി ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍ പ്രദേശിലാണ് ഇതിന്റെ സ്ഥാനം. വിശദമായി വായിക്കാം
Photo Courtesy: Tiberio Frascari
11. ജയ്പൂര്‍ (കൊട്ടാരങ്ങള്‍)
ഇന്ത്യയിലെ പഴക്കംചെന്ന നഗരങ്ങളിലൊന്നാണ് പിങ്ക് സിറ്റിയെന്ന് അറിയപ്പെടുന്ന ജയ്പൂര്‍. രാജസ്ഥാന്റെ തലസ്ഥാനമായ ഈ നഗരം വാസ്തുശാസ്ത്രപ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ നഗരമാണ്. വിശദമായി വായിക്കാം
Photo Courtesy: Arian Zwegers
12. പുഷ്കര്‍ (പ്രാചീന നഗരം)
ഈ ചെറിയ നഗരത്തില്‍ നാനൂറ് ക്ഷേത്രങ്ങളും അന്‍പത്തിരണ്ടു സ്നാന ഘട്ടങ്ങളും ഉണ്ട്. ഇന്ത്യയില്‍ വളരെ കുറച്ചു മാത്രമുള്ള ബ്രഹ്മാ ക്ഷേത്രങ്ങളില്‍ ഒന്നാണ് പുഷ്കറിലേത്. വിശദമായി വായിക്കാം
Photo Courtesy: A Vahanvaty
13. ഷിംല (ഹില്‍സ്റ്റേഷന്‍)
മനോഹരമായ പര്‍വ്വതനിരകളും പ്രകൃതിഭംഗിയുമാണ് ഷിംല സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ലക്കാര്‍ ബസാര്‍, സ്‌കാന്‍ഡല്‍ പോയിന്റ് എന്നീ മലകളെ ബന്ധിപ്പിക്കുന്ന മനോഹരമായ ഒരു സ്ഥവും ഇവിടെയുണ്ട്. വിശദമായി വായിക്കാം
Photo Courtesy: Bharat Justa
14. മണാലി (പ്രകൃതി ഭംഗി)
മനോഹരമായ മലനിരകളും പ്രകൃതിഭംഗിയുമാണ് മനാലിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്, ഹഡിംബ ക്ഷേത്രം, സോലാംഗ് വാലി, റോതാംഗ് പാസ്, ബിയാസ് നദി എന്നിവയാണ് മനാലി യാത്രയില്‍ സന്ദര്‍ശകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. വിശദമായി വായിക്കാം
Photo Courtesy: David Bacon
15. മൂന്നാര്‍ (പ്രകൃതി ഭംഗി)
വെറുമൊരു വിനോദസഞ്ചാരകേന്ദ്രമെന്നതിലുമുപരി, കാണാനും മനസ്സിലാക്കാനും ഒട്ടേറെ കാര്യങ്ങളുള്ള സ്ഥലമാണിത്. പ്രകൃതിസ്‌നേഹികളെ സംബന്ധിച്ച് ഒരു പറുദീസമാണ് മൂന്നാര്‍. വിശദമായി വായിക്കാം
Photo Courtesy: Abhinaba Basu