Search
  • Follow NativePlanet
Share
» »19,000 രൂപയ്ക്ക് 10 ദിവസത്തെ ഭാരതപര്യടനം; അഹമ്മദാബാദ്, ഗോവ, ഉജ്ജയിൻ യാത്ര കേരളത്തിൽ നിന്ന്, 700 പേർക്ക് പോകാം

19,000 രൂപയ്ക്ക് 10 ദിവസത്തെ ഭാരതപര്യടനം; അഹമ്മദാബാദ്, ഗോവ, ഉജ്ജയിൻ യാത്ര കേരളത്തിൽ നിന്ന്, 700 പേർക്ക് പോകാം

പടിഞ്ഞാറൻ ഇന്ത്യയുയെ വശ്യമനോഹരമായ കാഴ്ചകളിലൂടെ ഒരു യാത്ര. മനുഷ്യർ കളങ്കമേൽപ്പിക്കാത്ത, ഗ്രാമങ്ങളും തനിനാടൻ ജീവിതങ്ങളും അറിഞ്ഞ് പൗരാണിക ക്ഷേത്രങ്ങളും വിശ്വാസങ്ങളും പരിചയപ്പെട്ട് ബീച്ചുകളും ദേവാലയങ്ങളും കണ്ട് തീർത്തും വ്യത്യസ്തമായ ഒരു യാത്ര. കേട്ടുപരിചയിച്ച ഇടങ്ങൾ കാണാൻ ഒരു കൂട്ടം പുതിയ സഹയാത്രികർക്കൊപ്പം ഒരു യാത്ര പോയാലോ..

ഐആര്‍സിടിസി കൊച്ചുവേളിയിൽ നിന്നും പോകുന്ന ഭാരത് ഗൗരവ് വെസ്റ്റേണ്‍ ഡിലൈറ്റ് എന്ന ഈ പാക്കേജ് യാത്രകൾ പോകാൻ ആഗ്രഹമുള്ളവർക്ക് പരീക്ഷിക്കാവുന്ന ഒരു മിനി ഭാരത പര്യടന ട്രിപ്പ് ആണ്. ക്ഷേത്രങ്ങളും തീർത്ഥാടന സ്ഥലങ്ങളും ദേവാലയങ്ങളും ചരിത്ര നിർമ്മിതികളും കണ്ട് വരുന്ന ഈ യാത്രയിൽ ഏതു പ്രായക്കാർക്കും പങ്കെടുക്കാം. ഭാരത് ഗൗരവ് സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനിലാണ് യാത്ര.

Western Delight 10 Days Bharat Gaurav Package from Kerala

ജൂൺ 30-ാം തിയതി കൊച്ചുവേളിയിൽ നിന്ന് രാവിലെ 9.45 ന് ആരംഭിക്കുന്ന യാത്ര മഹാകാലേശ്വര്, ഓംകാരേശ്വര് എന്നിവിടങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങളും അഹമ്മദാബാദ്, ഗോവ തുടങ്ങിയ വിനോദ കേന്ദ്രങ്ങളും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ - സ്റ്റാച്യു ഓഫ് യൂണിറ്റി ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കും.
കൊച്ചുവേളി - കൊല്ലം - ചെങ്ങന്നൂർ - കോട്ടയം - എറണാകുളം ടൗൺ - തൃശൂർ - ഒറ്റപ്പാലം - പാലക്കാട് - പോടന്നൂർ - ഈറോഡ് - സേലം ജംങ്ഷൻ എന്നിവിടങ്ങളിൽ നിന്നും ട്രെയിനിൽ കയറാം.

മൂന്നാം ദിവസം രാവിലെയാണ് ആദ്യ ലക്ഷ്യസ്ഥാനമായ ഉജ്ജയിനിൽ എത്തുന്നത്.
താമസവും ഭക്ഷണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അന്ന് ഉച്ചകഴിഞ്ഞ് മഹാകാലേശ്വർ ക്ഷേത്രം സന്ദർശിക്കും. പിറ്റേന്ന് ഓംകാലേശ്വർ ക്ഷേത്രമാണ് സന്ദർശിക്കുന്നത്. അന്നു മുഴുവൻ യാത്രയുണ്ടാകും. രാത്രി അഹമ്മദാബാദിലേക്ക് പുറപ്പെടും. രാവിലെ അഹമ്മദാബാദിൽ എത്തി നേരെ താമസസ്ഥലത്തേയ്ക്ക് പോകും, ഉച്ചകഴിഞ്ഞ് അക്ഷർധാം ക്ഷേത്രം കാണാം.

അടുത്തദിവസം രാവിലെ മൊധേര സൂര്യക്ഷേത്രം, സബർമതി ആശ്രമം, അദ്ലഡ് പടിക്കിണര്‍ എന്നിവിടങ്ങൾ കണ്ട് രാത്രി അഹമ്മദാബിൽ തങ്ങും. പിറ്റേന്ന് രാവിലെ ഏകതാനഗറിലേക്കുള്ള യാത്ര ഉച്ചയോടെ എത്തിച്ചേരും. ഉച്ചകഴിഞ്ഞ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ - സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്ശിക്കും. പിറ്റേന്ന് രാവിലെ ഏകദാനഗറിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകും. രാത്രി അവിടുന്ന് മഡ്ഗാവോണിലേക്ക് യാത്ര ആരംഭിച്ച് രാത്രി എത്തിച്ചേരും.

ഗോവയില്‌ മംഗുഷി ക്ഷേത്രം, ബോം ജീസസ് ബസിലിക്ക, സെ കത്തീഡ്രൽ എന്നിവ സന്ദർശിക്കും.
ഉച്ചകഴിഞ്ഞ് കോൾവ ബീച്ച് കാണാനായി പോകും. അവിടുന്ന് രാത്രി മംഗലാപുരം വഴി കൊച്ചുവേളിയിലേക്ക് മടക്കയാത്ര. മംഗളുരു ജം - കണ്ണൂർ - കോഴിക്കോട് - ഷൊറണൂർ - തൃശൂർ - എറണാകുളം ടൗൺ, കോട്ടയം - ചെങ്ങന്നൂർ - കൊല്ലം - കൊച്ചുവേളി എന്നിവിടങ്ങളിൽ ഡീബോർഡിങ് സൗകര്യമുണ്ട്.

ആകെ 700 സീറ്റുകളാണ് ലഭ്യം. (എക്കണോമി - 400, സ്റ്റാൻഡേർഡ് - 150, കംഫർട്ട് - 150) എന്നിങ്ങനെയാണ്. എക്കണോമി ക്ലാസിൽ മുതിർന്ന ഒരാള്‍ക്ക് 19,000 രൂപയും കുട്ടിക്ക് 17,890 രൂപയുമാണ് നിരക്ക്. സ്റ്റാൻഡേർഡ് ക്ലാസിൽ
ക്ലാസിൽ മുതിർന്ന ഒരാള്‍ക്ക് 20,970
രൂപയും കുട്ടിക്ക് 19,660 രൂപയുമാണ് നിരക്ക്. കംഫോര്ട്ട് ക്ലാസിൽ ഇത് യഥാക്രമം 23,600,22,020 എന്നിങ്ങനെയാണ് വരുന്നത്.
ഐആർസിടിസി റീജിയണൽ ഓഫീസുമായി ബന്ധപ്പെട്ട് വെസ്റ്റേൺ ഡിലൈറ്റ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ യാത്ര ടിക്കറ്റ് ബുക്ക് ചെയ്യാം. ഫോണ്‍- 0484 2382991 , Mob: 8287932064, 8287932082, 8287932117 .

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+