ഓരോ യാത്രയും കഴിവതും വ്യത്യസ്തമാക്കുവാൻ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. കുറച്ച് സമയം ചിലവഴിച്ച് ഒരിടത്തുപോയി കാഴ്ചകൾ കണ്ട് മടങ്ങുന്നതിനേക്കാൾ ആ യാത്രയിൽ പരമാവധി വ്യത്യസ്ത തേടുവാനും പുതിയ അനുഭവങ്ങൾ സ്വന്തമാക്കുവാനുമാണ് നമ്മൾ ശ്രമിക്കുക. അങ്ങനെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ഉന്മേഷത്തിലാക്കുന്ന ചില യാത്രകളുണ്ട്. അതുവരെ പോയ സ്ഥലങ്ങളെയും അനുഭവങ്ങളെയുംകാൾ വ്യത്യസ്തത നല്കുന്ന യാത്ര. അത്തരത്തിലൊന്നാണ് ക്രൂസ് യാത്രകൾ. പുതിയ നാട്ടിലേക്ക്, പുതിയ ആളുകൾക്കൊപ്പം പുത്തന്‍ യാത്രാനുഭവങ്ങൾ തേടി പോകുവാൻ ക്രൂസ് യാത്രകൾ സഹായിക്കും.
ഇത്തരം യാത്രാനുഭവങ്ങൾ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ റെഡിയായിരുന്നോ!! ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദി ക്രൂസ് യാത്ര (world's ongest river cruise)യാത്രയ്ക്ക് ജനുവരിയിൽ തുടക്കമാവും. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2023 ജനുവരിയിൽ ആരംഭിച്ച് ഏകദേശം 4000 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദി ക്രൂസ് യാത്രയാണിത്.
ആദ്യ യാത്ര
ഗംഗയും ബ്രഹ്മപുത്രയും കടന്ന്!
ഗംഗാ ആരതി കണ്ട് ദേശീയോദ്യാനങ്ങൾ കടന്നൊരു യാത്ര
വാരണാസിയിൽ നിന്ന് യാത്ര ചെയ്ത് എട്ടാം ദിവസം ബക്‌സർ, രാംനഗർ, ഗാസിപൂർ എന്നിവിടങ്ങളിലൂടെ പട്‌നയിലെത്തും. ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ക്രൂയിസ് ബംഗ്ലാദേശിൽ ഏകദേശം 1,100 കിലോമീറ്റർ സഞ്ചരിക്കും.
50 ദിവസം
യാത്രയും വികസനവും
നദികളിൽ യാത്രക്കാരുടെ ഗതാഗതം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിനു പുറമേ, ഉൾനാടൻ ജലപാത സംവിധാനങ്ങളുടെ വികസനം വ്യാപാര, ചരക്ക് സേവനങ്ങൾ സുഗമമാക്കുകയും അതിന്റെ പാതയിലെ പ്രദേശങ്ങൾക്ക് ചുറ്റുമുള്ള ടൂറിസത്തിന് ഉത്തേജനം നൽകുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ പാത വഴി വിഭാവനം ചെയ്യുന്ന്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















