ലോക കുരുവി ദിനം
ഇക്കോ-സിസ് ആക്ഷൻ ഫൗണ്ടേഷനുമായി (ഫ്രാൻസ്) സഹകരിച്ച് നേച്ചർ ഫോറെവർ സൊസൈറ്റി ഓഫ് ഇന്ത്യ ആരംഭിച്ച ആഗോള സംരംഭമാണ് ലോക കുരുവി ദിനം 2011 ല്‍ ആയിരുന്നു തുടക്കം. ഇപ്പോള്‍ എല്ലാ വര്‍ഷവും മാര്‍ച്ച് 20ന് ലോക കുരുവി ദിനം ആചരിക്കുന്നു. . ഭൂമിയില്‍ പക്ഷികളുടെ എണ്ണം കുറയുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കുവാനും കുരുവികളെക്കുറിച്ചും അവയുടെ നിലനില്‍പ്പിനെകുറിച്ചും ജനങ്ങളില്‍ വേണ്ടത്ര അവബോധം പുലര്‍ത്തുവാനുമാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത്.
ലളിതമായ ഉദ്ദേശം
നേച്ചർ ഫോറെവർ സൊസൈറ്റിയുടെ മുഹമ്മദ് ദിലാവര്‍ എന്ന ആളാണ് കുരുവികളെ സംരക്ഷിക്കുവാനുള്ള ഈ ദിനത്തിന് തുടക്കം കുറിച്ചത്. പല അന്താരാഷ്ട്ര അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ടൈം മാസീകയുടെ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കുരുവികളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയും അതിനെ പരിപാലിക്കാനും സംരക്ഷിക്കാനും ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്യുക എന്ന വളരെ ലളിതമായ ഉദ്ദേശമായിരുന്നു ഇതിനുണ്ടായിരുന്നത്. . 2010ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആദ്യത്തെ ലോക കുരുവി ദിനം ആചരിച്ചു.
ലോക കുരുവി ദിനം 2022
മാര്‍ച്ച് 20 ഞായറാഴ്ചയാണ് ലോക കുരുവി ദിനം ആഘോഷിക്കുന്നത്. ലോകമെങ്ങും വിവിധ പരിപാടികളോടെ ഈ ദിനം കൊണ്ടാടും. I love sparrow അഥവാ ഞാന്‍ കുരുവികളെ സ്നേഹിക്കുന്നു എന്നതാണ് ഈ വര്‍ഷത്തെ ആഘോഷത്തിന്‍റെ തീം.
പ്രാധാന്യം
കാലാവസ്ഥാ വ്യതിയാവനും ജീവിത രീതികളും ഏറെ മാറിയ ഈ കാലത്ത് കുരുവികളെ സംരക്ഷിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. താമസസ്ഥലത്തിന്റെയും ഭക്ഷണത്തിന്‍റെയും അഭാവം പലപ്പോഴും അവരുടെ നാശത്തിന് കാരണമാകുന്നു. ഈ ചെറിയ പക്ഷികൾ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്ന് ആവാസവ്യവസ്ഥയിലെ മാറ്റമാണ്. കുരുവികൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ദിനം ആചരിച്ചും ആഗോള അവബോധം വളർത്തിയും അതിന്റെ പ്രാധാന്യം എടുത്തുകാണിക്കേണ്ടത് ആവശ്യമാണ് എന്നതാണ് ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
ആചരണം പലവിധത്തില്‍
ലോകമെമ്പാടുമുള്ള പ്രകൃതിസ്നേഹികള്‍ പല തരത്തില്‍ ഈ ദിവസം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. നിരവധി സംഘടനകളും സർക്കാരിതര സംഘടനകളും ലോക കുരുവി ദിനത്തിന്റെ പ്രമേയത്തെ അടിസ്ഥാനമാക്കി കാമ്പെയ്‌നുകളും പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നു.